കർമ്മ 17 (Back to present.) [Yshu] 224

കണ്ണൂർ ടൗൺ കഴിഞ്ഞതും സഞ്ജുവിന്റെ ഫോൺ വാങ്ങി സ്വിച്ച് ഓഫ്‌ ചെയ്ത ശേഷം അവന്റെ കണ്ണുകൾ കറുത്ത തുണി കൊണ്ട് കാഴ്ച പൂർണ്ണമായും മറക്കും വിധം ബന്ധിച്ച് അവനെ സൈഡിൽ ഇരുത്തി ഡ്രൈവിംഗ് അനി ഏറ്റെടുത്തു. ഇരുട്ടിയിലെ റബ്ബർ തോട്ടത്തിലേക്കോ തിരികെ വരുമ്പോഴോ സഞ്ജുവിന് ഒരു കാരണ വശ്ചാലും അവിടേക്കുള്ള വഴി മനസ്സിലാക്കരുതെന്ന്‌ അനിക്ക് നിർബന്ധം ഉണ്ടായിരുന്നു.

അല്ലെങ്കിൽ തന്നെ ഒരുപാട് സംശയങ്ങളും പേറിയാണ് സഞ്ജു അനിക്കൊപ്പം യാത്ര തിരിച്ചത്. കണ്ണുകൾ കൂടി കെട്ടിയത്തോട് അത് അതിന്റെ പാരമ്യത്തിൽ എത്തി.

മനസ്സിൽ അടക്കാൻ കഴിയുന്നതിനപ്പുറം സംശയങ്ങൾ ജനിച്ചതോടെ അവനത് അനിയോട് തുറന്ന് ചോദിച്ചു.

“ഇതെല്ലാം എന്തിന് വേണ്ടിയാണ്.???
സത്യം പറയാമല്ലോ സാറേ എനിക്ക് നല്ല പേടി തോന്നുന്നുണ്ട്. അന്നത്തോടെ ഞാൻ ഇത്തരം പരിപാടികൾ എല്ലാം അവസാനിപ്പിച്ചതാണ്.
ഇതെല്ലാം ചെയ്ത് ഒടുവിൽ താൻ പിടിക്കപ്പെടുമോ.???”

ഒരു വേള അവൻ അത് തുറന്ന് ചോദിക്കുകയും ചെയ്തു.

“എന്ത് വന്നാലും നീ പെടില്ല. അത് ഞാൻ തരുന്ന വാക്കാണ്. പിന്നെ എന്തിന് വേണ്ടി എന്ന് ചോദിച്ചാൽ അതിന് തല്ക്കാലം ഉത്തരമില്ല. പിന്നെ ഒരു കാര്യം ഞാൻ ഉറപ്പ് പറയാം ഇതൊരു ധർമ യുദ്ധത്തിന് വേണ്ടിയാണ്. അത് കൊണ്ട് ഈ കാര്യത്തിൽ നിനക്ക് പശ്ചാതാപം വേണ്ട. അതെനി സത്യത്തിന് മുന്നിലായാലും ദൈവത്തിന് മുന്നിലയാലും.

പിന്നെ ഇതൊന്നും നീ ആരോടും ഷെയർ ചെയ്യരുത്.”

തോട്ടത്തിൽ എത്തിയതോടെ സഞ്ജു സ്റ്റാൻലിയുടെ ഓംനി വാന് വേണ്ട rc യുടെ കോപ്പി അനിക്ക് കൈമാറി. അവൻ ജോലി ചെയ്യുന്ന വർക്ഷോപ്പിൽ റിപ്പയർ ചെയ്യാൻ കഴിയാത്തവിധം ഉപേക്ഷിക്കപ്പെട്ട ഓംനി വാന്റെ rc ആയിരുന്നു അത്.

“ഡാ ഈ rc പെട്ടെന്നെങ്ങാനും അതിന്റെ ഉടമസ്ഥൻ ക്യാൻസൽ ചെയ്യാൻ കൊടുക്കുമോ. രണ്ട് മാസത്തേക്കെങ്കിലും ഈ വാഹനം കൊണ്ട് എനിക്ക് പണി ഉള്ളതാണ്.”
ഓൺലൈൻ ആയി ആ rc യുടെ വിശ്വാസ്യത നോക്കിയശേഷമായിരുന്നു അനിയുടെ ആ ചോദ്യം.

“സാർ അത് പേടിക്കേണ്ട. അതിന്റെ ഓണർ ഗൾഫിൽ ആണ്. നാട്ടിൽ വന്നിട്ട് ഇപ്പോൾ രണ്ട് കൊല്ലം കഴിഞ്ഞു. അറിഞ്ഞിടത്തോളം ആള് പെട്ടെന്നൊന്നും വരില്ല. ആള് അങ്ങനൊരു വണ്ടിയുടെ കാര്യം തന്നെ മറന്ന് പോയ മട്ടാണ്‌. അഥവാ ആള് വന്നാൽ ഉടനെ ഞാൻ സാറിനെ അറിയിച്ചോളാം.”

അതും പറഞ്ഞ് കൊണ്ട് അനായാസമായി തന്നെ ശരൺ അതേ rc നമ്പർ ആ വണ്ടിയുടെ എൻജിനിലും ചേസിസിലും കൊത്തി നൽകി. കൂടാതെ ആ നമ്പറിൽ പുതിയ ഇൻഷുറൻസ് എടുത്ത് നൽകുകയും ചെയ്തു. അതോടെ അവന്റെ ജോലി പൂർണ്ണമായി.

ഒടുവിൽ അതിനെല്ലാം പ്രത്യുപകാരമായി അനി അവന്റെ കഴുത്തിൽ കിടന്നിരുന്ന രണ്ട് പവന്റെ സ്വർണ്ണ മാല ഊരി സഞ്ജുവിന് നൽകി.

സഞ്ജു അത് വേണ്ട എന്ന് പറഞ്ഞിട്ടും അനിയുടെ വാശിക്ക് മുന്നിൽ സഞ്ജുവിന് ഒടുവിൽ അത് വാങ്ങേണ്ടി വന്നു.

എല്ലാം കഴിഞ്ഞ് ഇരുവരും സഞ്ജുവിന്റെ കാറിൽ കണ്ണൂർ ടൗണിൽ എത്തി തുടർന്ന് അവന്റെ കണ്ണിന് മുകളിലെ കെട്ട്‌ അഴിച്ച ശേഷം സഞ്ജു യാത്രയും പറഞ്ഞ് തിരികെ പോയി.

തിരികെ ടാക്സിയിൽ റബ്ബർ തോട്ടത്തിലേക്ക് പുറപ്പെട്ട അനിയുടെ മനസ്സിൽ പുതിയ ചില ആശയങ്ങൾ കൂടി ഉരുതിരിഞ്ഞിരുന്നു. അവൻ വീണ്ടും തന്റെ ചിന്താ മണ്ഡലത്തിലേക്ക്‌ ഊളിയിട്ടു.

14 Comments

  1. ഇതിന്റെ ബാക്കി എവിടെ

    1. സബ്‌മിറ്റ് ചെയ്തിട്ടുണ്ട്.

  2. ഈ ഭാഗവും നന്നായിട്ടുണ്ട്…. പക്ഷെ പഴയ ആ ഫ്ലോ കിട്ടുന്നില്ല വായിക്കുമ്പോൾ ചിലപ്പോൾ പുതിയ ഭാഗങ്ങൾ വരാനെടുക്കുന്ന കാലതാമസം കൊണ്ടാകും…

    1. സോറി… ഒരുപാട് ജീവിത പ്രശ്നങ്ങൾക്കിടയിലാണ് ബ്രോ.

  3. ❤❤❤❤❤

  4. കൊള്ളാം നന്നായിട്ടുണ്ട് ???❤️

    കൂടുതൽ വൈകാതെ അടുത്ത പാർട്ട് തരുമെന്ന് പ്രതീക്ഷിക്കുന്നു ???

    1. യെസ് ♥️ സബ്‌മിറ്റഡ്

  5. 15,16 kittiyilla

  6. ഇത് എന്താടൊ ഇത്ര delay

    1. സോറി ബ്രോ.

  7. നന്നായിരുന്നു… പക്ഷേ ഇൗ കാലതാമസം രേസംകൊല്ലി ആകുന്നു .ഇങ്ങനെ ഒരു കഥ ഉള്ളതെ മറന്നു പോകുന്നു. പാർട്ടുകൾ വൈകാതെ തരാൻ നോക്കികുടെ

Comments are closed.