അതിന് മുകളിലായി ആ റബ്ബർ തോട്ടത്തിൽ നിന്നും ശേഖരിച്ച വിറക് കഷ്ണങ്ങളും തേങ്ങയും കൊണ്ട് മറച്ച ശേഷം ഓംനി വനുമായി കോഴിക്കോട്ടേക്ക് തിരിച്ചു.
തന്റെ പദ്ധതിക്ക് ആവിശ്യമായ ചില ഉപകരണങ്ങൾ കൂടി യാത്രാമധ്യെ സംഘടിപ്പിച്ചതോടെ അതിന്റെ ആദ്യ ഘട്ടം അനി പൂർത്തിയാക്കി.
“””””ആന്റണി ചെയ്തികൾ വച്ച് നോക്കുമ്പോൾ ആദ്യ നറുക്ക് നിനക്കാണ് തരേണ്ടത്. പക്ഷെ ആദ്യം നീ ആയാൽ രണ്ടാമത്തെ ലക്ഷ്യം കുറച്ച് ടഫ് ആകും. അത് കൊണ്ട്…. അത് കൊണ്ട് മാത്രം നിനക്ക് ആയുസ്സ് കുച്ചധികം നിനക്ക് നീട്ടിക്കിട്ടിയിരിക്കുന്നു.”””””
തിരികെ വീടിനടുത്ത് എത്തിയ അനി അതും മനസ്സിൽ പറഞ്ഞ് കൊണ്ട് ഓംനി വാൻ ഓടിച്ച് കയറ്റിയത് വീട്ട് വളപ്പിൽ തന്നെയുള്ള വിറക് പുരയിലേക്ക് ആയിരുന്നു. മെയിൽ റോഡിൽ നിന്നും വീടിന്റെ മുൻ വശത്തേക്ക് വരാതെ തന്നെ വിറക് പുരയിലേക്ക് കടക്കാമായിരുന്നു.
അവൻ താമസിക്കുന്ന വീട്ടിൽ നിന്നും ഇരുന്നൂറ് മീറ്ററിൽ കൂടുതൽ ഉള്ളത് കൊണ്ട് തന്നെ അനി ഒഴിച് അധികമാരും ആ ഭാഗത്തേക്ക് ശ്രദ്ധ നൽകാറില്ല.
**********************************
( back to present.)
**********************************
എതിരെ വന്ന ബസ്സിന്റെ ശക്തമായ ഹെഡ് ലൈറ്റ് അടിച്ചതും അനി ചിന്തയിൽ നിന്നുണർന്ന് മൊബൈൽ സ്ക്രീനിലേക്ക് നോക്കി.
“”””10.15PM. ആന്റണിയെ കിഡ്നാപ്പ് ചെയ്തിട്ട് ഒമ്പത് മിനുട്ട് കഴിഞ്ഞിരിക്കുന്നു. ഇനിയും ഇത് പോലെ ഓടാൻ കഴിയില്ല. കിഡ്നാപ്പ് മെസ്സേജ് ഇപ്പോൾ എല്ലാ സ്റ്റേഷനിലേക്കും എത്തിക്കാണും.”””””
പരിചിതമായ ഇട വഴികളിൽ കൂടി ഓംനി വാൻ വിജനമായ പ്രദേശത്തേക്ക് എത്തിയതും അനി വാൻ പാതയോരം ചേർത്ത് നിർത്തിയ ശേഷം പുറത്തിറങ്ങി.
ആ ചെമ്മൺ പാതയ്ക്ക് ഇരു വശവും നോക്കി വിജനത ഉറപ്പിച്ച ശേഷം ഓംനി വാനിനു പുറത്താകമാനം പതിച്ചിരിക്കുന്ന കറുത്ത സ്റ്റിക്കർ ഇളക്കി എടുക്കാൻ തുടങ്ങി.
സ്റ്റിക്കറുകൾ മുഴുവൻ ഇളക്കിയതും ആ വാൻ പഴയ പടി വെളുത്ത നിറത്തിലായി. നമ്പർ പ്ലേറ്റുകൾക്ക് മുകളിലെ സ്റ്റിക്കർ കൂടി ഇളക്കിയ ശേഷം അനി വാൻ മുന്നോട്ടെടുത്തു.
…………………………………………….
ഇതിന്റെ ബാക്കി എവിടെ
സബ്‌മിറ്റ് ചെയ്തിട്ടുണ്ട്.
ഈ ഭാഗവും നന്നായിട്ടുണ്ട്…. പക്ഷെ പഴയ ആ ഫ്ലോ കിട്ടുന്നില്ല വായിക്കുമ്പോൾ ചിലപ്പോൾ പുതിയ ഭാഗങ്ങൾ വരാനെടുക്കുന്ന കാലതാമസം കൊണ്ടാകും…
സോറി… ഒരുപാട് ജീവിത പ്രശ്നങ്ങൾക്കിടയിലാണ് ബ്രോ.
❤❤❤❤❤
Tanq♥️
കൊള്ളാം നന്നായിട്ടുണ്ട് ???❤️
കൂടുതൽ വൈകാതെ അടുത്ത പാർട്ട് തരുമെന്ന് പ്രതീക്ഷിക്കുന്നു ???
യെസ് ♥️ സബ്‌മിറ്റഡ്
15,16 kittiyilla
https://kadhakal.com/കർമ-16-transformation-2-yshu/
ഇത് എന്താടൊ ഇത്ര delay
സോറി ബ്രോ.
നന്നായിരുന്നു… പക്ഷേ ഇൗ കാലതാമസം രേസംകൊല്ലി ആകുന്നു .ഇങ്ങനെ ഒരു കഥ ഉള്ളതെ മറന്നു പോകുന്നു. പാർട്ടുകൾ വൈകാതെ തരാൻ നോക്കികുടെ
സോറി