കബനിയുടെ മുഖം നോക്കി ആളെ ഒന്ന് കൂടി ഉറപ്പ് വരുത്തിയ ശേഷം അലോഷി തന്റെ കയ്യിലെ സിറിഞ്ചിൽ വിഷം നിറച്ച് അത് കബനിയുടെ കൈത്തണ്ടയിലേക്ക് കുത്തിയിറക്കി.
മരുന്നിന്റെ സെടേഷനിൽ മയങ്ങി കിടന്നിരുന്ന കബനിക്ക് താൻ മരണത്തിലേക്ക് പോകുകയാണെന്ന് തിരിച്ചറിയാൻ കുറച്ച് സമയം കൂടി പിന്നെയും വേണ്ടി വന്നു.
“””””ആകെ പേശികളിലെല്ലാം വല്ലാത്തൊരു വലിച്ചൽ…
തൊണ്ട ദാഹജലത്തിനായി വരളുന്നത് പോലെ…
ശ്വാസം വലിച്ചെടുക്കാൻ കഴിയുന്നില്ല..
കണ്ണുകൾ പതിയെ തുറക്കാൻ ശ്രെമിക്കുന്നുടെങ്കിലും അത് പൂർണ്ണമാകാൽ കഴിത്ത അവസ്ഥ.
ഒന്ന് മൂളാൽ പോലും കഴിയാത്ത വിധം ആരോ വായ കൈകൊണ്ട് അമർത്തി പിടിച്ചിട്ടുണ്ട്.”””””
തന്റെ മുന്നിൽ ഒരു ജീവൻ പ്രാണന്നു വേണ്ടി പിടയ്ക്കുന്നത് കണ്ടിട്ടും ഒരു കുലുക്കവും ഇല്ലാതെ അലോഷി കബനിയുടെ വായ അമർത്തി പിടിച്ചു ഏതാണ്ട് രണ്ട് മിനുട്ട്. അതോടെ ആ സ്ത്രീയുടെ പിടച്ചിൽ പൂർണ്ണമായും നിലച്ചു എന്ന് ഉറപ്പായതോടെ അലോഷി അവിടം വിട്ട് അടുത്ത ക്യാബിനിലേക്ക് നടന്നു.
……………………………….
താൻ കിടക്കുന്നതിന് തൊട്ടടുത്ത് എവിടെയോ ഭാരമുള്ള എന്തോ ഒന്ന് വന്നു പതിച്ച ചെറിയ പ്രകമ്പനത്തിൽ തന്നെ അക്ക എന്ന ഭാഗ്യലക്ഷ്മി കണ്ണുകൾ തുറന്നിരുന്നു.
പരിക്കുകളോ രോഗമോ ഇല്ലാത്ത തന്നെ ജയിലിലേക്ക് മാറ്റാതെ ഹോസ്പിറ്റലിൽ തന്നെ കിടത്തിയ ആസ്വഭാവികതയിൽ ജാഗരൂക ആയിരുന്നു ആ സ്ത്രീ.
ഇടത് കയ്യിൽ അണിയിച്ച വിലങ്ങ് കട്ടിലിനോട് ബന്ധിച്ചത് കൊണ്ട് തന്നെ ഒരു അറ്റാക്ക് ഉണ്ടായാൽ രക്ഷപ്പെടാനുള്ള മാർഗങ്ങളും മനസ്സിൽ കണക്ക് കൂട്ടി ആണ് ആ സ്ത്രീ കിടന്നിരുന്നത്. പ്രബലമായ ശത്രു പാളയത്തിൽ നിന്നും അങ്ങനൊരു നീക്കം ഏത് നിമിഷവും ഉണ്ടായേക്കാം.
ആരോ തന്റെ ക്യാബിനു നേരെ നടന്നടുക്കുന്ന ശബ്ദം കേട്ടതും ഭാഗ്യലക്ഷ്മി വലത് കൈത്തണ്ട കണ്ണുകൾക്ക് മുകളിലായി വച്ച് ഉറക്കം നടിച്ച് കൈത്തണ്ടയ്ക്കിടയിലൂടെ ക്യാബിന്റെ വാതിലിന് നേരെ ദൃഷ്ടിയും പതിപ്പിച്ച് കിടന്നു.
ഒറ്റ നോട്ടത്തിൽ കണ്ടാൽ ഉറങ്ങുക ആണെന്നേ തോന്നു.
അലോഷി വാതിൽ തുറന്നപ്പോൾ അവിടെയും കാണുന്നത് ഉറങ്ങി കിടക്കുന്ന തന്റെ ലക്ഷ്യത്തെ ആണ്.
അതവനിൽ ഓവർ കോൺഫിഡൻസ് ആയി ഒരു പുച്ഛചിരിയായി മുഖത്ത് വിരിഞ്ഞു.
ക്യാബിന്റെ വാതിൽക്കൽ നിന്നുകൊണ്ട് അപ്പുറവും ഇപ്പുറവും നോക്കി വിജനത ഉറപ്പ് വരുത്തിയ അലോഷി അതിനകത്തേക്ക് പ്രവേശിച്ചു.
റൂമിൽ കയറി സിറിഞ്ചിൽ വിഷം നിറയ്ക്കുന്ന സമയം ലക്ഷ്മി ഉറക്കം നടിച്ച് കൊണ്ട് അവനെ സൂക്ഷ്മമായി നിരീക്ഷിക്കുക ആയിരുന്നു.
“””””ഡോക്ടർ മാരുടെ പോലെ ഓവർ കോട്ട് ധരിച്ച മെലിഞ്ഞു നീളം വച്ച ഒരു മനുഷ്യൻ.
മെലിഞ്ഞ ശരീരത്തിന് പാകം ആകാത്ത ആ ഓവർ കോട്ടിൽ നിന്ന് തന്നെ വ്യക്തമാണ് വന്നത് ഡോക്ടർ അല്ലാ എന്നത്.
റൂമിൽ കയറും മുമ്പുള്ള അവന്റെ പരിങ്ങലിൽ നിന്ന് അത് കൂടുതൽ ഉറപ്പിക്കാം.
അപ്പോൾ ഇത് തനിക്ക് നേരെ ഉള്ള പണി തന്നെയാണ്. അങ്ങനെയെങ്കിൽ അവൻ സിറിഞ്ചിൽ നിറയ്ക്കുന്നത് തനിക്ക് നേരെ പ്രയോഗിക്കാനുള്ള വിഷമോ മറ്റോ ആയിരിക്കും.
ചെയ്ത് തീർക്കാൻ ഇനിയും ഒരുപാട് കാര്യങ്ങൾ ബാക്കിയുണ്ട് അങ്ങനെ എളുപ്പത്തിൽ ഈ ലക്ഷ്മിയെ ഇല്ലാതാക്കാൻ കഴിയില്ല….””””
മനസ്സിൽ ഉറച്ച തീരുമാനത്തോടെ ലക്ഷ്മി ആ വന്ന ആൾ അരികിലേക്ക് എത്തുവാനായി ക്ഷമയോടെ കാത്ത് കിടന്നു.
സിറിഞ്ചിൽ വിഷം നിറച്ച അലോഷി ലക്ഷ്മിയുടെ അടുത്തേക്ക് ഏതാനും ചുവടുകൾ വച്ച ശേഷം സിറിഞ്ച് ആ സ്ത്രിയുടെ തോളിലേക്ക് കുത്തിയിറക്കാനായി കുനിഞ്ഞതും ലക്ഷ്മി കൃത്യമായ കണക്ക് കൂട്ടലോടെ മുഖത്തിന് കുറുകെ വച്ച കൈ നിവർത്തി വീശിക്കൊണ്ട് അലോഷിയുടെ കഴുത്തിന്റെ സൈഡിലായി കനത്ത പ്രഹരം ഏല്പിച്ചു.
അപ്രതീക്ഷിതമായി കഴുത്തിനു ഏറ്റ ആദ്യ പ്രാഹരത്തിൽ തന്നെ അലോഷിയുടെ കൈയിൽ നിന്നും സിറിഞ്ച് താഴേക്ക് വീണിരുന്നു.
രണ്ടാമതൊന്ന് ചിന്തിക്കും മുമ്പ് കാൽ മുട്ട് കൊണ്ട് കിട്ടി അടുത്തതും.
ഇതിന്റെ ബാക്കി എവിടെ
സബ്‌മിറ്റ് ചെയ്തിട്ടുണ്ട്.
ഈ ഭാഗവും നന്നായിട്ടുണ്ട്…. പക്ഷെ പഴയ ആ ഫ്ലോ കിട്ടുന്നില്ല വായിക്കുമ്പോൾ ചിലപ്പോൾ പുതിയ ഭാഗങ്ങൾ വരാനെടുക്കുന്ന കാലതാമസം കൊണ്ടാകും…
സോറി… ഒരുപാട് ജീവിത പ്രശ്നങ്ങൾക്കിടയിലാണ് ബ്രോ.
❤❤❤❤❤
Tanq♥️
കൊള്ളാം നന്നായിട്ടുണ്ട് ???❤️
കൂടുതൽ വൈകാതെ അടുത്ത പാർട്ട് തരുമെന്ന് പ്രതീക്ഷിക്കുന്നു ???
യെസ് ♥️ സബ്‌മിറ്റഡ്
15,16 kittiyilla
https://kadhakal.com/കർമ-16-transformation-2-yshu/
ഇത് എന്താടൊ ഇത്ര delay
സോറി ബ്രോ.
നന്നായിരുന്നു… പക്ഷേ ഇൗ കാലതാമസം രേസംകൊല്ലി ആകുന്നു .ഇങ്ങനെ ഒരു കഥ ഉള്ളതെ മറന്നു പോകുന്നു. പാർട്ടുകൾ വൈകാതെ തരാൻ നോക്കികുടെ
സോറി