നാട്ടുകാരൻ :എങ്കിൽ ദാ ആ വളവിൽ കാണുന്ന രണ്ടാമത്തെ വീടാ അത് ആർട്ട് ഗാലറി ആക്കിയതോന്നും ഇവിടെ ആരും അറിഞ്ഞിട്ടില്ല
പീറ്റർ :വളരെ ഉപകാരം ചേട്ടാ എന്തായലും ഞാനൊന്നു പോയി നോക്കാം
നാട്ടുകാരൻ :എങ്കിൽ ശെരി ചെന്ന് നോക്ക്
പീറ്റർ വേഗം തന്നെ വീടിനു മുൻപിലെത്തി
“എന്തൊരു വലിയ വീടാ ഇത് കണ്ടിട്ട് തന്നെ പേടിയാകുന്നു എന്തായാലും ചെന്ന് നോക്കാം ”
പീറ്റർ വാതിലിനടുതെക്കേത്തി വിളിച്ചു നോക്കി
“ആരെയും കാണുന്നില്ലല്ലോ എന്തായാലും വാതിൽ തുറന്നുകിടക്കുകയല്ലേ ഒന്ന് കയറി നോക്കാം ”
പീറ്റർ പതിയെ വീടിനുള്ളിലേക്ക് കയറി അവിടെ ചുമരിൽ ഒട്ടനവധി ചിത്രങ്ങൾ തൂക്കി ഇട്ടിരുന്നു
“ഹോ ഇത് ഒരുപാടുണ്ടല്ലോ കണ്ടിട്ട് ഒന്നും മനസ്സിലാകുന്നില്ല അവിടവിടെ പല പല നിറങ്ങൾ അടിച്ചു വച്ചിരിക്കുന്നു എന്തായാലും കൊള്ളാം ”
പീറ്റർ മുൻപോട്ടു നടന്നു ഒരു റൂമിന് മുൻപിലെത്തി
“ആർട്ട് റൂം അതിനുള്ളിൽ കയറി നോക്കാം ”
പീറ്റർ പതിയെ റൂമിനുള്ളിലേക്ക് കയറി
റൂമിനുള്ളിൽ കുറച്ച് പ്രായമുള്ള ഒരാൾ ഇരുന്ന് ഉറങ്ങുന്നുണ്ടായിരുന്നു
“ഇതായിരിക്കുമോ റോബർട്ട് എന്തായാലും വിളിച്ചു നോക്കാം ”
പീറ്റർ പതിയെ അയാളെ തട്ടി വിളിച്ചു
പീറ്റർ :ഹലോ സാർ ഒന്ന് എഴുന്നേൽക്കു
പെട്ടെന്ന് അയ്യാൾ കണ്ണ് തുറന്നു “ആരാ നീ എന്തിനാ ഇവിടെ വന്നേ എന്റെ പെയിന്റിംഗ്സ് മോഷ്ടിക്കാൻ വന്നതാണോ ”
പീറ്റർ :ഹേയ് അല്ല സാർ സാർ ആണോ ഈ റോബർട്ട്
റോബർട്ട് :അതെ എന്താ
പീറ്റർ :സാർ എന്റെ പേര് പീറ്റർ
റോബർട്ട് :അതിന് ഞാൻ എന്ത് വേണം
പീറ്റർ :ഇവിടെ ഒരാൾ ജോലിക്ക് വരുമെന്ന് പറഞ്ഞിരുന്നില്ലേ അത് ഞാൻ ആണ്
റോബർട്ട് :നീ ആണോ അത്
പീറ്റർ :അതെ
റോബർട്ട് പീറ്ററിനെ അടിമുടി ഒന്ന് നോക്കി
പീറ്റർ :(ഇയ്യാളെന്തിനാ എന്നെ ഇങ്ങനെ നോക്കുന്നേ )
റോബർട്ട് :ജോലിയെ പറ്റിയൊക്കെ അറിയാമല്ലോ അല്ലേ
പീറ്റർ :അതെ സാർ ഞാൻ നന്നായി ചിത്രം വരക്കും
റോബർട്ട് :ബ്രെഷ് കയ്യിലെടുത്താൽ നിന്റെ കൈ ഞാൻ വെട്ടും
?