കർമ്മ 17 (Back to present.) [Yshu] 224

“”””തന്റെ അമ്മയെ ജയിൽ മോചിത ആക്കണം….
ശത്രുക്കളെ എല്ലാം കണ്ടെത്തി ഉന്മൂലനം ചെയ്യണം…..

അതിനെല്ലാമുപരി അഗ്നിയിൽ ഹോമിക്കപ്പെട്ട ഒരു കൂട്ടം പാവം മനുഷ്യരുടെ നീതി ഒരു നിയോഗം പോലെ തന്നിൽ വന്ന് നിൽക്കുകയാണ്….
അന്ന് ആ സത്യം ചെമ്മരത്തി അമ്മയിൽ നിന്നും അറിഞ്ഞത് മുതൽ തന്റെ ദുസ്വപ്നങ്ങളിൽ എന്നും ആ കൂട്ടക്കുരുതി നിറഞ്ഞു നിന്നിരുന്നു…. ഒരു കാടിന് നടുവിൽ അറുത്ത്‌ മാറ്റപ്പെട്ട മരങ്ങളുടെ അവശേഷിപ്പായി ബാക്കി നിൽക്കുന്ന ചെറുതും വലുതുമായ മരക്കുറ്റികൾ അതിന് മുകളിൽ കാല് കയറ്റി വച്ച് നിൽക്കുന്ന ഏതാനും മനുഷ്യർ. അവർക്ക് മുന്നിലായി ഒരാൾ ആഴത്തിൽ തീർത്ത ഒരു വിസ്താരം കൂടിയ കുഴി അതിൽ ദേഹത്ത് അഗ്നിയും വഹിച്ച് പിടഞ്ഞും പരക്കം പാഞ്ഞും അലറി വിളിച്ച് തീരുന്ന ഒരു കൂട്ടം മനുഷ്യർ…..അല്ല…. അല്ല…. തനിക്ക് ഓർമ്മ വച്ച നാളുകളിലെന്നോ തുടങ്ങിയതാണ് താനി സ്വപ്നം കാണൽ….. അതായത് താനീ ദുസ്വപ്നം കാണാൻ തുടങ്ങിയത് ചെമ്മരത്തി അമ്മയിൽ നിന്നും കാര്യങ്ങൾ അറിഞ്ഞത് മുതലല്ല… അതിനും എത്രയോ വർഷങ്ങൾക്ക് മുന്നേ ഞാൻ ഇതേ രംഗങ്ങൾ സ്വപ്നത്തിൽ നിരന്തരം കാണാൻ തുടങ്ങിയിരുന്നു. ഈ ഇടയ്ക്കാണ് അതിന് കൂടുതൽ വ്യക്തത വന്നത് എന്ന് മാത്രം….

വെറുതേ ശത്രുക്കളെ ഇല്ലാതാക്കിയത് കൊണ്ട് മാത്രം കാര്യമില്ല. തന്റെ അമ്മയെ പുറത്തിറക്കുക കൂടി വേണം.

ദീർഘ നേരത്തെ ആലോചനയ്ക്കൊടുവിൽ മികച്ചൊരു പദ്ധതിയും അവന്റെ മനസ്സിൽ ഉരുതിരിഞ്ഞു വന്നു.

“”””തന്റെ അമ്മ ജയിൽ മോചിത ആവുകയും ചെയ്യും. അമ്മയെ ഇല്ലാതാക്കാൻ ആരും തന്നെ അവശേഷിക്കുകയും ഇല്ല.”””””

“സാർ സ്ഥലം എത്തി.”

“എന്താ.????”
ടാക്സി ഡ്രൈവറുടെ ശബ്ദം കേട്ടതും ചിന്തകളിൽ ആയിരുന്നു അനി പെട്ടെന്ന് ഞെട്ടിയറിഞ്ഞ് ഡ്രൈവറോട് ചോദിച്ചു. അപ്പോഴേക്കുമവൻ വല്ലാതെ വിയർത്ത് കുളിച്ചിരുന്നു.

“അല്ല സാറ് പറഞ്ഞ സ്ഥലം എത്തി ഇനി എങ്ങോട്ടാണ്.???”

“താൻ ഇവിടെ നിർത്തിക്കോ.”

ടാക്സി പാതയോരം ചെന്ന് നിർത്തിയതും അനി ഡ്രൈവർക്ക് ആവിശ്യമായ പൈസയും നൽകി പുറത്തിറങ്ങിയ ശേഷം ഊട് വഴികളിൽ കൂടി റബ്ബർ തോട്ടത്തിന് നേർക്ക് നടക്കാൻ തുടങ്ങി.

അതിനിടയിൽ അത്ര വലുതല്ലാത്ത ഒരു കവലയിലെ ആയുർവേദ ഷോപ്പിൽ നിന്നും ഫാൻസി ഷോപ്പിൽ നിന്നും ഹാർഡ് വെയർ ഷോപ്പിൽ നിന്നും അനി തനിക്കാവിശ്യമായ ചില സാധനങ്ങൾ കൂടി വാങ്ങിയിരുന്നു.

“”””തന്റെ മുഖം തിരിച്ചറിഞ്ഞ് ആരും റബ്ബർ തോട്ടത്തിലേക്കോ തിരിച്ച് റബ്ബർ തോട്ടത്തിൽ നിന്നും തന്നിലേക്കോ എത്തിച്ചേരരുത്.””””

മനസ്സിൽ അതും ഉറപ്പിച്ച് ഏതാണ്ട് മൂന്ന് കിലോമീറ്റർ നടന്നാണ് അനി റബ്ബർ തോട്ടത്തിൽ തിരികെ എത്തിയത്.

തിരികെ എത്തിയ അനി ഫ്രീസറിൽ നിന്നും സ്റ്റാൻലിയുടെ ശവശരീരം പുറത്തെടുത്ത് ആ വീടിന്റെ കുളി മുറിയിലേക്ക് കിടത്തി.

ആയുർവേദ ഷോപ്പിൽ നിന്നും വാങ്ങിയ ചന്ദന തൈലം മിതമായ രീതിയിൽ അതിൽ പൂശിയ ശേഷം ഫാൻസി ഷോപ്പിൽ നിന്നും വാങ്ങിയ ചെറിയ കത്തി കൊണ്ട് തലങ്ങും വിലങ്ങും കുത്തി കീറി.

സ്റ്റാൻലിയുടെ ശവ ശരീരത്തിൽ അവശേഷിച്ച രക്തം കൂടി വാർന്ന് പോയതോടെ ഹാർഡ് വെയർ ഷോപ്പിൽ നിന്നും വാങ്ങിയ ചെറിയ ഭൂട്ടേയിൻ ഗ്യാസ് കിറ്റ് ഉപയോഗിച്ച് അവന്റെ ശരീരം പാതി കത്തിച്ചെടുത്ത ശേഷം തന്റെ ഫോണിലെ ചില ദൃശ്യങ്ങളുമായി താരതമ്യപ്പെടുത്തി നോക്കി.

“”””എക്സാക്റ്റലി…. മുഖം ഉൾപ്പടെ തിരിച്ചറിയാത്ത വിധം വികൃതമാക്കപ്പെട്ട സ്റ്റാൻലിയുടെ ശവശരീരം നോക്കി അനി മനസ്സിൽ കുറിച്ചു.

അതോടെ അവന്റെ മുഖത്ത് ഒരു ചെറു പുഞ്ചിരി വിടർന്നു. ശേഷം ആ ശവ ശരീരം വീണ്ടും പ്ലാസ്റ്റിക്ക് ചാക്കിൽ കെട്ടി ഓംനി വാനിലേക്ക് കിടത്തി.

14 Comments

  1. ഇതിന്റെ ബാക്കി എവിടെ

    1. സബ്‌മിറ്റ് ചെയ്തിട്ടുണ്ട്.

  2. ഈ ഭാഗവും നന്നായിട്ടുണ്ട്…. പക്ഷെ പഴയ ആ ഫ്ലോ കിട്ടുന്നില്ല വായിക്കുമ്പോൾ ചിലപ്പോൾ പുതിയ ഭാഗങ്ങൾ വരാനെടുക്കുന്ന കാലതാമസം കൊണ്ടാകും…

    1. സോറി… ഒരുപാട് ജീവിത പ്രശ്നങ്ങൾക്കിടയിലാണ് ബ്രോ.

  3. ❤❤❤❤❤

  4. കൊള്ളാം നന്നായിട്ടുണ്ട് ???❤️

    കൂടുതൽ വൈകാതെ അടുത്ത പാർട്ട് തരുമെന്ന് പ്രതീക്ഷിക്കുന്നു ???

    1. യെസ് ♥️ സബ്‌മിറ്റഡ്

  5. 15,16 kittiyilla

  6. ഇത് എന്താടൊ ഇത്ര delay

    1. സോറി ബ്രോ.

  7. നന്നായിരുന്നു… പക്ഷേ ഇൗ കാലതാമസം രേസംകൊല്ലി ആകുന്നു .ഇങ്ങനെ ഒരു കഥ ഉള്ളതെ മറന്നു പോകുന്നു. പാർട്ടുകൾ വൈകാതെ തരാൻ നോക്കികുടെ

Comments are closed.