കർമ്മ 17
(Back to present.)
………………………………………………………….
“”””കോൺസ്റ്റബിൾ ചന്ദ്രൻ.””””
അലോഷിയുടെ കോളിന് പിന്നാലെ ആന്റണി തന്റെ മൊബൈലിൽ കോൺസ്റ്റബിൾ ചന്ദ്രന്റെ നമ്പർ ഡയൽ ചെയ്തു.
ആന്റണിയുടെ എന്ത് ആവിശ്യത്തിനും കൂടെ നിൽക്കുന്ന പോലീസ് കാരൻ ആയിരുന്നു ചന്ദ്രൻ… ആന്റണിയുടെ വിശ്വസ്ഥൻ…
“ഹലോ ചന്ദ്രാ…”
ബീപ് സൗണ്ടിനോടുവിൽ ഫോൺ അറ്റന്റ് ചെയ്തതും ആന്റണി ബുള്ളറ്റ് പാതയോരത്തേക്ക് ചേർത്ത് ലൗഡ് സ്പീക്കർ ഓഫ് ചെയ്ത് ഫോൺ ഹെൽമെറ്റിനു ഇടയിലേക്ക് തിരുകി.
“സാർ ഞാൻ ലൊക്കേഷനിലേക്ക് എത്താറായി ഒരു അഞ്ച് മിനിറ്റ്.”
“അവൻ റൂമിൽ ഉണ്ട്. അവനേയും കൂട്ടി നേരെ സ്റ്റേഷനിലേക്ക് വിട്ടോ.”
പിന്നെ ഒരു അറസ്റ്റിന്റെ യൂഷ്വൽ പ്രൊസീജിയർ ഇങ്ങനെ അല്ല.
അതിന് വേണ്ട പേപ്പർസ് ഒക്കെ അവിടെ എന്റെ ക്യാബിനിൽ തയ്യാറാക്കി വച്ചിട്ടുണ്ട്. അതിൽ അവന്റെ വിരലടയാളം പതിപ്പിച്ചാൽ മാത്രം മതി.
സ്റ്റേഷനിൽ എത്തിയാൽ അതും കൂടി താൻ മാനേജ് ചെയ്യണം.
ഓർമയുണ്ടല്ലോ…. അവിടെ വച്ച് അവൻ സീൻ ഉണ്ടാക്കും.
അതിനിടയിൽ അവൻ സ്വയം കൈക്കോ കാലിനോ ചെറിയ മുറിവുണ്ടാക്കും അവിടെ നിന്ന് നേരെ മെഡിക്കൽ കോളേജിലേക്ക്. അവിടെ ആള് ഡ്രഗ് അടിക്ട് ആണെന്നും കുറച്ച് വയലന്റ് ആണെന്നും റെഫർ ചെയ്തൊ.
കാണുന്നവർക്ക് അവൻ വൈലന്റ് ആണെന്നേ തോന്നു.
അതുകൊണ്ട് സ്റ്റേഷനിൽ മറ്റ് പോലീസ് കാർ അവന്റെ ദേഹത്ത് അധികം കൈ വെക്കാതെ താൻ ശ്രദ്ധിക്കണം.
പിന്നെ തോണ്ടി മുതൽ മറക്കണ്ട.”
“ഓർമ്മയുണ്ട്. ഞാൻ ഏറ്റു.”
അലോഷിയെ മെഡിക്കൽ കോളേജിൽ icu വിന് അരികിലായി എത്തിക്കാൻ ആന്റണി തയ്യാറാക്കിയ പ്ലാനിൽ കോൺസ്റ്റബിൾ ചന്ദ്രന്റെ ഭാഗം ഒരിക്കൽ കൂടി അയാളോട് പറഞ്ഞേൽപ്പിച്ചു കൊണ്ട് ആന്റണി ഫോൺ കോൾ കട്ട് ചെയ്തു.
കാര്യങ്ങൾ വിചാരിച്ചത് പോലെ നീങ്ങിയാൽ ഡ്യൂട്ടിക്ക് ആള് കുറവാണെന്ന കാര്യം പറഞ്ഞ് അലോഷിയെ icu വിന് അരികിലായുള്ള ഏതെങ്കിലും റൂമിൽ അഡ്മിറ്റ് ചെയ്യാം.
ഈ അടുത്തായി തന്റെ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഒരു കഞ്ചാവ് കേസിൽ കൂട്ട് പ്രതികളിൽ ഒരാളായി സൈക്കോ അലോഷിയെ കൂടി ഉൾപ്പെടുത്തിയതോടെ വഴി കുറച്ച് കൂടി എളുപ്പമായി.
രാവിലെ അലോഷിയെ കണ്ട ശേഷം ആദ്യം ചെയ്തത് അതാണ്. പിന്നീട് കോൺസ്റ്റബിൾ ചന്ദ്രനെ കാര്യങ്ങൾ പറഞ്ഞേൽപ്പിച്ചു.
ഇന്നത്തെ സംഭവ വികാസങ്ങൾ ഒരിക്കൽ കൂടി മനസ്സിൽ ഓടിച്ച് കൊണ്ട് ആന്റണി ബുള്ളറ്റ് മെഡിക്കൽ കോളേജ് ലക്ഷ്യമാക്കി പായിച്ചു.
…………………………..
ആന്റണി കണക്ക് കൂട്ടിയത് പോലെ തന്നെ വയലന്റ് ആയി അഭിനയിച്ച അലോഷിയെ icu വിന് അരികിലുള്ള റൂമിൽ അഡ്മിറ്റ് ചെയ്തു.
ഇതിന്റെ ബാക്കി എവിടെ
സബ്‌മിറ്റ് ചെയ്തിട്ടുണ്ട്.
ഈ ഭാഗവും നന്നായിട്ടുണ്ട്…. പക്ഷെ പഴയ ആ ഫ്ലോ കിട്ടുന്നില്ല വായിക്കുമ്പോൾ ചിലപ്പോൾ പുതിയ ഭാഗങ്ങൾ വരാനെടുക്കുന്ന കാലതാമസം കൊണ്ടാകും…
സോറി… ഒരുപാട് ജീവിത പ്രശ്നങ്ങൾക്കിടയിലാണ് ബ്രോ.
❤❤❤❤❤
Tanq♥️
കൊള്ളാം നന്നായിട്ടുണ്ട് ???❤️
കൂടുതൽ വൈകാതെ അടുത്ത പാർട്ട് തരുമെന്ന് പ്രതീക്ഷിക്കുന്നു ???
യെസ് ♥️ സബ്‌മിറ്റഡ്
15,16 kittiyilla
https://kadhakal.com/കർമ-16-transformation-2-yshu/
ഇത് എന്താടൊ ഇത്ര delay
സോറി ബ്രോ.
നന്നായിരുന്നു… പക്ഷേ ഇൗ കാലതാമസം രേസംകൊല്ലി ആകുന്നു .ഇങ്ങനെ ഒരു കഥ ഉള്ളതെ മറന്നു പോകുന്നു. പാർട്ടുകൾ വൈകാതെ തരാൻ നോക്കികുടെ
സോറി