ഡ്രഗ് കേസിൽ പ്രതിയാണ് എന്നതും. ഡ്രഗ് അഡിക്ക്ട് ആണെന്നതും കാവൽ നിൽക്കാൻ ഡ്യൂട്ടിക്ക് പോലീസ് കാർ കുറവാണെന്നതും Icu വിന് മുന്നിൽ കാവൽ നിൽക്കുന്ന പോലീസ് കാർ തന്നെ അലോഷിയേയും നോക്കിക്കൊള്ളും എന്ന അഭിപ്രായവും സമയോചിതമായി വേണ്ടത് വെണ്ടിടത്ത് പ്രയോഗിച്ചതിലൂടെ ആന്റണി തന്റെ പ്ലാൻ സംശയങ്ങൾക്ക് ഇടനൽകാത്ത വിധം നടപ്പിലാക്കി.
“സാർ…”
ഹോസ്പിറ്റലിനകത്തെ കാര്യങ്ങൾ സെറ്റ് ചെയ്ത ശേഷം മെഡിക്കൽ കോളേജ് കോമ്പൗണ്ടിലെ മരത്തണലിൽ ചന്ദ്രന്റെ വരവും പ്രതീക്ഷിച്ച് ഇരിക്കുകയായിരുന്ന ആന്റണി ചന്ദ്രന്റെ ശബ്ദം കേട്ടതും അയാൾ മുഖമുയർത്തി.
“ഡോ… താനിത് ആരും കാണാതെ അലോഷിയുടെ കയ്യിൽ കൊടുക്കണം.
അതും പറഞ്ഞ് ആന്റണി കീശയിൽ നിന്നും ഒരു സാധാ ഫോണും രണ്ടായി മടക്കിയ ഒരു പേപ്പറും ഒരു ചെറിയ പ്ലാസ്റ്റിക് കവറും ചന്ദ്രന് നൽകി.
“ശെരി സാർ…”
“ഇത് തനിക്കുള്ളതാ.”
അതും പറഞ്ഞ് 500 ന്റെ ഒരു കെട്ട് നോട്ട് ആന്റണി ചന്ദ്രന് നൽകി.
പ്രതീക്ഷിച്ചത് എന്തോ അത് കിട്ടിയത് പോലെ 500 വാൾട്ട് ബൾബിന്റെ പ്രകാശവും മുഖത്ത് ഫിറ്റ് ചെയ്ത് ചന്ദ്രൻ അത് വാങ്ങി പാന്റിന്റെ പോക്കറ്റിൽ തിരുകി. തിരികെ അലോഷിയുടെ റൂം ലക്ഷ്യമാക്കി നടന്നു.
ഏതാനും മിനിറ്റുകൾക്ക് ശേഷം ചന്ദ്രൻ ഫോൺ അലോഷിക്ക് കൈമാറി എന്ന് ഉറപ്പാക്കിയതോടെ ആന്റണി ആ ഫോണിലേക്ക് വിളിച്ചു.
“അലോഷി…. ഓർമ ഉണ്ടല്ലോ….
അ കവറിൽ ഇവിടത്തെ ഡോക്ടർ മാർ ധരിക്കുന്ന വിധത്തിലുള്ള ഓവർ കോട്ട് ആണ്. അത് ധരിച്ചു വേണം ഐ സി യു വിൽ കയറാൻ.
നിന്റെ റൂമിലെ എക്സോസ്റ്റ് ഫാൻ റിമൂവ് ചെയ്താൽ റൂമിന്റെ സൺഷേഡിലേക്കും അവിടെ നിന്ന് icu വിന്റെ പുറത്തേ സൺഷേഡിലേക്കും എത്താം അവിടെ നീന്നും വെന്റിലേഷൻ വഴി അകത്ത് കടക്കാം.
പണി കഴിഞ്ഞാൽ എല്ലാം പഴയ പടി ആക്കി വേണം തിരികെ റൂമിലേക്ക് എത്താൻ. ആരാണ് ഇത് ചെയ്തതെന്ന് ഒരു തെളിവും കിട്ടരുത്.
ഡീറ്റെയിൽസ് ആ പേപ്പറിൽ ഉണ്ട്.
കൃത്യം 1.30 നു കാര്യം നടക്കണം. ആ സമയം icu വിന് അകത്ത് ഒരു സ്റ്റാഫ് നഴ്സ് മാത്രമേ കാണു. ബാക്കി ഉള്ളവർ ലഞ്ച് കഴിക്കാൻ പോകും.
ക്ലോറോഫോം അതിലുണ്ട്. കൂടാതെ ആ രണ്ട് സ്ത്രീകൾക് നേരെ പ്രയോഗിക്കാനുള്ള പോയ്‌സണും സിറിഞ്ചും.
ഒരു ശബ്ദവും കേൾപ്പിക്കാതെ കാര്യം നടത്തി തിരികെ റൂമിൽ കയറിയ ശേഷം എനിക്ക് മെസ്സേജ് തരണം.
ഒരിക്കൽ കൂടി ഓർമിപ്പിക്കുകയാണ് അലോഷി ബീ കെയർഫുൾ…. പുറത്ത് കാവലുണ്ട് സൈലന്റ് ആയി വേണം പണി…. ”
…………………………………
അലോഷി പുറത്ത് നിന്ന് ആരും വരുന്നില്ലാ എന്ന് ഉറപ്പാക്കിക്കൊണ്ട് ചന്ദ്രൻ കൈമാറിയ പ്ലാസ്റ്റിക് കവർ തുറന്ന് നോക്കി.
ഇളം നീല നിറത്തിൽ ഒരു നീളം കൂടിയ ഓവർ കോട്ട്, അതേ നിറത്തിലുള്ള മാസ്ക്, ഒരു ഡബിൾ എന്റ് സ്ക്രൂഡ്രൈവർ, ഒരു കട്ടിങ്ങ്പ്ലെയർ. ചെറിയ രണ്ട് കുപ്പികൾ ഒന്നിൽ ക്ലോറോഫോമും ഒന്നിൽ പൊയ്‌സണും, പിന്നെ സിറിഞ്ചും പഞ്ഞിക്കെട്ടും.
അവൻ കയ്യിൽ കിട്ടിയ പേപ്പർ നിവർത്തി ബെഡിന് മുകളിൽ വച്ചു.
തന്റെ റൂമിന്റെയും തൊട്ടടുത്ത icu വിന്റെയും ഭാഗങ്ങൾ കൃത്യമായി അടയാളപ്പെടുത്തിയ ബിൽഡിംഗ് പ്ലാൻ.
ഈ റൂമിൽ നിന്ന് സൺഷേഡിലേക്ക് ഇറങ്ങാനും അവിടെ നിന്ന് icu വിലേക്ക് കയറിനുമുള്ള മാർഗം അതിൽ കൃത്യമായി അടയാൾപ്പെടുത്തിയിട്ടുണ്ട്.
അലോഷി ആ പേപ്പറിലെ അടയാളപ്പെടുത്തലുകൾ മനസ്സിലേക്ക് വരച്ചുവെച്ചു.
ഇതിന്റെ ബാക്കി എവിടെ
സബ്‌മിറ്റ് ചെയ്തിട്ടുണ്ട്.
ഈ ഭാഗവും നന്നായിട്ടുണ്ട്…. പക്ഷെ പഴയ ആ ഫ്ലോ കിട്ടുന്നില്ല വായിക്കുമ്പോൾ ചിലപ്പോൾ പുതിയ ഭാഗങ്ങൾ വരാനെടുക്കുന്ന കാലതാമസം കൊണ്ടാകും…
സോറി… ഒരുപാട് ജീവിത പ്രശ്നങ്ങൾക്കിടയിലാണ് ബ്രോ.
❤❤❤❤❤
Tanq♥️
കൊള്ളാം നന്നായിട്ടുണ്ട് ???❤️
കൂടുതൽ വൈകാതെ അടുത്ത പാർട്ട് തരുമെന്ന് പ്രതീക്ഷിക്കുന്നു ???
യെസ് ♥️ സബ്‌മിറ്റഡ്
15,16 kittiyilla
https://kadhakal.com/കർമ-16-transformation-2-yshu/
ഇത് എന്താടൊ ഇത്ര delay
സോറി ബ്രോ.
നന്നായിരുന്നു… പക്ഷേ ഇൗ കാലതാമസം രേസംകൊല്ലി ആകുന്നു .ഇങ്ങനെ ഒരു കഥ ഉള്ളതെ മറന്നു പോകുന്നു. പാർട്ടുകൾ വൈകാതെ തരാൻ നോക്കികുടെ
സോറി