കൃഷ്ണാമൃതം – 03 [അഖില ദാസ്] 246

അവനെ കണ്ടതും.. വരവിൽ പന്തി തോന്നാത്തത് കൊണ്ട് അവളോട് പറയാൻ നിൽകുമ്പോളേക്ക്… കൃഷ് അവളെ വലിച്ചുകൊണ്ട് പോയിരുന്നു…

എന്ത് ആണ് നടക്കുന്നത് എന്ന് അറിയാത്ത…. അമ്മു…. തന്റെ കയ്യിൽ പിടുത്തമിട്ട കൃഷ് നെ കണ്ടതും…. അവനോട് കയർത്തു ..

“ഡോ… വിടെടോ… താൻ എന്താ ഈ കാണിക്കുന്നേ…. എടാ കാലമാട… എന്നെ ഒന്ന് വിട്…താൻ എന്നെ ഇത് എങ്ങോട്ടാ ഈ കൊണ്ട് പോകുന്നെ ഏഹ്…. “…

 

അവൾ പറയുന്നത് ഒന്നും വക വെക്കാതെ….അവൻ അവളെ വലിച്ചു സീറ്റിൽ ഇരുത്തി സീറ്റ്‌ ബെൽറ്റ്‌ വെച്ച് കൈയിൽ കെട്ടി..

“ഡോ…… ഇതെന്തോന്ന് ആടെ…ഇയാൾ എന്നെ എങ്ങോട്ടാ ഈ കൊണ്ടോകുന്നേ….. ”

അവൾ കരച്ചിലിന്റെ വക്കോളം എത്തിയിരുന്നു……

അവൻ ആണേൽ കലിപ്പിൽ അവൾ പറയുന്നത് ഒന്നും കേൾക്കാൻ കൂട്ടാക്കാതെ….. വണ്ടി മുന്പോട്ട് എടുത്തു…

•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•

അമ്മുവിന്റ വീട്ടിൽ എല്ലാരും എത്തിയിരുന്നു…

“ശ്രീധര… ഞങ്ങൾ ഒരു കല്യാണ ആലോചനയും ആയിട്ടാ വന്നത്… ” അമ്മി

ശ്രീധരനും… സാവിത്രിയും… സംശയത്തോടെ… ജാനകി യെ നോക്കി…

“അമ്മുവിനെ ആരവിന് വേണ്ടി ആലോചിക്കുന്ന കാര്യമാ ഞങ്ങൾ പറയാൻ വന്നത്…. ” അമ്മി

“അവൾക് സമ്മതം ആണെങ്കിൽ ഞങ്ങള്ക്ക് ഇതിൽ പൂർണ സമ്മതം ആണ്… “ശ്രീധരൻ

പക്ഷെ… സാവിത്രിയുടെ മനസ്സിൽ….. ഇഷയുടെ മുഖം തെളിഞ്ഞു….

പലപ്പോളും അവൾ അമ്മുവിനെ കണ്ണൻ കൊടുക്കണം എന്ന് പറഞ്ഞിട്ടുണ്ട്….. അവൾക് നൽകിയ വാക്ക് ആയിരുന്നു അത്…..

അമ്മു വന്നതിന് ശേഷം…. അവളുടെ ഇഷ്ട പ്രകാരം….. മുന്പോട്ട് പോകാൻ എല്ലാരും തീരുമാനിച്ചു….

ഇതേ സമയം….കൃഷ് . അമ്മുവിനെയും കൊണ്ട്…. നേരെ പോയത്… ബീച്ലേക്ക് ആയിരുന്നു…..

അവിടെ എത്തിയതും…. കയ്യിലെ കേട്ട് അഴിച്ചു…. അവളെ പിടിച്ചു മുന്നിലേക്ക് നിർത്തി

“ഡോ… താൻ ഇപ്പോ എന്തിനാ എന്നെ ഇങ്ങോട്ട് കൊണ്ടുവന്നത്… ” ഒന്നും മനസിലാകാതെ… അവൾ ചോദിച്ചു…

“നിനക്ക് ആ ആരവിനെ ഇഷ്ടം ആണോ.. ” ഇരുതോളിലും കൈകൾ അമർത്തി… അവൻ അവളോട് ആക്രൊഷിച്ചു…

വേദന കാരണം അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു….

ആ നിറഞ്ഞ കണ്ണുകൾ കാൺകെ… സമനില തെറ്റുന്ന പോലെ കൃഷ്ന് തോന്നി….

അവൻ അവളിലെ പിടി വിട്ടു കൊണ്ട് തിരിഞ്ഞു നിന്നു….

14 Comments

  1. Baaki evade bro

  2. Nannayittund..

  3. നല്ലവനായ ഉണ്ണി

    കൊള്ളാം… നന്നായി പോകുന്നുണ്ട്…
    അടുത്ത ഭാഗത്തിനായി waiting

  4. ♥♥♥

  5. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    അഖില ചേച്ചി/അനിയത്തി?
    ഇപ്പ്രാവശ്യം കലക്കി ട്ടോ.മുമ്പത്തെത്തിനേക്കാൽ നന്നായിട്ടുണ്ട്.ഇതുപോലെ തന്നെ മുന്നോട്ട് പോകട്ടെ.
    സ്റ്റോറി intresting ആയിട്ടുണ്ട്.ഒത്തിരി ഇഷ്ടായി ♥️

    Waiting for next part

  6. അത് കലക്കി ❤❤????

  7. ❤️❤️❤️

  8. തൃശ്ശൂർക്കാരൻ ?

    ❤❤❤❤ഇഷ്ട്ടായി ?✨️?

  9. ??? waiting next part ??

  10. Nice next part vegham Venato

  11. Waiting next part

  12. Back on Track❕
    Waiting for next part ❤️

  13. പാലാക്കാരൻ

    Ipolanu onnu sink ayath

Comments are closed.