” നാൻസിയുടെ ഭർത്താവ് ആരാ ”
“സിസ്റ്റർ….”
” നാൻസിക്ക് നിങ്ങളെ ഒന്ന് കാണണമെന്ന്….”
വല്ലാത്ത പരിഭ്രമത്തോടെ അവൻ അകത്തേക്ക് ചെന്നു…
“നാൻസി മോളെ….”
“നന്ദൻ എന്തൊക്കെ സംഭവിച്ചാലും.. നമ്മുടെ കുഞ്ഞിനെ വേണ്ടാന്ന് വയ്ക്കരുത്…”
“ഇപ്പൊ എന്തിനാ ഇതൊക്കെ പറയുന്നത്… ഒന്നുണ്ടാവില്ല”
ആ വേദനയിലും ചെറുപുഞ്ചിരിയുടെ അവന്റെ മുഖത്ത് നോക്കി അവൾ പറഞ്ഞു… “ഞാനില്ലെങ്കിലും നീ കുഞ്ഞിനെ പൊന്നുപോലെ നോക്കണം…..”
“നാൻസി, മോളെ നീ എന്താ പറയുന്നേ . നിന്നെ ഞാൻ ഒന്നിനും വിട്ടുകൊടുക്കില്ല…..”
” ആ മതി മതി ഒന്നു മാറി നിൽക്കു… നിങ്ങൾ പുറത്തേക്ക് നിൽക്കു”
അപ്പോഴേക്കും അവളെ ചികിത്സിക്കുന്ന ഡോക്ടർ കേറി വന്നു. അവളെ കാര്യമായി നോക്കിയതിനുശേഷം പുറത്തുവന്ന ഡോക്ടർ.
“നോക്കു മിസ്റ്റർ നന്ദൻ….. ഞങ്ങളെ കൊണ്ടാവുന്ന രീതിയിൽ പരമാവധി ശ്രമിക്കുന്നുണ്ട്…. ഒന്നുകിൽ കുഞ്ഞ്, അല്ലെങ്കിൽ അമ്മ ഒരാളെ എങ്ങനെയെങ്കിലും ഞങ്ങൾ രക്ഷപ്പെടുത്താം. രണ്ടാളെയും ഒരുമിച്ച് കിട്ടാൻ ഒരു ശതമാനം പോലും ചാൻസില്ല. എത്രയും പെട്ടെന്ന് സർജറി ചെയ്തേ പറ്റൂ…..”
നാൻസിയെ ഓപ്പറേഷൻ തിയേറ്ററിലേക്ക് അപ്പൊ തന്നെ മാറ്റി…. പോകുന്ന വഴിയിലും അവൾക്ക് അവനോട് ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ….
” നമ്മുടെ കുഞ്ഞിനെ… നന്ദ എനിക്ക് എന്തു വേണമെങ്കിലും സംഭവിച്ചോട്ടെ. നമ്മുടെ കുഞ്ഞിന്റെ ജീവൻ കളഞ്ഞിട്ട് എനിക്ക് ജീവിക്കണ്ട…. നീ അതിന് ഒരിക്കലും സമ്മതിക്കരുത്”
മറുപടിയായി നന്ദൻ ഒന്നും പറഞ്ഞില്ല. അങ്ങനെ പറയാൻ പറ്റിയ ഒരു മാനസിക അവസ്ഥ അല്ലായിരുന്നു അവന്റെ….. എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുന്നവന്റെ മുന്നിലേക്ക്. ഡ്യൂട്ടിസിസ്റ്റർ കടന്നു വന്നു.
” ആ…..നന്ദനെ ഡോക്ടർ വിളിക്കുന്നു”
” മോനെ അവൾ എന്തു വേണമെങ്കിലും ആവശ്യപ്പെടാം. മോൻ അത് സമ്മതിച്ചു കൊടുക്കരുത്. കുഞ്ഞുങ്ങൾ ഇനിയും ഉണ്ടാകും. നമ്മുടെ നാൻസി മോൾ….. ”
പൊട്ടിക്കരഞ്ഞുകൊണ്ട് ജോർജ് നന്ദന്റെ മുന്നിൽ കൈകൂപ്പി…..
ഏകദേശം ഒരു മണിക്കൂറിനു ശേഷം ഡോക്ടർ ഓപ്പറേഷൻ തിയേറ്ററിൽ നിന്നും പുറത്തുവന്നു.
“ആ നന്ദൻ,പെൺകുഞ്ഞ് ആണ്….. ”
“ഡോക്ടർ അപ്പോ എന്റെ മോള് ”
” സോറി…ഞാൻ പറഞ്ഞതല്ലേ ”
” ഈശ്വര എന്റെ മോളെ……”
“നിങ്ങൾ എന്നോട് ക്ഷമിക്കണം… ആ സമയത്ത് അവളോട് എനിക്ക് മറുത്ത് പറയാൻ പറ്റില്ല…… അവളുടെ ആഗ്രഹം നിറവേറ്റാതെ എനിക്ക് വേറെ വഴിയുണ്ടായിരുന്നില്ല…… എന്നോട് ക്ഷമിക്ക് പപ്പാ….. ”
പൊട്ടിക്കരഞ്ഞു തളർന്നു അവൻ ജോർജിന്റെ കാലിൽ വീണു.
നാൻസിയെ അവളുടെ കുടുംബ കല്ലറയിൽ തന്നെ അടക്കം ചെയ്തു…. ചടങ്ങുകൾ എല്ലാം കഴിഞ്ഞു എല്ലാവരും പിരിഞ്ഞു….
” മോനെ ഞാൻ ഹോസ്പിറ്റലിലേക്ക് പോവാ… അവിടെ കുഞ്ഞിന്റെ അടുത്തേക്ക്… പിന്നെ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്താൽ. കുഞ്ഞിനെ ഞാൻ വീട്ടിലേക്ക് കൊണ്ടു പൊയ്ക്കോളാം…. ഈ സമയത്ത് കുഞ്ഞിന് നല്ല പരിചരണം വേണം…. അതുകൊണ്ട് മോൻ മറത്തൊന്നും പറയരുത്.. അവിടെയാണെങ്കിൽ അവളുടെ സഹോദരി ഉണ്ടല്ലോ…. മോനും വരാം അങ്ങോട്ട്.. ഞങ്ങളെ
അന്യരായി കാണണ്ട…. പപ്പാ പൊയിച്ച് വരാം…”
തിരിച്ചൊന്നും പറയാനാവാതെ സ്തംഭിച്ചു നിൽക്കുകയായിരുന്നു നന്ദൻ . ആ രാത്രി ആരുമില്ലാത്ത കൊച്ചു വീട്ടിൽ അവളുടെ ഓർമ്മകൾക്ക് നടുവിൽ ഒന്ന് പൊട്ടിക്കരയാൻ ആവാതെ നന്ദൻ…… അവസാനം അവൻ ഒരു തീരുമാനമെടുത്തു….നാൻസി ഇല്ലാത്ത ഈ ലോകത്ത് ഇനി ഞാനും വേണ്ട…
“അത് ശരി നന്ദ.…….പിന്നെ നമ്മുടെ മോൾക്ക് ആരാ… ഇതിനാണോ അവളെ നിന്നെ ഞാൻ ഏൽപ്പിച്ചത്… ദാ നോക്ക് ഇനി അവൾക്ക് അമ്മയും,അച്ഛനും എല്ലാം നീയാണ്….. അവളെ അനാഥയാക്കിയിട്ട് എന്റെ കൂടെ പോരാനാണ് നിന്റെ ഉദ്ദേശമെങ്കിൽ.. പിന്നെ ഈ നാൻസി നിന്നോട് പിണങ്ങും…. പറഞ്ഞില്ലെന്ന് വേണ്ട…. എനിക്കി നീ വാക്ക് തന്നതാ അവളെ പൊന്നുപോലെ നോക്കിക്കോളാമെന്ന്….”
എവിടെനിന്നോ നാൻസിയുടെ വാക്കുകൾ അവന്റെ കാതുകളിലേക്ക് ഒഴുകി വന്നു….
എല്ലാം അവന്റെ തോന്നലായിരിക്കും….
പിറ്റേന്ന് രാവിലെ തന്നെ നന്ദൻ ഹോസ്പിറ്റലിലേക്ക് പോയി…
” പപ്പാ മോള്?
” രണ്ടാഴ്ചത്തേക്ക് നമ്മളെ കാണിക്കില്ല മോനെ. മാസം തികയാത്ത കുട്ടിയല്ലേ… കുഴപ്പമൊന്നുമില്ല ഞാൻ ഡോക്ടർ കണ്ടായിരുന്നു.”
“പപ്പാ എന്ന വീട്ടിൽ പൊക്കൊ…. ഇവിടെ ഇപ്പോ ഞാനുണ്ടല്ലോ…”
“അത് സാരമില്ല മോനെ പപ്പയ്ക്ക് കുഴപ്പമില്ല ”
♥️♥️♥️♥️♥️♥️♥️
❣️❣️❣️