ജൂലി :അതൊന്നും വേണ്ട പീറ്റർ ആഹാരം ഞാൻ പുറത്തുന്നു വരുത്താം
പീറ്റർ :അതൊന്നും വേണ്ട മിസ്സ് ജൂലി വയ്യാതിരിക്കുമ്പോൾ പുറത്തേ ഭക്ഷണം കഴിക്കാതിരിക്കുന്നതാണ് നല്ലത്
ജൂലി :നീ വെറുതേ ബുദ്ധിമുട്ടണ്ട പീറ്റർ
ഇതൊന്നും എനിക്ക് പ്രശ്നമല്ല
പീറ്റർ :എനിക്ക് ഒരു ബുദ്ദിമുടട്ടും ഇല്ല മിസ്സ് ജൂലി ഞാൻ ഭക്ഷണം ഉണ്ടാക്കി കൊള്ളാം
ജൂലി :എന്നാൽ ശെരി നീ എന്തെങ്കിലും ചെയ്യ്
പീറ്റർ :എങ്കിൽ ശെരി ഞാൻ ഭക്ഷണം ഉണ്ടാക്കിയിട്ട് വരാം
ജൂലി :ശെരി പീറ്റർ അപ്പോഴേക്കും ഞാൻ ഈ പല്ലൊക്കെ ഒന്ന് തേക്കട്ടെ
ജൂലി പതിയെ ബെഡിൽ നിന്ന് എഴുനേക്കാൻ ശ്രേമിച്ചു
പീറ്റർ :നിൽക്ക് മിസ്സ് ജൂലി ഞാൻ ബാത്‌റൂമിൽ കൊണ്ട് പോകാം
ജൂലി :അതിന് എനിക്ക് അത്രക്ക് അവശതയൊന്നുമില്ല പീറ്റർ
പീറ്റർ :അതൊന്നും പറഞ്ഞാൽ പറ്റില്ല ഞാൻ കൊണ്ട് പോയികൊള്ളാം
പീറ്റർ ജൂലിയെ ബാത്‌റൂമിൽ എത്തിച്ച ശേഷം അല്പസമയത്തിനുള്ളിൽ തിരികെയെത്തിച്ചു
പീറ്റർ :അപ്പോൾ മിസ്സ് ജൂലി റസ്റ്റ് എടുക്ക് ഞാൻ പോയി ഭക്ഷണം കൊണ്ട് വരാം
അത്രയും പറഞ്ഞ ശേഷം പീറ്റർ റൂമിനു പുറത്തേക്കു പോയി
അല്പ സമയത്തിനു ശേഷം പീറ്റർ ഭക്ഷണവുമായി ജൂലിയുടെ അടുത്തേക്കെത്തി
ജൂലി :അല്ല പീറ്റർ നീ ഇത്ര പെട്ടെന്ന് ഭക്ഷണം ഉണ്ടാക്കിയോ
പീറ്റർ അതൊക്കെ ഈ പീറ്ററിന്റെ ഒരു കഴിവാണ് മിസ്സ് ജൂലി ആദ്യം ഇത് കഴിച്ചു നോക്ക്
ജൂലി :അതിരിക്കട്ടേ നീ എന്താ ഉണ്ടാക്കിയത്
പീറ്റർ :മിസ്സ് ജൂലിക്ക് പനിയായതു കൊണ്ട് നല്ല ചൂട് കഞ്ഞി ഉണ്ടാക്കിയിട്ടുണ്ട്
ജൂലി :കഞ്ഞിയോ?
പീറ്റർ :അതെ കഞ്ഞിതന്നെ എന്താ കഴിക്കില്ലേ
ജൂലി :എനിക്കൊന്നും വേണ്ട ആരാ ഈ നേരത്ത് കഞ്ഞി കുടിക്കുക
പീറ്റർ :അതൊന്നും പറഞ്ഞാൽ പറ്റില്ല മിസ്സ് ജൂലി ഇത് കഴിച്ചേ പറ്റു
ജൂലി :ഞാൻ കഞ്ഞി കഴിക്കില്ല പീറ്റർ
പീറ്റർ :ശെരി മിസ്സ് ജൂലി കഴിക്കണ്ട ഞാൻ കഴിപ്പിച്ചോളാം വാ തുറക്ക് ഞാൻ കോരി തരാം
ജൂലി :അതൊന്നും വേണ്ട ഞാൻ കഴിച്ചോളാം നീ പൊക്കോ
പീറ്റർ :അത് വേണ്ട ഞാൻ കോരി തന്നോളാം
പീറ്റർ ജൂലിക്ക് കഞ്ഞി കൊടുക്കാൻ തുടങ്ങി
ജൂലി :നീ ചെയ്യുന്നതൊക്കെ കണ്ടാൽ എനിക്കേതോ മാരക രോഗമാണെന്ന് തോന്നുമല്ലോ
പീറ്റർ :മിണ്ടാതിരുന്ന് കഴിക്കാൻ നോക്ക് മിസ്സ് ജൂലി വയ്യെങ്കിലും നാക്കിനു ഒരു കുറവുമില്ല
അല്പസമയത്തിനു ശേഷം
ജൂലി :മതി പീറ്റർ എനിക്ക് വയറു നിറഞ്ഞു
പീറ്റർ :ശെരി എങ്കിൽ ഞാൻ ഗുളിക എടുക്കാം
പീറ്റർ ജൂലിക്ക് ഗുളിക നൽകി
?