കൃഷ്ണാമൃതം – 03 [അഖില ദാസ്] 246

“അല്ല… ചേട്ടായിക്ക് ഒരു കുട്ടിയെ ഇഷ്ടമാണെന്ന് ഇച്ചുവെച്ചി പിന്നെ പറഞ്ഞിരുന്നു… ”

“മം… അത് അവളെ കളിപ്പിക്കാൻ വേണ്ടി ഞാൻ പറഞ്ഞതായിരുന്നു… അവളുടെ ആമിയെ എനിക്ക് കാണിച്ചു തരില്ല എന്ന് അവൾ പറഞ്ഞിരുന്നു…. അതുകൊണ്ട് അവൾക് ഇട്ട് ഒന്ന് കൊട്ടിയതാ .. ”

“അവളോട് ഞാൻ പോയി പറയട്ടെ… ”

“അവൾ അറിയണ്ട ഞാൻ ആണ് കിച്ചു എന്ന്…. ” അവൻ പൊന്നുനോട്‌ പറഞ്ഞു…

“അത് എന്തേ… ”

“വേണ്ട…. അവളുടെ ഇഷ്ടം നടക്കട്ടെ… അർജുൻ എന്നോട് പറഞ്ഞിരുന്നു….ആരവിന് അമ്മുനെ ഇഷ്ടം ആണെന്ന്..” അർജുൻ

അവനെ കളിപ്പിക്കാൻ പറഞ്ഞതാണെങ്കിലും… അവൻ പറഞ്ഞത് കേട്ടപ്പോൾ പൊന്നു ഒന്ന് ഞെട്ടി….

അവളുടെ മുഖ ഭാവം കൃഷ് ശ്രെദ്ധിക്കാതിരുന്നില്ല….

“എന്നാ . ശെരി… അവൾ അറിയില്ല….. ഞാൻ എന്നാ അങ്ങോട്ട് പോകട്ടെ…. ഇല്ലേൽ ചിലപ്പോ സുമി അമ്മ… എല്ലാം കുളം ആകും…

“ശെരി മോളെ .. പിന്നെ .. ഇന്ന് അല്ലെ… അമ്മുന്റെ പിറന്നാൾ…. ”

“മം… ഇച്ചുവെച്ചി പോയതിന് ശേഷം അവളുടെ പിറന്നാൾ ആഘോഷിച്ചിട്ടില്ല….. ”

“മം… എന്നാ മോൾ ചെല്ല്.. ”

പൊന്നു നേരെ സുമിയുടെ അടുത്തേക് പോയി…

•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•

ക്രിഷും ആയി സംസാരിച്ചു നിൽകുമ്പോൾ ആണ്… അമ്മു സുമിത്രയെ കണ്ടത്…. അപ്പോൾ തന്നെ പൊന്നുവിനോട് പറഞ്ഞു അവൾ അങ്ങോട്ട് ആയി പോയി

“സുമി അമ്മേ… ”

അവൾ വിളിച്ചു..

“അമ്മു മോളെ… ” സുമിത്രക്ക് അവൾ മകളെ പോലെ ആണ് ….

“സുമി അമ്മേ… എത്ര കാലായി കണ്ടിട്ട്… ”

ഇരുവരുടെയും കണ്ണുകൾ നിറഞ്ഞു….

അമ്മു സുമിയെ…കെട്ടിപിടിച്ചു…

“ഞങ്ങളേം ഒന്ന് മൈൻഡ് ചെയ്യാ ട്ടോ .. ” നേത്ര…

“നേത്രെച്ചി…. സഞ്ജു ചേട്ടാ…. ”

“ആഹ് ഓർമയുണ്ടല്ലേ … “സഞ്ജു

“പിന്നെ ഓര്മയില്ലാതെ ഇരിക്കുവോ…” അമ്മു

“മാധവൻ മാമ… എവിടെ.. ” അമ്മു..

“ഞാൻ ഇവിടെ ഉണ്ട് കുട്ട്യേ… ” മാധവ്

14 Comments

  1. Baaki evade bro

  2. Nannayittund..

  3. നല്ലവനായ ഉണ്ണി

    കൊള്ളാം… നന്നായി പോകുന്നുണ്ട്…
    അടുത്ത ഭാഗത്തിനായി waiting

  4. ♥♥♥

  5. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    അഖില ചേച്ചി/അനിയത്തി?
    ഇപ്പ്രാവശ്യം കലക്കി ട്ടോ.മുമ്പത്തെത്തിനേക്കാൽ നന്നായിട്ടുണ്ട്.ഇതുപോലെ തന്നെ മുന്നോട്ട് പോകട്ടെ.
    സ്റ്റോറി intresting ആയിട്ടുണ്ട്.ഒത്തിരി ഇഷ്ടായി ♥️

    Waiting for next part

  6. അത് കലക്കി ❤❤????

  7. ❤️❤️❤️

  8. തൃശ്ശൂർക്കാരൻ ?

    ❤❤❤❤ഇഷ്ട്ടായി ?✨️?

  9. ??? waiting next part ??

  10. Nice next part vegham Venato

  11. Waiting next part

  12. Back on Track❕
    Waiting for next part ❤️

  13. പാലാക്കാരൻ

    Ipolanu onnu sink ayath

Comments are closed.