കർമ്മ 17 (Back to present.) [Yshu] 224

1.13, 1.14, 1.15…. മൊബൈലിലെ സ്‌ക്രീനിൽ സമയം 1.16 ആയതും അലോഷി സകല തയ്യാറെപ്പുകളോടും കൂടി വാഷ് റൂമിന്റെ ഡോർ ലോക്ക് ചെയ്ത് വെള്ളത്തിന്റെ ടാപ്പ് തുറന്ന് വച്ച ശേഷം അവിടെ നിന്നും എക്സോസ്റ്റ് ഫാൻ റിമൂവ് ചെയ്ത് സൺഷേഡിലേക്ക്‌ ഊർന്നിറങ്ങി. മെലിഞ്ഞ ശരീരത്തിന് ഉടമയായ അലോഷിക്ക് അത് നിഷ്പ്രയാസമായിരുന്നു.

ഓപ്പോസിറ്റ് പണി നടന്ന് കൊണ്ടിരിക്കുന്ന ഹോസ്പിറ്റലിന്റെ തന്നെ ബിൽഡിംഗ്‌ ആണ്. ഉച്ച സമയം ആയത് കൊണ്ട് അവിടെയും ആരും ഇല്ല എന്ന് ഉറപ്പിച്ച് കൊണ്ട് അലോഷി ഏതാണ്ട് രണ്ട് മീറ്റർ അകലത്തിലുള്ള മൂന്ന് സൺഷേഡുകൾ ചാടിക്കടന്ന് icu വിന്റെ വാഷ് റൂമിന് പിറകിലായി എത്തി. വാഷ് റൂമിൽ ആരും ഇല്ലാ എന്ന് ഉറപ്പിച്ച് അവിടെ നിന്ന് വെന്റിലേഷൻ ഗ്ലാസ്‌ റിമൂവ് ചെയ്ത് വാഷ് റൂമിലേക്കും.

…………………………….

അക്ഷമയോടെ കാത്തിരുന്ന ആന്റണിക്ക് മുന്നിൽ ഓരോ നിമിഷവും കടന്ന് പോയത് ഓരോ യുഗങ്ങൾ പോലെ ആയിരുന്നു.

“””””പ്ലാനിങ്ങിൽ എവിടെയെങ്കിലും പാളിച്ച സംഭവിക്കുമോ????””””സംഭവിച്ചാൽ….
ഇല്ല പിടിക്കപ്പെടാൻ പാടില്ല….. എവിടെയും തന്റെ പേര് വരരുത്….
എല്ലാത്തിനും ഉപരി തന്റെ നിലനിൽപ്പ് തന്നെയാണ് പ്രധാനം.””””

കാര്യം നടന്ന് അലോഷിയിൽ നിന്നും മെസ്സേജ് വരും വരെ ആശുപത്രി കോമ്പൗണ്ടിൽ തന്നെ വെയിറ്റ് ചെയ്യാമെന്ന തിരുമാനം മാറ്റിക്കൊണ്ട്. ഒരു വഷളൻ ചിരിയോടെ ആന്റണിയും icu ലക്ഷ്യമാക്കി നീങ്ങി. ആ സമയം അയാളുടെ വലതു കൈ പൗച്ചിൽ നിന്നും പാന്റിന്റെ പോക്കറ്റിലേക്ക്‌ എടുത്ത് വച്ച റിവോൾവറിൽ തഴുകുന്നുണ്ടായിരുന്നു…

………………………….

അലോഷി വാഷ് റൂമിന്റെ ചാരിയ വാതിൽ ചെറുതായി തുറന്ന് പുറത്തേക്ക് നോക്കുമ്പോൾ കാണുന്നത് ഒരു പോലീസ് കാരിയും ഒരു സ്റ്റാഫ് നേഴ്‌സും എന്തോ പറഞ്ഞ് കൊണ്ടിരിക്കുന്നതാണ്.

“”””ഛേ… ഒരാളെ ഉണ്ടാകു എന്ന് പറഞ്ഞിട്ട്….”

അലോഷി മൊബൈൽ സ്ക്രീനിലേക്ക് നോക്കുമ്പോൾ സമയം 1.28

അവൻ പുറത്തേ കാഴ്ചകളും വീക്ഷിച്ച് ക്ഷമയോടെ ആന്റണി നിർദ്ദേശിച്ച പോലെ സമയം 1.30 ആകുവാൻ കാത്തിരുന്നു.

പിന്നെയും സമയം പതിയെ ഇഴഞ്ഞു നീങ്ങി.
1.32 ആയതോടെ പോലീസുകാരി എന്തോ പറഞ്ഞും കൊണ്ട് അവിടെ നിന്നും എഴുന്നേറ്റ് പുറത്തേക്ക് പോയി.

ഇതാണ് തനിക്ക് പറ്റിയ സമയം എന്ന് ഉറപ്പിച്ച അലോഷി പഞ്ഞിക്കെട്ട് എടുത്ത് അതിലേക്ക് ക്ലോറോഫോം തൂകിയ ശേഷം വാതിലിന്റെ മറവിൽ നിന്നും പുറത്തിറങ്ങി നഴ്സിന്റെ പിന്നിലേക്ക് നടന്നടുത്തു.

“””””ബലമായി ഒരു മിനിറ്റോളം ആണ് മൂക്കിൽ ക്ലോറോഫോം തൂകിയ പഞ്ഞിക്കെട്ട് അമർത്തി പിടിച്ചത്.

ആ സമയം ആരും അങ്ങോട്ടേക്ക് കയറി വരാത്തത് തന്റെ ഭാഗ്യം.”””””

ബോധം പോയി എന്ന് ഉറപ്പിച്ച ശേഷം അലോഷി ആ നഴ്സിനെ വലിച്ചിഴച്ച് വാഷ് റൂമിൽ കൊണ്ട് പോയി കിടത്തി.

ഈ സമയം അലോഷി മേശ മുകളിൽ നിന്നും കിട്ടിയ ഒരു സുർജിക്കൽ ബ്ലയിട് കയ്യിൽ ഒതുക്കിയിരുന്നു.

ശേഷം ആന്റണി നൽകിയ ഡോക്ടറിന്റെ ഓവർ കോട്ടും ധരിച്ച് മുഖവും മറച്ച് തന്റെ ടാർഗറ്റ് കിടക്കുന്ന icu ക്യാബിന് മുന്നിലെത്തി.

അലോഷി ആദ്യം കയറി ചെന്നത് കബനി കിടക്കുന്ന ക്യാബിനിലേക്ക് ആയിരുന്നു.

ആള് നല്ല മയക്കത്തിലാണ്.

14 Comments

  1. ഇതിന്റെ ബാക്കി എവിടെ

    1. സബ്‌മിറ്റ് ചെയ്തിട്ടുണ്ട്.

  2. ഈ ഭാഗവും നന്നായിട്ടുണ്ട്…. പക്ഷെ പഴയ ആ ഫ്ലോ കിട്ടുന്നില്ല വായിക്കുമ്പോൾ ചിലപ്പോൾ പുതിയ ഭാഗങ്ങൾ വരാനെടുക്കുന്ന കാലതാമസം കൊണ്ടാകും…

    1. സോറി… ഒരുപാട് ജീവിത പ്രശ്നങ്ങൾക്കിടയിലാണ് ബ്രോ.

  3. ❤❤❤❤❤

  4. കൊള്ളാം നന്നായിട്ടുണ്ട് ???❤️

    കൂടുതൽ വൈകാതെ അടുത്ത പാർട്ട് തരുമെന്ന് പ്രതീക്ഷിക്കുന്നു ???

    1. യെസ് ♥️ സബ്‌മിറ്റഡ്

  5. 15,16 kittiyilla

  6. ഇത് എന്താടൊ ഇത്ര delay

    1. സോറി ബ്രോ.

  7. നന്നായിരുന്നു… പക്ഷേ ഇൗ കാലതാമസം രേസംകൊല്ലി ആകുന്നു .ഇങ്ങനെ ഒരു കഥ ഉള്ളതെ മറന്നു പോകുന്നു. പാർട്ടുകൾ വൈകാതെ തരാൻ നോക്കികുടെ

Comments are closed.