കാൽ മുട്ട് കൊണ്ട് മർമ്മ സ്ഥാനത്തു കിട്ടിയ രണ്ടാമത്തെ പ്രാഹാരത്തിൽ അലോഷി തീർത്തും വിവശനായി താഴേക്ക് വീണിരുന്നു.
ആ വീഴ്ചയിൽ ഒരു താങ്ങ് പോലെ പിടിച്ച സ്റ്റീലിന്റെ ചെറിയ ടീപോയ് ഉൾപ്പടെ അലോഷി മറിഞ്ഞു വീണതോടെ ആ നിശബ്ദത നിറഞ്ഞ icu ശബ്ദ മുഖരിതമായി.
ആസ്വഭാവികമായ ശബ്ദം കേട്ടതോടെ icu വിന് പുറത്ത് കാവൽ നിന്ന പോലിസ് കാർ ക്യാബീനകത്തേക്ക് ഇരച്ചു കയറി.
കാവൽ നിൽക്കുന്ന പോലീസ് കാരിൽ ശ്രെദ്ധ ഊന്നി നിന്നിരുന്ന ആന്റണിയും അവർക്ക് പിറകെ ഉണ്ടായിരുന്നു.
അടിവയറ്റിലെ വേദന ചെറിയ രീതിയിൽ മാറിയതും അലോഷി കയ്യിൽ കരുതിയ കത്തിയുമായി വീണ്ടും എഴുന്നേറ്റ് അത് ലക്ഷ്മിക്ക് നേരെ വീശി.
ഒരു കൈ കാട്ടിലിനോട് ചേർത്ത് വിലങ്ങ് അണിയിച്ചതുകൊണ്ട് തന്നെ ലക്ഷ്മിക്ക് അതിൽ നിന്നും ഒഴിഞ്ഞ് മാറാൻ കഴിഞ്ഞിരുന്നില്ല.
കൈ തണ്ടയിൽ ഏറ്റ മുറിവിൽ നിന്നും ചുടു ചോര ചീറ്റി വരാൻ തുടങ്ങി.
വീണ്ടും അലോഷി ലക്ഷ്മിക്ക് നേരെ കത്തി വീശിയതും പ്രാണരക്ഷാർത്ഥം ഇരുമ്പ് കട്ടിലുൾപ്പടെ മറിച്ചു കൊണ്ട് ആ സ്ത്രീ എതിർ വശത്തേക്ക് മറിഞ്ഞു വീണിരുന്നു.
അസാരണമാം വിധം ശബ്ദം കെട്ട് കുതിച്ചു വന്ന പോലീസ് കാരും തൊട്ട് പിറകെ വന്ന ആന്റണിയും കാണുന്നത് നിലത്ത് ചോരയിൽ മുങ്ങി കട്ടിലുൾപ്പടെ മറിഞ്ഞു കിടക്കുന്ന ലക്ഷ്മിയേയും വിവശതയോടെ ഒരു കൈയ്യിൽ കത്തിയുമായി നിൽക്കുന്ന അലോഷിയെയും ആണ്.
പോലീസ് കാരെ കണ്ടതും അലോഷി കത്തി അവർക്ക് നേരെയും വീശി.
ഇതിനിടയിൽ അലോഷി മുഖത്ത് അണിഞ്ഞിരുന്ന മാസ്ക് തെന്നി മാറി അവന്റെ മുഖം അനാവരണം ചെയ്യപ്പെട്ടിരുന്നു.
“””വരരുത് ആരും അടുത്തേക്ക് വരരുത്.”””
അലോഷിയുടെ ശബ്ദം കേട്ട് കൊണ്ട് അകത്തേക്ക് പാഞ്ഞു കയറിയ ആന്റണിയുടെ ചിന്ത പല വഴികളിലൂടെ സഞ്ചരിച്ചു.
“”””താൻ അൽപ്പം മുമ്പ് ഭയന്നതെന്തോ അത് സംഭവിച്ചിരിക്കുന്നു.”””””
എന്നാൽ അതിനിടയിലും ചോരയിൽ മുങ്ങി താഴെ നിഛലമായി കിടക്കുന്ന ലക്ഷ്മിയെ കണ്ടതും ആന്റണിയുടെ ഉൾമനസ്സിൽ സംതൃപ്തി നിറഞ്ഞു.
ആന്റണി കണ്ണ് കൊണ്ട് സിഗ്നൽ കൊടുത്തതും കൂട്ടത്തിൽ ഉണ്ടായിരുന്ന കോൺസ്റ്റബിൾ ചന്ദ്രൻ അലോഷിക്കു നേരെ രണ്ടും കല്പിച്ചത് പോലെ നടന്നടുത്തു.
വളരെ നാടകീയമായി തന്നെ അലോഷിക്കടുത്തേക്ക് എത്തിയതും മുൻ ധാരണ പ്രകാരം അലോഷി ചന്ദ്രനെ കൈക്കുള്ളിൽ കുരുക്കി കത്തി ചന്ദ്രന്റെ കഴുത്തിനു മുകളിൽ വച്ച് ഒരു പരിച പോലെ മുന്നിൽ നിർത്തി.
മറ്റുള്ള പോലീസ് കാർക്കൊന്നും ഒരു സംശയവും തോന്നാത്ത രീതിയിൽ തന്നെയാണ് ഇതെല്ലാം നടന്നത്.
പിടി വീണാൽ രക്ഷപ്പെടാൻ വേണ്ടുന്ന തിരക്കഥ മുൻ കൂടി തയ്യാറാക്കി ആന്റണി അലോഷിക്കും ചന്ദ്രനും നൽകിയിരുന്നു.
“”””ടോ…”””””
അതിന്റെ അടുത്ത പടി എന്നോണം ചന്ദ്രനെയും മുന്നിൽ പിടിച്ച് അലോഷി മുന്നോട്ടാഞ്ഞതും എല്ലാവരെയും നടുക്കി കൊണ്ട് അവിടെ കാതടപ്പിക്കുന്ന ഒരു ശബ്ദം മുഴങ്ങി.
പെട്ടെന്നുണ്ടായ അമ്പരപ്പിൽ നിന്നും മുക്തമായി എല്ലാവരും നോക്കുമ്പോൾ കാണുന്നത് നീട്ടിപിടിച്ച റിവോള് വറുമായി നിൽക്കുന്ന ആന്റണിയെയും പിന്നിലേക്ക് മലർന്നടിച്ചു വീഴുന്ന അലോഷിയേയും ആണ്.
അവന്റെ നെറ്റിത്തടത്തിൽ നിന്നും ചുടു ചോര പുറത്തേക്ക് പ്രവഹിച്ച് കൊണ്ടിരിക്കുന്നുണ്ടായിരുന്നു.
…………………………
കബനിയുടെ മരണ വാർത്തയും അമ്മയ്ക്ക് നേരെ ഉള്ള വധ ശ്രമത്തിന്റെ വാർത്തയും അറിഞ്ഞു കൊണ്ടാണ് അനി തിരികെ കോഴിക്കോട്ടേക്ക് എത്തിയത്.
വാർത്ത അറിഞ്ഞത് മുതൽ റിനിയും ആകെ സങ്കടത്തിൽ ആയിരുന്നു.
എന്തോ അനിക്ക് അവളിൽ നിന്നും അത് മറച്ച് പിടിക്കാൻ തോന്നിയില്ല.
കരഞ്ഞു തളർന്ന റിനിയെ വീട്ടിലാക്കിയ ശേഷം അനി നേരെ മെഡിക്കൽ കോളേജിലേക്ക് നീങ്ങി.
ഹോസ്പിറ്റലിൽ എത്തിയ അനി പരിചയമുള്ള പോലീസ് കാരിൽ നിന്നും നടന്നത് എന്താണെന്ന് മനസ്സിലാക്കി. തന്റെ അമ്മയ്ക്ക് ചെറിയ മുറിവ് മാത്രമേ പറ്റിയുള്ള എന്ന് അറിഞ്ഞപ്പോൾ മാത്രമാണ് അവനിൽ നല്ല ശ്വാസം വീണത്.
“”””ആന്റണി…””””
സംഭവ വികാസങ്ങൾക്ക് പിന്നിൽ ആന്റണി ആണെന്ന ശക്തമായ സംശയം ജനിച്ചതോടെ അനി അത് കണ്ടെത്തുവാനുള്ള മാർഗത്തേക്കുറിച്ച് ചിന്തിക്കാൻ തുടങ്ങി.
“””യെസ്.””””
ഇതിന്റെ ബാക്കി എവിടെ
സബ്‌മിറ്റ് ചെയ്തിട്ടുണ്ട്.
ഈ ഭാഗവും നന്നായിട്ടുണ്ട്…. പക്ഷെ പഴയ ആ ഫ്ലോ കിട്ടുന്നില്ല വായിക്കുമ്പോൾ ചിലപ്പോൾ പുതിയ ഭാഗങ്ങൾ വരാനെടുക്കുന്ന കാലതാമസം കൊണ്ടാകും…
സോറി… ഒരുപാട് ജീവിത പ്രശ്നങ്ങൾക്കിടയിലാണ് ബ്രോ.
❤❤❤❤❤
Tanq♥️
കൊള്ളാം നന്നായിട്ടുണ്ട് ???❤️
കൂടുതൽ വൈകാതെ അടുത്ത പാർട്ട് തരുമെന്ന് പ്രതീക്ഷിക്കുന്നു ???
യെസ് ♥️ സബ്‌മിറ്റഡ്
15,16 kittiyilla
https://kadhakal.com/കർമ-16-transformation-2-yshu/
ഇത് എന്താടൊ ഇത്ര delay
സോറി ബ്രോ.
നന്നായിരുന്നു… പക്ഷേ ഇൗ കാലതാമസം രേസംകൊല്ലി ആകുന്നു .ഇങ്ങനെ ഒരു കഥ ഉള്ളതെ മറന്നു പോകുന്നു. പാർട്ടുകൾ വൈകാതെ തരാൻ നോക്കികുടെ
സോറി