കെട്ടിയോനെ തേടി കെട്ടിയോൾടെ യാത്ര 5 [ⅅᗅℛK ⅅℍᗅℒⅈᗅℤℤ ] 141

അവൾക്കു നമ്മളോട് ഉള്ള ഈ അകലത്തിന്റെ കാരണം  അവൾ  തന്നെ ഇന്ന് വ്യക്തമാക്കി………..

 

എന്നാൽ ഡേവി പറഞ്ഞത്  അല്ല സത്യo എന്ന് അവൾക്കു ബോധ്യമാകണം…… ഞാൻ  ഈ കുടുബത്തിലെ കുട്ടി അല്ലെന്നും……. അവൾ  എന്റെ  സഹോദരി അല്ലെന്നും ദച്ചുമോൾ  അറിയണം……….അവൻ  ശബ്ദം ഉയർത്തി പറഞ്ഞു………

 

അഗ്നി നീ ചങ്കിൽ  കൊള്ളുന്നത് ഒന്നും പറയാതെ  മോനെ……. ഈ വല്യമച്ചിയുടെ ആദ്യത്തെ പേരക്കുട്ടി അത് നീ   തന്നെയാ……… കളത്തിൽ  വീട്ടിലെ  രാജകുമാരൻ  അത് നീ തന്നേ  ആണ് മോനെ……… മേഴ്‌സി അമ്മച്ചി കണ്ണിരോടെ പറഞ്ഞു……. ( മേഴ്‌സി ഐസക്കിന്റെ അമ്മ )

 

അതെ  മോനെ ജെന്നി മമ്മിക്കും വലിയപപ്പക്കും……….നീ കഴിഞ്ഞിട്ടേ ഉള്ളു….. നീ യാമിയുടെ മകനായിട്ട് അല്ല ഞങൾ  കണ്ടിട്ട് ഉള്ളത്…………. ഞങളുടെ  ഐസക്കിന്റെ മകൻ…………ഞങ്ങളുടെ  സ്വന്തം കുഞ്ഞ് തന്നെ ആണ് നീ ………… അത് ഞങൾ  മരിക്കുവോളം എന്നും അങ്ങനെ തന്നെ  ആകും……… ജെന്നിയുടെ ശബ്ദം ഇടറി……

 

അപ്പോളേക്കും റിച്ചുവും രോഹുവും അവനെ  കെട്ടിപിടിച്ചു……… നമ്മൾ  എന്നും ഒന്ന് അല്ലേ ബ്രോ………. ദച്ചുട്ടിയുടെ വാക്കുകൾ നിന്നേ വല്ലാതെ  നോവിച്ചു ഞങ്ങൾക്കു അറിയാം………. അവരും  കരച്ചിലിന്റെ വക്കിൽ ആയി……….

 

ഞാൻ  ആരെയും കുറ്റപ്പെടുത്തിയത് അല്ല…….. ഞാൻ  നിങ്ങളുടെ അഗ്നി തന്നെ  ആണ്……..മരിക്കുന്നത് വരെ  ഐസക്കിന്റെയും യാമിനിയുടെയും മകൻ  തന്നെ ആയിരിക്കുകയും ചെയ്യും…….. എന്നാൽ ദച്ചു  അവൾ  സത്യങ്ങൾ  അറിയുക തന്നെ  വേണം…….. നമ്മുടെ മോള് ഇനി  അവളുടെ  മമ്മയും  പപ്പയും  വെറുക്കാൻ പാടില്ല……. അഗ്നി തീർത്തു  പറഞ്ഞു…..

 

അതെ  ഐസക്………. അഗ്നി പറഞ്ഞത് ആണ് ശെരി……..ഇന്ന് രണ്ട് വീട്ടുകാരുടെ മധ്യ ത്തിൽ വെച്ചു ഈ വിഷയത്തിന്  ഒരു തീരുമാനം ഉണ്ടാകണം…….. സാമൂവേൽ അഗ്നിക്ക് ഒപ്പം നിന്നു കൊണ്ട് പറഞ്ഞു……..

 

8 Comments

  1. എന്നു വരും അടുത്ത ഭാഗം

  2. ഇത്രേം പാർട്ട് വായിച്ചു …..അടിപൊളി ആയിട്ടുണ്ട് ??????…. ബട്ട് ഒരുപാട് കാരക്ടർസ് ഉള്ളതുകൊണ്ട് ആ ഒരു കോണ്ഫ്യൂഷൻ ഇടക്ക് വരുന്നുണ്ട്‌….

    അടുത്ത പാർട്ടിനു വേണ്ടി കാത്തിരിക്കുന്നു…????

    സ്നേഹത്തോടെ?????

  3. Super

  4. ❤️?❤️?❤️?❤️?❤️?❤️?❤️?❤️

  5. ❤️❤️❤️

    1. ???

  6. ❤️❤️❤️❤️❤️

Comments are closed.