കർമ്മ 17 (Back to present.) [Yshu] 224

അനി എപ്പോഴും തന്റെ പേഴ്സിൽ കരുതാറുള്ള vnc ബഗ് ഡിവൈസ് പുറത്തെടുത്ത ശേഷം അതികം ആരുടേയും ശ്രദ്ധയിൽ പെടാതെ ഹോസ്പിറ്റലിലെ നെറ്റ് വർക്ക്‌ റൂം ലക്ഷ്യമാക്കി നീങ്ങി.

“”””അറിഞ്ഞിടത്തോളം 50 ഇൽ കൂടുതൽ cctv ക്യാമറകൾ ഇവിടെ സ്റ്റാപിച്ചിട്ടുണ്ട്. കാര്യം നടന്നാൽ തനിക്ക് എവിടെ നിന്നും ആ ക്യാമറകൾ കൺട്രോൾ ചെയ്യുവാൻ കഴിയും.

അതിലെ ദൃശ്യങ്ങൾ അത് തനിക്ക് വേണം.””””

വളരെ അലസമായ രീതിയിലായിരുന്നു മെഡിക്കൽ കോളേജിലെ നെറ്റ്‌വർക്ക് റൂമിന്റെ
പ്രവർത്തനം. സ്റ്റെയർകേസിനോട് ചേർന്നുള്ള ചെറിയ റൂമിൽ കാവൽ നിൽക്കാൻ പോലും ആളില്ലാത്ത അവസ്ഥ. അത് എന്ത് കൊണ്ടും അനിക്ക് പ്രയോജനകരമായി തീർന്നു.

എല്ലാവരും തിരക്ക് പിടിച്ച് അവരവരുടെ ജോലികളുമായി അങ്ങോട്ടും ഇങ്ങോട്ടും ചലിച്ചു കൊണ്ടിരിക്കുന്നു.

അധികമാരും തന്നെ ശ്രെദ്ധിക്കുന്നില്ലാ എന്ന് തോന്നിയ നിമിഷം അനി നെറ്റ്‌വർക്ക് റൂമിലേക്ക് കയറി.
ഒരു ചെറിയ പെൻഡ്രൈവോളം വലിപ്പമുള്ള ആ vnc ബഗ് ഡിവൈസ് നെറ്റ്‌വർക്ക് റൂമിലെ cctv ക്യാമറകൾ കണക്ട് ചെയ്ത കമ്പ്യൂട്ടറിന്റെ പിൻ വശത്തുള്ള usb പോർട്ടിൽ ഇൻസേർട്ട് ചെയ്ത ശേഷം അവൻ പുറത്തിറങ്ങി.

അവിടെ നിന്നും നേരെ വീട്ടിലേക്ക്.

തന്റെ ലാപ്ടോപ് ഓൺ ചെയ്താൽ മാത്രമേ തനിക്ക് നടന്നത് എന്താണെന്ന് കൂടുതൽ വ്യക്തമാകു. ആരെങ്കിലും ആ ബഗ് ഡിവൈസ് കണ്ടെത്തി റിമൂവ് ചെയ്യും മുമ്പ് തനിക്കത് കണ്ടെത്തണം.

………………………………

“സാർ ഒരു വാക്ക് മുൻകൂട്ടി എന്നോട് പറയാമായിരുന്നു. അവൻ ആ സർജിക്കൽ ബ്ലയിട് കഴുത്തിൽ വച്ചതും വെടി പൊട്ടിയതും എല്ലാം ഒന്നിച്ചായിരുന്നു.

കഴുത്തിൽ ചെറിയൊരു പോറലും ഉണ്ട്…”

അതും പറഞ്ഞ് ചന്ദ്രൻ തന്റെ കഴുത്തിൽ തടവിക്കൊണ്ട് ആന്റണിയുടെ മുഖത്തേക്ക് നോക്കി.

എന്നാൽ മറുപടി ഇല്ലാതെ ഒരു വഷളൻ ചിരി മാത്രമായിരുന്നു ആന്റണി യുടെ പ്രതികരണം.

“സാർ ചിരിച്ചോ എന്റെ നെഞ്ചിന്റെ പിടപ്പ് ഇത്‌ വരെ നിന്നിട്ടില്ല. ആ ഉന്നം ഒന്ന് പിഴച്ചിരുന്നെങ്കിൽ… അല്ലെങ്കിൽ ആ കത്തി എന്റെ കഴുത്തിൽ അമർന്നിരുന്നെങ്കിൽ..

ഹോ… ഓർക്കാൻ കൂടി വയ്യ.”

“എടോ എന്റെ ഉന്നം അങ്ങനെയൊന്നും പിഴക്കില്ലെന്ന് തനിക്കറിയില്ലേ. പിന്നെ അവൻ നീട്ടി പിടിച്ച കത്തി…

അവൻ എന്തെങ്കിലും ചിന്തിക്കും മുമ്പ് അവന്റെ തല ഞാൻ തകർത്തില്ലേ പിന്നെന്താ.”

“എന്നാലും സാറിനിങ്ങനൊരു പ്ലാൻ കൂടി ഉണ്ടെന്ന് ഞാൻ വിചാരിച്ചില്ല. സാർ കണ്ണ് കൊണ്ട് സിഗ്നൽ തന്നപ്പോൾ ഞാൻ കരുതി നമ്മൾ പ്ലാൻ ചെയ്തത് പോലെ ഞാനായി പോയി അവന്റെ കയ്യിൽ അകപ്പെട്ട പോലെ നിന്ന് അവന് പുറത്തേക്ക് രക്ഷപ്പെടാൻ ആയിരിക്കുമെന്ന്.”

“പ്ലാനൊക്കെ പെട്ടെന്ന് ഉണ്ടായതാടോ. അവനെങ്ങാനും പിടിക്കപ്പെട്ടാൽ താനും ഞാനും എല്ലാം തീർന്നു അതാ ഞാനങ്ങനെ ചെയ്തത്. അവനെന്തായാലും അവിടെ നിന്നും രക്ഷപ്പെടാൻ കഴിയുമായിരുന്നില്ല.
ഒന്നാമത് അവന്റെ മുഖം എല്ലാവരും കണ്ട സ്ഥിതിക്ക്.”

“എന്നാലും ഇത്രയൊക്കെ ചെയ്തിട്ടും കാര്യം പൂർണ്ണമായില്ലല്ലോ സാറെ. ആ പെണ്ണുമ്പിള്ളയ്ക്ക് ഒടുക്കത്തെ ആയുസ്സാ. സാർ പറഞ്ഞത് വച്ച് രണ്ടാമത്തെ തവണയാ അവര് മരണത്തിൽ നിന്നും രക്ഷപ്പെടുന്നത്.”

14 Comments

  1. ഇതിന്റെ ബാക്കി എവിടെ

    1. സബ്‌മിറ്റ് ചെയ്തിട്ടുണ്ട്.

  2. ഈ ഭാഗവും നന്നായിട്ടുണ്ട്…. പക്ഷെ പഴയ ആ ഫ്ലോ കിട്ടുന്നില്ല വായിക്കുമ്പോൾ ചിലപ്പോൾ പുതിയ ഭാഗങ്ങൾ വരാനെടുക്കുന്ന കാലതാമസം കൊണ്ടാകും…

    1. സോറി… ഒരുപാട് ജീവിത പ്രശ്നങ്ങൾക്കിടയിലാണ് ബ്രോ.

  3. ❤❤❤❤❤

  4. കൊള്ളാം നന്നായിട്ടുണ്ട് ???❤️

    കൂടുതൽ വൈകാതെ അടുത്ത പാർട്ട് തരുമെന്ന് പ്രതീക്ഷിക്കുന്നു ???

    1. യെസ് ♥️ സബ്‌മിറ്റഡ്

  5. 15,16 kittiyilla

  6. ഇത് എന്താടൊ ഇത്ര delay

    1. സോറി ബ്രോ.

  7. നന്നായിരുന്നു… പക്ഷേ ഇൗ കാലതാമസം രേസംകൊല്ലി ആകുന്നു .ഇങ്ങനെ ഒരു കഥ ഉള്ളതെ മറന്നു പോകുന്നു. പാർട്ടുകൾ വൈകാതെ തരാൻ നോക്കികുടെ

Comments are closed.