മണിക്കൂറുകൾ വീണ്ടും കടന്നു പോയി രാത്രി 9മണി
“സമയം ഇത്രയായിട്ടും അവന്റ ഒരു വിവരവുമില്ലല്ലോ അവനും അപകടം വല്ലതും പറ്റിക്കാണുമോ ഒന്നും പറ്റാതിരുന്നാൽ മതിയായിരുന്നു എല്ലാത്തിനും ഞാൻ തന്നെയാ കാരണം ഞാൻ അവനെ ഒന്നും പറയാൻ പാടില്ലായിരുന്നു അവനു അത്രക്ക് വേദനിച്ചത് കൊണ്ടല്ലേ അവൻ ഇറങ്ങി പോയത് ഇനിയിപ്പോൾ ഞാൻ എന്ത് ചെയ്യും ”
” ഇനിയും ഞാൻ ഇവിടെ കാത്തിരുന്നിട്ട് കാര്യമില്ല ഏതായാലും പുറത്ത് പോയി അവനെ അനേഷിക്കാം ചിലപ്പോൾ അകത്തു വരാൻ മടിച്ച് പുറത്ത് എവിടെയെങ്കിലും നില്പുണ്ടെങ്കിലോ ”
ജൂലി വേഗം വീടിനു പുറത്തേക്കിറങ്ങി റോഡ് അരികിലും പീറ്ററിനെ തിരയാൻ തുടങ്ങി
“പീറ്റർ നീ ഇവിടെവിടെയെങ്കിലും ഉണ്ടോ പ്ലീസ് ഒന്ന് പുറത്തേക്ക് വാ ദൈവമേ ഒരു രക്ഷയുമില്ലല്ലോ ഇനി ഞാൻ എവിടെപ്പോയി അനേഷിക്കും ”
പെട്ടെന്നാണ് അവിടെ മഴ പെയ്യാൻ തുടങ്ങിയത് വളരെ വേഗം തന്നെ മഴ ശക്തമാവാൻ തുടങ്ങി
“ഇന്നത്തെ ദിവസം തന്നെ ശെരിയല്ല ഈ നശിച്ച മഴക്ക് വരാൻ കണ്ട സമയം ഞാൻ ആകെ നനഞ്ഞല്ലോ കൂടാതെ ഈ ഒടുക്കത്തെ കാറ്റും ഇനിയിപ്പോൾ ഞാൻ അവനെ ഇവിടെ പോയി നോക്കാനാണ് ”
മഴയും നനഞ്ഞുകൊണ്ട് ജൂലി തിരികെ നടന്നു
പെട്ടെന്നാണ് വഴിയരികിലെ പാർക്കിൽ ആരോ ഇരിക്കുന്നതായി ജൂലി കണ്ടത്
“ഈ സമയത്ത് ആരാ ആ പാർക്കിലിരിക്കുന്നത് അതും ഈ മഴയത്ത് എന്തായാലും നോക്കാം ”
ജൂലി വേഗം പാർക്കിലേക്ക് നടന്നു അടുത്ത് പോകും തോറും ജൂലി മുഖം കൂടുതൽ വ്യക്തമായി
“ദൈവമെ ഇത് അവനാണല്ലോ പക്ഷെ അവനു എന്തൊ വ്യത്യാസം ഉണ്ടല്ലോ അയ്യോ അവന്റെ മുടി ഇത് എവിടെ പോയി ”
ജൂലി വേഗം പീറ്ററിനടുതേക്ക് ഓടി
ജൂലി :പീറ്റർ നീ എന്തിനാ ഇങ്ങനെ മഴ നനയുന്നത്
അപ്പോഴാണ് പീറ്റർ ജൂലിയെ കണ്ടത് “മിസ്സ് ജൂലിയോ ”
ജൂലി :അതെ ഞാൻ തന്നെ നീ എന്താ വീട്ടിൽ വരാത്തത്
പീറ്റർ :ഞാൻ എന്തിനാ വരുന്നത് അത് എന്റെ വീടല്ലല്ലോ
ജൂലി :അപ്പോൾ നിന്റെ പിണക്കം ഇതുവരെ മാറിയില്ലല്ലേ
പീറ്റർ :എനിക്ക് ആരോടും ഒരു പിണക്കവുമില്ല
ജൂലി :പിന്നെന്താ നിനക്ക് എന്റെ കൂടെവന്നാൽ ഇപ്പോൾ തന്നെ നീ ഒരുപാട് നനഞ്ഞിട്ടുണ്ട്
പീറ്റർ :ഞാൻ ഇനി അങ്ങോട്ടെക്കില്ല മിസ്സ് ജൂലി വെറുതെ മഴ നനഞ്ഞു അസുഖം വരുത്തണ്ടാ
ജൂലി :ഇത്രക്ക് വാശി പാടില്ല പീറ്റർ ഞാൻ ഇനി എന്താ നിന്റെ കാല് പിടിക്കണോ
പെട്ടെന്ന് ആകാശത്ത് വലിയൊരു ഇടി മുഴങ്ങി
“അമ്മേ “പേടിച്ചു പോയ ജൂലി പെട്ടെന്ന് തന്നെ പീറ്ററിനെ കെട്ടി പിടിച്ചു ആ തണുപ്പത്തും ജൂലിക്ക് പീറ്ററിൽ നല്ല ചൂട് അനുഭവപെട്ടു ജൂലി ഒന്നും മിണ്ടാതെ കണ്ണടച്ച് ആ ചൂട് ആസ്വതിച്ചു
അല്പസമയത്തിനു ശേഷം പീറ്റർ ജൂലിയെ വിളിക്കാൻ തുടങ്ങി “മിസ്സ് ജൂലി മിസ്സ് ജൂലി എന്താ ഈ കാണിക്കുന്നെ ”
പെട്ടെന്ന് തന്നെ ജൂലി പീറ്ററിനെ വിട്ടു മാറി നിന്നു
പീറ്റർ :മിസ്സ് ജൂലിക്ക് ഇടി പേടിയാണോ
?