“അവിടെ ആണ് നമുക്ക് വലിയ പാളിച്ച പറ്റിയത്. ചോരയിൽ കുളിച്ച് നിലത്ത് അനക്കമില്ലാതെ കിടക്കുമ്പോൾ ഞാൻ കരുതി തീർന്നെന്ന്.
ആ കോൺഫിഡൻസിലാ ഞാൻ അലോഷിയെ അങ്ങ് തീർത്തത്. അല്ലെങ്കിൽ ചെറിയൊരു ഡ്രാമ കൂടി നടത്തി ആ കാര്യം അവനെ വച്ച് തന്നെ പൂർത്തി ആക്കിയേനെ.
അവനേയും തീർത്ത് സന്തോഷത്തോടെ നിൽക്കുമ്പോഴാണ് ആ പെണ്ണ് മരിച്ചിട്ടില്ലെന്ന് മനസ്സിലായത്.
ഹാ… കുഴപ്പം ഇല്ല ഒരെണ്ണം തീർന്ന് കിട്ടിയില്ലെ. ഇനിയിപ്പോൾ കുറച്ച് മണിക്കൂർ അല്ലെങ്കിൽ കുറച്ച് ദിവസം അവളെ നമുക്ക് അങ്ങ് പരലോകത്തേക്ക് എത്തിക്കാം.”
അതും പറഞ്ഞ് ആന്റണി ഒരു കൊലചിരിയോടെ ഒരു സിഗരറ്റ് എടുത്ത് ചുണ്ടിൽ ചേർത്ത ശേഷം അതിന് തീ പകർന്നു.
അലോഷിയുടെ മരണത്തിന് തൊട്ട് പിന്നാലെ വളരെ തന്ത്ര പരമായി ആന്റണി തനിക്ക് നേരെ ഉള്ള തെളിവുകൾ എല്ലാം കൈക്കലാക്കി നശിപ്പിച്ചിരുന്നു. കൂട്ടത്തിൽ ചന്ദ്രൻ അലോഷിക്കു കൈ മാറിയ ഫോണും.
“””””ഇനി ബാക്കിയുള്ളത് ഇവിടത്തെ cctv ദൃശ്യങ്ങളാണ് അതും കൈക്കലാക്കി തിരിച്ചു കിട്ടാത്ത വിധം നശിപ്പിക്കണം.”””””
ചന്ദ്രൻ എന്തോ കാര്യം ചോദിക്കുമ്പോഴും അതൊന്നും കേൾക്കാതെ ആന്റണി പുക ആഞ്ഞു വലിച്ച് കൊണ്ട് തന്റെ നീഗുഡമായ ചിന്തകളിലായിരുന്നു.
………………………………
“”””ആന്റണിയും അയാളുടെ സന്തത സഹചാരി കോൺസ്റ്റബിൾ ചന്ദ്രനും.””””
വീട്ടിലെത്തി തന്റെ ലാപ്ടോപ് ഓൺ ചെയ്ത് ഹോസ്പിറ്റലിലെ cctv ദൃശ്യങ്ങൾ എല്ലാം ഒന്നിന് പിറകെ ഒന്നായി നോക്കിയ അനി ആ കാര്യം ഉറപ്പിച്ചു.
ഹോസ്പിറ്റലിന് പുറത്തെ കോമ്പൗണ്ടിൽ ആന്റണി നിൽക്കുന്നതും. അയാൾക്കരികിലേക്ക് വന്ന ചന്ദ്രന്റെ കൈയ്യിൽ ഒരു കവർ നൽകുന്നതും. അതുമായി അയാൾ അലോഷി കിടന്നിരുന്ന റൂമിലേക്ക് ചെല്ലുന്നതും. തിരികെ വെറും കൈയ്യോടെ ഇറങ്ങുന്നതും എല്ലാം ആ വീഡിയോകളിൽ നിന്നും വ്യക്തമാണ്.
“”””ചില്ല്ല്ല് “””””
ഉള്ളിൽ നുരഞ്ഞു പൊന്തിയ ദേഷ്യം അടക്കാനാകാതെ അനി മുന്നിൽ വച്ചിരുന്ന ഗ്ലാസ്സ് നിർമ്മിതമായ ഫ്ലവർവേസ് കൈ മുഷ്ടി കൊണ്ട് ഇടിച്ച് തകർത്തു.
ആ ഇടിയിൽ പുറം കൈ ചെറുതായി മുറിഞ്ഞതും അവന്റെ കയ്യിൽ നിന്നും ചോര ഒഴുകാൻ തുടങ്ങി.
എന്നിട്ടും ദേഷ്യം തീരാതെ ചോര ഒലിക്കുന്ന കൈ മുഷ്ടി ചുരുട്ടി ചുമരിൽ ആഞ്ഞാഞ്ഞു ഇടിക്കാൻ തുടങ്ങി.
“””””വീണ്ടും തന്റെ അമ്മയ്ക്ക് നേരെ ചലിക്കാൻ നീ ഉണ്ടാകില്ല ആന്റണി…..
നീ മാത്രമല്ല നിന്നെ വിലക്കെടുത്തവരും…..
തീർക്കും ഞാൻ എല്ലാത്തിനെയും….
ഇനിയുള്ള കാലമെങ്കിലും എനിക്ക് എന്റെ അമ്മയുടെ കൂടെ ജീവിക്കണം.
അതിന് നീയൊന്നും ജീവനോടെ ഉണ്ടാകാൻ പാടില്ല.”””””
ഇതിന്റെ ബാക്കി എവിടെ
സബ്‌മിറ്റ് ചെയ്തിട്ടുണ്ട്.
ഈ ഭാഗവും നന്നായിട്ടുണ്ട്…. പക്ഷെ പഴയ ആ ഫ്ലോ കിട്ടുന്നില്ല വായിക്കുമ്പോൾ ചിലപ്പോൾ പുതിയ ഭാഗങ്ങൾ വരാനെടുക്കുന്ന കാലതാമസം കൊണ്ടാകും…
സോറി… ഒരുപാട് ജീവിത പ്രശ്നങ്ങൾക്കിടയിലാണ് ബ്രോ.
❤❤❤❤❤
Tanq♥️
കൊള്ളാം നന്നായിട്ടുണ്ട് ???❤️
കൂടുതൽ വൈകാതെ അടുത്ത പാർട്ട് തരുമെന്ന് പ്രതീക്ഷിക്കുന്നു ???
യെസ് ♥️ സബ്‌മിറ്റഡ്
15,16 kittiyilla
https://kadhakal.com/കർമ-16-transformation-2-yshu/
ഇത് എന്താടൊ ഇത്ര delay
സോറി ബ്രോ.
നന്നായിരുന്നു… പക്ഷേ ഇൗ കാലതാമസം രേസംകൊല്ലി ആകുന്നു .ഇങ്ങനെ ഒരു കഥ ഉള്ളതെ മറന്നു പോകുന്നു. പാർട്ടുകൾ വൈകാതെ തരാൻ നോക്കികുടെ
സോറി