ഇത്രയും മുൾ മുനയിൽ നിർത്താൻ പാകത്തിന് എന്താണ് മുത്തച്ഛാ പറയൂ കേൾക്കട്ടെ, എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു.
അതിനു മുൻപ് നിങ്ങൾ രണ്ട് കാര്യങ്ങൾ അറിയേണ്ടതുണ്ട്
ഒന്ന് ആര്യൻ…
രണ്ട് കുൽദ്ധാര..
കുൽദ്ധാരയോ….? ഇത് ഞാൻ എവിടെയോ കേട്ടിട്ടുണ്ടല്ലോ! ആരാ ഈ ആര്യൻ?…റോബിൻ സംശയം പ്രകടിപ്പിച്ചു.
ആര്യൻ അവൻ ആരാണെന്ന് ഞാൻ പറയാം അതിനു മുൻപ് മോൻ്റെ സംശയം തീർക്കാം ,
കുൽദ്ധാര -രാജസ്ഥാനിലെ ഒരു ഒറ്റപ്പെട്ട ഗ്രാമം , ജനങ്ങളാൽ ഉപേക്ഷിക്കപ്പെട്ട ഒരു അതിപ്രാചീനമായ നഗരം. ഒരു രാത്രി വെളുക്കുമ്പോൾ നാട്ടിലെ ജീവരാശികൾ മുഴുവനായി കാണാതായി . മനുഷ്യനെയോ വളർത്തു മൃഗങ്ങളെയോ എന്തിനേറെ പറയുന്നു അലഞ്ഞ് തിരിഞ്ഞ് നടന്ന ജീവരാശികൾ പോലും ഒരു പുലർച്ചെ കാണാതായി,പല അഭ്യുഹങ്ങളും നില നിൽക്കുന്നുണ്ട് ഈ സംഭവങ്ങളെ ചുറ്റിപറ്റി
ഇതിൻ്റെ പൊരുൾ കണ്ട് പിടിക്കാൻ ഒരു ചെറുപ്പക്കാരൻ പുറപ്പെട്ടു കുറച്ച് വർഷങ്ങൾക്ക് മുൻപ് ആര്യൻ അതായിരുന്നു അവൻ്റെ പേര്. അവൻ അറിഞ്ഞതും അനുഭവിച്ചതും അതാണ് നിങ്ങളോട് ഞാൻ പറയാൻ പോകുന്നത്
ഒരു രാത്രി കൊണ്ട് എല്ലാവരും ഇവിടെ പോകാനാ.. ഇതൊക്കെ ഉള്ളത് തന്നെ ആണോ?
ജിത്തു നീ ഒന്ന് മിണ്ടാതെ ഇരുന്നെ മുത്തച്ഛൻ പറയട്ടെ , വാവി പറഞ്ഞു.
മുത്തുമണി കഥ തുടർന്നു…..
ആര്യൻ്റെയും അവൻ അനുഭവിച്ചറിഞ്ഞ കുൽദ്ധാരയുടെയും കഥ ഇവിടെ തുടങ്ങുകയായി…
തുടരും…..
Njan vijaricha pole alla starting…ithu kidu aanennu thonunnu..enyway continue bro…❤️❤️❤️
ohh pwoli thudakkam
eagerly waiting !…..
Kidu intro. Eagerly waiting for the remaining parts.
Nice man a variety touch ❤️❤️waiting for next part
കഥ കൊള്ളാം അടുത്ത പാർട്ട് പെട്ടന്ന് പോന്നോട്ടെ…. ????????
ആഹാ കിടു കിടു…തുടക്കം നൈസ് ആയിട്ടുണ്ട്??
അടുത്ത ഭാഗം എഴുതികൊണ്ടിരിക്കുകയാണ് 2 ആഴ്ചയിൽ ഒരിക്കൽ പോസ്റ്റ് ചെയ്യാൻ കഴിയും എന്ന് കരുതുന്നു.
സ്നേഹപൂർവ്വം ഭ്രാന്തൻ?
നല്ല ഒഴുക്കോടെ തുടങ്ങി
തുടക്കം നന്നായിട്ടുണ്ട് bro❕പക്ഷേ page 3-7 വരെ ഒരു തേങ്ങയും മനസ്സിലായിട്ടില്ല??
Waiting for next part ❤️
കൂടുതൽ മനസ്സിലാക്കി തന്നാൽ ഞാൻ എക്സൈസ് കാരുടെ കൂടെ പോകേണ്ടി വരും?
Soooper thudaruka
kollam plz continue