കുഞ്ഞുമോന്റെ പ്രണയങ്ങൾ [iraH] 82

” അയ്യേ …. ഇത്ര പോത്തു പോലള്ളതിനെ കുഞ്ഞിന്നാ …. അല്ലെങ്കിലും മൂത്തോരെ പേരു വിളിക്കാൻ യ്ക്ക് വയ്യേ … പിന്നെ സ്നേഹത്തോടെ വേണെങ്കി…. കാർത്തു…. ന്ന് വിളിക്കാം ന്തേ …….”

അവന്റെ കളിയാക്കലിൽ ദേഷ്യം വന്നെങ്കിലും സ്നേഹത്തോടെയുള്ള കാർത്തൂ … വിളിയിൽ
അവൾ മയങ്ങി.

” അതു കൊള്ളാലോ ചെക്കാ …. കണ്ണന്റെ കാർത്തുവും …. കാർത്തുവിന്റെ കണ്ണനും …. അപ്പൊ കൊടു കൈ…..” ജയാമ്മയുടെ മേലുള്ള പിടിവിട്ട് അവൾ കണ്ണനു നേരെ കൈ നീട്ടി. കണ്ണൻ തിരിച്ചും . പരസ്പരം കൈ കൊടുക്കലിനു ശേഷം അവൾ കണ്ണനരികിലായ് സ്ലാബിൽ കയറിയിരുന്നു. എന്നിട്ട് ചോദിച്ചു.

“അല്ല കണ്ണാ…. യ്ക്ക് പിറന്നാളായിട്ട് സമ്മാനൊന്നും തരണില്ലേ?”

“പിന്നേ… ഞാൻ വരുമ്പോ വേലായുധേട്ടന്റെ തൊടീലെ മാവുമ്മല് എഴുതി തൂക്കി വച്ചിക്ക്യാണല്ലോ … ഇന്ന് കാർത്തൂന്റെ പിറന്നാളാണ്, ഓക്ക് സമ്മാനം കൊടുക്കണംന്നത്…. ഇഞ്ഞ് വേണം ചാ കെട്ടിപ്പിടിച് ഒരു ഉമ്മ തരാം … മതിയോ ?”

കണ്ണനതു പറഞ്ഞതും കാർത്തു അവളുടെ മുഖം അവനു നേരേ നീട്ടിപിടിച്ചിട്ടുണ്ടായിരുന്നു. ഒട്ടും സങ്കോചം കൂടാതെ ഇരു കൈകൾ കൊണ്ടും ചേർത്തുപിടിച്ച് അവനാ വലതു കവിളിൽ ചുണ്ടുകൾ ചേർത്തു. ഈ സമയം അവരെ തന്നെ നോക്കി നിന്നിരുന്ന ജയാമ്മയുടെ കണ്ണുകളിൽ ആനന്ദത്തിന്റെ നീർത്തുള്ളികൾ പൊടിയുന്നുണ്ടായിരുന്നു.

പിന്നെയും ഏറെ നേരമിരുന്ന് തന്റെ ഉലകത്തിലെ ആഗോള ചർച്ചകൾ നടത്തി, ജയാമ്മയുടെ കൈയ്യിൽ നിന്ന് കാർത്തുവിനൊപ്പം ചായയും കുടിച്ച് തന്റെ ആദ്യ പ്രണയവുമായി വേലായുധൻതൊടിയിലൂടെ മടങ്ങുമ്പോൾ കുഞ്ഞുമോൻ അറിഞ്ഞിരുന്നില്ല തന്റെ വരും കാല ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയ പുതിയ പ്രണയങ്ങളുടേയും ആത്മ ബന്ധങ്ങളുടെയും അധ്യായങ്ങൾ തുറക്കുകയായിരുന്നെന്ന് ……

,

9 Comments

  1. ❤❤❤❤❤

  2. നന്നായിട്ടുണ്ട്.❤️❤️

  3. അങ്ങനെ ഒന്നുമില്ല bro…. ഒരാരോ തീം അതിനനുസരിച് അങ്ങഴുതുന്നു എന്നെ ഉള്ളൂ. ഇഷ്ടമായതിൽ ഒരുപാടു സന്തോഷം …. മുഷിപ്പിക്കാതെ തന്നെ അടുത്ത ഭാഗം തരാം ….
    സ്നേഹപൂർവ്വം ….. iraH ……

  4. Kollatto,ezhuthu vayikan nalla resam indu ithu bro yude saily aano i mean ningalude nadinte basha saily or kadhakku vendi ezhuthiyathu aano. Enthayalum kadha kidukki nalla charecters, avrude name karyangal oke paranjathu ishtamayi pinne panthu thatti varunna aa bagam athu polichu ❤️❤️ waiting for next part ?

  5. Nannayittund…

  6. മനോഹരമായ എഴുത്ത്. വീണ്ടും കൂടുതല്‍ പേജുകളോടെ പ്രതീക്ഷിക്കുന്നു.

  7. പോകാൻ മറന്ന വഴികൾ – കമെന്റ് section ക്ലോസ്ഡ് ആണല്ലോ ?.

    ന്താ പറയേണ്ടെന്ന് അറീല, ????

    1. നിഞ്ഞെേ സ്നേഹം iraH

  8. നന്നായിട്ടുണ്ട് ❣️. എഴുത് രീതിക്ക് പുതുമ ഇണ്ട്, ജയമ്മ-കുഞ്ഞി-കണ്ണൻ ഇന്റെറക്ഷൻസ് നല്ല രസണ്ട്. പന്തിനോടുള്ള പ്രണയാം ☺️, കാത്തിരിക്കുന്നു ട്ടോ ?

Comments are closed.