കോമിക് ബോയ് 4
Author : Fang leng
പീറ്റർ :ഉം ഇനി ഈ അഡ്രെസ്സ് എവിടെയാണെന്ന് കണ്ടുപിടിക്കണം റോബർട്ട് ആർട്ട് ഗാലറി നോർത്ത് റോഡ് എന്തായാലും നോക്കാം
ഇതേ സമയം ജൂലി
“ഹും അവൻ ആരാന്നാ അവന്റ വിചാരം ഇത്രയും നാൾ താമസിക്കാനും കഴിക്കാനു മെല്ലാം സൗകര്യം ചെയ്തുകൊടുത്ത ഞാനായി ഇപ്പോൾ കുറ്റകാരി പോയാൽ അവൻ എവിടെവരെ പോകും തെണ്ടി തിരിഞ്ഞു ഇങ്ങോട്ടേക്ക് തന്നെ വരും അപ്പോൾ കാണിച്ചു കൊടുക്കാം ഈ ജൂലി ആരാണെന്ന് ”
ജൂലി ദേഷ്യത്തോടെ സോഫയിൽ ഇരുന്നു
“അല്ലെങ്കിൽ തന്നെ ഞാൻ എന്തിനാ അവനെ പറ്റി ചിന്തിക്കുന്നത് എനിക്ക് എന്റെ കാര്യം നോക്കിയാൽ പോരെ അവൻ കാരണം ഇതുവരെ ഒന്നും ഉണ്ടാക്കാനോ കഴിക്കാനോ പറ്റിയിട്ടില്ല മനുഷ്യനു വിശന്നിട്ടു വയ്യ ഇനി എപ്പോൾ ഉണ്ടാക്കി എപ്പോൾ കഴിക്കാനാ ”
ജൂലി വേഗം ഭക്ഷണം ഉണ്ടാക്കാനായി കിച്ചണിലേക്ക് കയറി പെട്ടെന്നാണു ഒരു മണം ജൂലിക്ക് അനുഭവ പെട്ടത്
ജൂലി :ഇതെന്താ ഇവിടെ നിന്ന് നല്ല മണം വരുന്നുണ്ടല്ലോ ഇതെവിടെനിന്നാ വരുന്നത്
ജൂലി ചുറ്റും നോക്കി അപ്പോഴാണ് അടുപ്പിൽ മൂടി വച്ചിരുന്ന പാത്രം ജൂലി കണ്ടത് ജൂലി പതിയെ പാത്രം തുറന്നു
“മം നല്ല മണം ഇത് ബിരിയാണിയാണല്ലോ ഇതിപ്പോൾ ആരാ ഉണ്ടാക്കിയത് ഇനിയിപ്പോൾ ആ ചെറുക്കനെങ്ങാനും ആയിരിക്കുമോ അവൻ എനിക്ക് എന്തൊ സർപ്രൈസ് തരുമെന്ന് പറഞ്ഞിരുന്നു അത് ഇതായിരിക്കും എന്തായാലും ഒന്ന് ടേസ്റ്റ് ചെയ്ത് നോക്കാം അവനായതു കൊണ്ട് വിശ്വസിക്കാൻ പറ്റില്ല ”
ജൂലി അല്പം ബിരിയാണി കഴിച്ചുനോക്കി
“ഉം ഞാൻ വിചാരിച്ച പോലെയല്ല നല്ല രുചിയുണ്ട് അവൻ ഇതൊക്കെ എങ്ങനെയാ പഠിച്ചത് എന്തായാലും ഹാളിൽ പോയി സ്വസ്ഥമായി കഴിക്കാം ”
ജൂലി ഒരു പ്ലേറ്റിൽ അല്പം ബിരിയാണിയുമായി ഹാളിൽ എത്തി കഴിക്കാൻ കഴിക്കാൻ തയ്യാറായി പെട്ടെന്നാണ് ജൂലിയുടെ മനസ്സിൽ പീറ്ററിനെ കുറിച്ചുള്ള ചിന്തകൾ ഉണ്ടായത്
“അല്ല അവനിപ്പോൾ എന്തെങ്കിലും കഴിച്ചുകാണുമോ എവിടുന്നു കഴിക്കാൻ അവന്റെ കയ്യിൽ കാശൊന്നുമില്ലല്ലോ എവിടെയെങ്കിലും വിശന്നിരിക്കുന്നണ്ടാകും എന്തായാലും അവൻ വരുന്നത് വരെ കാത്തിരിക്കാം എന്തായാലും അധികനേരം വിശപ്പ് സഹിക്കാനൊന്നും അവനും പറ്റില്ല അതുകൊണ്ട് അവൻ ഉടനെ ഇങ്ങോട്ട് വന്നോളും ഏതായാലും എന്റെ കഴിക്കാനുള്ള മൂട് പോയി ഇനി അവൻ വന്നിട്ട് ഒന്നിച്ച് കഴിക്കാം ”
ജൂലി പത്രം മൂടി വച്ച ശേഷം സോഫയിൽ ഇരുന്നു
ഇതേ സമയം പീറ്റർ നോർത്ത് റോഡിൽ
പീറ്റർ :ഹോ അങ്ങനെ നോർത്ത് റോഡിലെത്തി എന്തൊരു വെയിലായിത് നന്നായിട്ട് വിശക്കുന്നുമുണ്ട് ഇനി ആ ആർട്ട് ഗാലറി എവിടെപ്പോയി കണ്ട് പിടിക്കാനാ മിസ്സ് ജൂലിയുടെ അടുത്ത് ചെന്ന് മാപ്പ് പറഞ്ഞാലോ ഹേയ് വേണ്ട അതിനു ഞാൻ തെറ്റൊന്നും ചെയ്തില്ലല്ലോ ഒരു ദിവസംമൊക്കെ പട്ടിണി കിടക്കാൻ എനിക്കും പറ്റും എന്തായാലും ആ ആർട്ട് ഗാലറി കണ്ട് പിടിച്ചേ പറ്റു ”
പീറ്റർ ചുറ്റിലും നോക്കി പെട്ടെന്നാണു അതുവഴി ഒരു നാട്ടുകാരൻ പോയത് പീറ്റർ അയാളോട് സംസാരിക്കാൻ തുടങ്ങി
പീറ്റർ :ചേട്ടാ ഇവിടെ എവിടെയാ ഒരു ആർട്ട് ഗാലറി ഉള്ളത്
നാട്ടുകാരൻ :ഇവിടെ ആർട്ട് ഗാലറി ഒന്നുമില്ലല്ലോ
പീറ്റർ :അല്ല ചേട്ടാ അഡ്രെസ്സ് ഇതു തന്നെയാ റോബർട്ട് ആർട്ട് ഗാലറി എന്നാ പേര് പറഞ്ഞത്
നാട്ടുകാരൻ :നീ ആ പിരി പോയ റോബർട്ടിനെ പറ്റിയാണോ ചോദിക്കുന്നത്
പീറ്റർ :പിരി പോയ റോബർട്ടോ
നാട്ടുകാരൻ :അതെ ഇവിടെ എല്ലാരും അയ്യാളെ അങ്ങനെയാ വിളിക്കാറു എപ്പോഴും എന്തെങ്കിലും കുത്തി വരച്ചു കൊണ്ടിരിക്കും പക്ഷെ ആർക്കും ഒന്നും മനസ്സിലാകില്ല എന്നെ ഉള്ളു
പീറ്റർ :അത് തെന്നെയാണെന്നാ തോന്നുന്നത്
?