കർമ്മ 17 (Back to present.) [Yshu] 224

മനസ്സിൽ സ്വയം കാര്യങ്ങൾ ഉറപ്പിച്ച് കൊണ്ട് അനി എന്ന സൂര്യൻ തന്റെ ഫോണിൽ ഒരു നമ്പർ ഡയൽ ചെയ്തു.

“ഹലോ സഞ്ജു ശരൺ അല്ലെ.?”
ആദ്യത്തെ റിങ്ങിൽ തന്നെ മറു തലക്കൽ കോൾ അറ്റൻഡ് ചെയ്തതും അനി ചോദിച്ചു.

“അതേ. ആരാ വിളിക്കുന്നത്‌.”
പരിചയമില്ലാത്ത നമ്പർ ആയത് കൊണ്ട് തന്നെ ശരൺ സ്വാഭാവികമായും ചോദിച്ചു.

“ഞാൻ അനി. ഒരു പോലീസ് കാരൻ ആണ്. കുറച്ച് നാൾ മുമ്പ് നമ്മൾ പരിചയപ്പെട്ടിരുന്നു.”

“അയ്യോ സാറെ പരിചയം ഇല്ലാത്ത നമ്പർ ആയത് കൊണ്ട് ആളെ മനസ്സിലായില്ല.”

“സഞ്ജു ഇപ്പോൾ എവിടെ ആണ് ഉള്ളത്.??? നാട്ടിൽ ഉണ്ടോ.???”

“സാറേ എന്താ കാര്യം. ഞാൻ ആ പഴയ ഉടായിപ്പ് പരുപാടി ഒക്കെ നിർത്തി.”
അത് പറയുമ്പോൾ സഞ്ജു ചെറിയ രീതിയിൽ ഭയന്നിരുന്നു.

“താൻ ഭയക്കേണ്ട… ഞാൻ ഒരു സഹായം ചോദിക്കാനാ വിളിച്ചത്.”

“എന്താ…??? എന്താ സാറേ ഞാൻ ചെയ്തു തരേണ്ടത്.”

“ഫോണിൽ കൂടി അല്ല നേരിൽ കണ്ടിട്ട് പറയാം. ഞാൻ ഇപ്പോൾ തന്നെ അങ്ങോട്ടേക്ക് വരുകയാണ്.

എത്ര വൈകി ആയാലും എനിക്ക് തന്നെ മീറ്റ് ചെയ്യണം അത്രയും പ്രധാനപ്പെട്ട കാര്യമാണ്.

പിന്നെ തനിക്കും ഗുണം ഉണ്ടെന്ന് കൂട്ടിക്കോ.”

“ഓക്കേ സാർ… സാർ എത്തുമ്പോൾ വിളിക്ക്..”

…………………………………..

“””””താൻ പൂർണ്ണമായും കളത്തിലിറങ്ങുകയാണ് അതിന് ആദ്യം വേണ്ടത് ഒരു വാഹനമാണ്. ഇരിട്ടിയിൽ റബ്ബർ തോട്ടത്തിൽ മറച്ച് വച്ചിരിക്കുന്നു സ്റ്റാൻലിയുടെ ഓംനി വാൻ അതിന് പറ്റിയ ഒന്നാണ്.
അതിന് വേണ്ടുന്ന ഫേക്ക് ഡോക്യുമെന്റ്സ് തരപ്പെടുത്തുവൻ സഞ്ജു വഴി സാധിച്ചാൽ കാര്യങ്ങൾ കുറച്ച് കൂടി എളുപ്പമാകും എന്നാൽ മാത്രമേ ആ വാഹനം തനിക്ക് ഭയമില്ലാതെ നിരത്തിലിറക്കാൻ കഴിയൂ.”””””

സുബാഷേട്ടന്റെ മിസ്സിങ്ങ് കേസുമായി ബന്ധപ്പെട്ട് പാലക്കാട് മലപ്പുറം ബോർഡറിലെ വർക്ഷോപ്പിലേക്ക് പോയതും. സഞ്ജു ശരൺ എന്ന സഞ്ജുവിനെ ട്രാപ്പിൽ പെടുത്തി ചോദ്യം ചെയ്തതുമെല്ലാം അനി വീണ്ടും ഓർത്തെടുത്തു.

…………………………………

തന്റെ കയ്യിൽ വളരെ കുറച്ച് സമയം മാത്രമേ അവശേഷിക്കുന്നുള്ളു എന്ന് അനിക്ക് ഉത്തമ ബോദ്യം ഉണ്ടായിരുന്നു.

“”””””ഇനിയും വൈകിയാൽ ചിലപ്പോൾ തന്റെ അമ്മയുടെ ജീവൻ എന്നെന്നേക്കുമായി ഇല്ലാതായേക്കാം….. അല്ല ഇല്ലാതാക്കിയേക്കും……

ഒരു അറ്റാക്ക് കഴിഞ്ഞ് വീണ്ടും ഒന്ന് പെട്ടെന്ന് ഉണ്ടാകില്ലെന്ന് കരുതി അവിടെയാണ് തനിക്ക് പിഴച്ചത്. വീണ്ടും അതേ തെറ്റ് ആവർത്തിച്ച് കൂടാ.””””””

അനി അതും മനസ്സിൽ ഉറപ്പിച്ച് കൊണ്ട് തന്റെ ഫോണിൽ ലേഖയുടെ നമ്പർ ഡയൽ ചെയ്തു.

സ്റ്റേഷനിൽ ലീവ് എക്സ്റ്റന്റ് ചെയ്യുവാൻ വേണ്ട നടപടികൾ ലേഖ വഴി നടത്തിയെടുത്ത ശേഷം അനി മനസ്സിൽ നടത്തേണ്ടുന്ന ആക്ഷൻ പ്ലാൻ തയ്യാറാക്കി.

അതിന്റെ ആദ്യ പടി എന്നോണം സ്റ്റാൻലിയുടെ ഓംനി വാന് സഞ്ജു വഴി ഫേക്ക് ഡോക്യുമെന്റ്സ് സംഘടിപ്പിക്കാനും പറ്റുമെങ്കിൽ അതിന്റെ എൻജിനിലും ചേസിസിലും സഞ്ജുവിന്റെ സഹായത്തോടെ തന്നെ സംഘടിപ്പിച്ച ഡോക്യൂമെന്റ്സിന് അനുസൃതമായി നമ്പർ പതിപ്പിച്ചെടുക്കാനും അനി തീരുമാനിച്ചു.

അതിനായി സഞ്ജുവിന്റെ അടുത്തെത്തിയ അനി തന്റെ ആവിശ്യം അറിയിച്ചതിന് ശേഷം ആവിശ്യത്തിനുള്ള ടൂൾസും കൊണ്ട് അവനെ കൂടെ കൂട്ടികൊണ്ട് ഇരുട്ടിയിലേക്ക് പുറപ്പെട്ടു. സഞ്ജുവിന്റെ കാറിൽ തന്നെയാണ് ഇരുവരും യാത്ര തിരിച്ചത്.

14 Comments

  1. ഇതിന്റെ ബാക്കി എവിടെ

    1. സബ്‌മിറ്റ് ചെയ്തിട്ടുണ്ട്.

  2. ഈ ഭാഗവും നന്നായിട്ടുണ്ട്…. പക്ഷെ പഴയ ആ ഫ്ലോ കിട്ടുന്നില്ല വായിക്കുമ്പോൾ ചിലപ്പോൾ പുതിയ ഭാഗങ്ങൾ വരാനെടുക്കുന്ന കാലതാമസം കൊണ്ടാകും…

    1. സോറി… ഒരുപാട് ജീവിത പ്രശ്നങ്ങൾക്കിടയിലാണ് ബ്രോ.

  3. ❤❤❤❤❤

  4. കൊള്ളാം നന്നായിട്ടുണ്ട് ???❤️

    കൂടുതൽ വൈകാതെ അടുത്ത പാർട്ട് തരുമെന്ന് പ്രതീക്ഷിക്കുന്നു ???

    1. യെസ് ♥️ സബ്‌മിറ്റഡ്

  5. 15,16 kittiyilla

  6. ഇത് എന്താടൊ ഇത്ര delay

    1. സോറി ബ്രോ.

  7. നന്നായിരുന്നു… പക്ഷേ ഇൗ കാലതാമസം രേസംകൊല്ലി ആകുന്നു .ഇങ്ങനെ ഒരു കഥ ഉള്ളതെ മറന്നു പോകുന്നു. പാർട്ടുകൾ വൈകാതെ തരാൻ നോക്കികുടെ

Comments are closed.