കുഞ്ഞുമോന്റെ പ്രണയങ്ങൾ [iraH] 82

“അയ്യേ …. അമ്മേന്ന് മ്മള് ഒരാളല്ലെ വിളിക്കൂ… വേണേ ജയാമ്മേ ന്ന് വിളിക്കാം ”

കുഞ്ഞുമോന് അതു പറയാൻ മറ്റൊന്നും ആലോചിക്കാനില്ലായിരുന്നു. മതീന്ന് പറഞ്ഞ് നിറകണ്ണുകളോടെ അവന്റെ കവിളിൽ മുത്താൻ ജയാമ്മക്കും. വൈകല്യങ്ങളോടെ ജനിച് ദിവസങ്ങൾക്കുള്ളിൽ തങ്ങളെ വിട്ടു പോയ മകനെയാണ് ജയാമ്മ കുഞ്ഞു മോനിൽ കണ്ടത്. കുഞ്ഞുമോനാകട്ടെ സ്നേഹനിധിയായ മറ്റൊരു അമ്മയേയും.

“ഞാനിനി മോനെ കുഞ്ഞുമോനേന്ന് വിളിക്കൂലട്ടോ…..” ഗ്യാസ് സ്റ്റൗവിൽ ചായ ഉണ്ടാക്കുന്നതിനടയിൽ ജയാമ്മ കുഞ്ഞുമോനോട് പറഞ്ഞു.

“അതെന്താ…. ന്നെല്ലാരും കുഞ്ഞുമോനേന്നല്ലെ വിളിക്ക്യാ….. ” ജയാമ്മയുടെ വാക്കുകൾക്ക് മറുപടിയായി കുഞ്ഞുമോനതു ചോദിക്കുമ്പോൾ അവന്റെ കണ്ണിൽ വിഷാധം നിറഞ്ഞിരുന്നു.

“എല്ലാരും വിളിച്ചോട്ടെ …. അമ്മ മോനെ കണ്ണാ ന്നെ വിളിക്കൂ…. ”

“ആ …. അതു മതി …. ജയാമ്മേന്റെ മാത്രം കണ്ണൻ …..”

“അപ്പൊ ഇന്റ്യോ ….. ന്റെ കണ്ണനല്ലേ …..?”

വാക്കുകളവസാനിക്കും മുമ്പെ അടുക്കള വാതിലിൽ നിന്നു കേട്ട അശരീരി യിലേക്ക് കുഞ്ഞുമോൻ തിരിഞ്ഞു നോക്കി. കുളിച്ച് കുറിയൊക്കെ തൊട്ട് മഞ്ഞ പട്ടുപാവാട ഉടുത്ത ഒരു പെൺകുട്ടി. വേഷം കണ്ടിട്ട് അമ്പലത്തിൽ പോയി വരണ പോലണ്ട്. കാണാൻ സുന്ദരി ആണെങ്കിലും ആ ചോദ്യം കുഞ്ഞു മോനത്ര പിടിച്ചില്ല. പിന്നെ ഉടുത്തതു മഞ്ഞയായതുകൊണ്ട് കുഞ്ഞുമോനങ്ങ് ക്ഷമിച്ചു. ഇതേതാപ്പൊ
പുതിയ കുരിപ്പ് … കുഞ്ഞുമോൻ മനസ്സിൽ വിചാരിച്ചു.

“അതെ….. ജയാമ്മേന്റെ മാത്രല്ല എനി ന്റ്യേം കൂടെ കണ്ണനാ …. മനസ്സിലായോ?” ആ പെൺകുട്ടി ചായ ഉണ്ടാക്കി കൊണ്ടിരുന്ന ജയാമ്മേനെ പിന്നീ കൂടെ കെട്ടിപിടിച്ച് പറഞ്ഞു.

“നീയെന്തേ കുഞ്ഞീ വൈക്യേ … തിരക്കുണ്ടായിരുന്നൊ?”

“തിരക്കൊന്നും ല്ല്യ. പിന്നെ പായസം വാങ്ങാൻ നിന്നോണ്ട് വൈകീത….” ജയാമ്മയെ കെട്ടിപ്പിടിച്ചു നിന്നോണ്ട് തന്നെ ആ പെൺകുട്ടി പറഞ്ഞു. പിന്നെ കണ്ണനെ നോക്കി വെളുക്കെ ഒരു ചിരിയും ചിരിച്ചു …..

“കണ്ണാ … ഇതാട്ടോ കണ്ണന്റെ കാർത്തികയേച്ചി … ന്ന് ഏച്ചിന്റെ പിറന്നാളാ… ”

“എന്ത് … കാർത്തുമ്പിയോ …. ” !

“ആരും കാറി തുപ്പിട്ടൊന്നും ല്ല്യാ ചെക്കാ…. കാർതിക ന്നാ ന്റെ പേര്. നെനക്ക് വേണെങ്കി അങ്ങനെ വിളിച്ചോ, അല്ലെങ്കി എല്ലാരും വിളിക്കണ പോലെ കുഞ്ഞീന്ന് വിളിച്ചോ… “

9 Comments

  1. ❤❤❤❤❤

  2. നന്നായിട്ടുണ്ട്.❤️❤️

  3. അങ്ങനെ ഒന്നുമില്ല bro…. ഒരാരോ തീം അതിനനുസരിച് അങ്ങഴുതുന്നു എന്നെ ഉള്ളൂ. ഇഷ്ടമായതിൽ ഒരുപാടു സന്തോഷം …. മുഷിപ്പിക്കാതെ തന്നെ അടുത്ത ഭാഗം തരാം ….
    സ്നേഹപൂർവ്വം ….. iraH ……

  4. Kollatto,ezhuthu vayikan nalla resam indu ithu bro yude saily aano i mean ningalude nadinte basha saily or kadhakku vendi ezhuthiyathu aano. Enthayalum kadha kidukki nalla charecters, avrude name karyangal oke paranjathu ishtamayi pinne panthu thatti varunna aa bagam athu polichu ❤️❤️ waiting for next part ?

  5. Nannayittund…

  6. മനോഹരമായ എഴുത്ത്. വീണ്ടും കൂടുതല്‍ പേജുകളോടെ പ്രതീക്ഷിക്കുന്നു.

  7. പോകാൻ മറന്ന വഴികൾ – കമെന്റ് section ക്ലോസ്ഡ് ആണല്ലോ ?.

    ന്താ പറയേണ്ടെന്ന് അറീല, ????

    1. നിഞ്ഞെേ സ്നേഹം iraH

  8. നന്നായിട്ടുണ്ട് ❣️. എഴുത് രീതിക്ക് പുതുമ ഇണ്ട്, ജയമ്മ-കുഞ്ഞി-കണ്ണൻ ഇന്റെറക്ഷൻസ് നല്ല രസണ്ട്. പന്തിനോടുള്ള പ്രണയാം ☺️, കാത്തിരിക്കുന്നു ട്ടോ ?

Comments are closed.