അവന്റെ ഭാവം കണ്ട് ഒരു പുഞ്ചിരിയോടെ സ്ത്രീ രൂപം മൊഴിഞ്ഞു.
“ആരിത് കുഞ്ഞുമോനോ …..? നളിനി പറഞ്ഞീനു നീയ്യ് പാലും കൊണ്ട് വരൂന്ന് .. കേറി വാ…. ”
ഇതെന്താപ്പ കഥ ആദ്യായിട്ട് കാണണോരെ പേരൊക്കെ അറിയോ ഇവർക്ക് കുഞ്ഞുമോനാലോചിച്ചു. പിന്നെ ബോധം വന്നപ്പ പഞ്ഞൊപ്പിച്ചു.
“നിക്ക് …നിക്ക് പോണം …. ”
“പോവാലോ …. പാലൊഴിച്ച് പാത്രം തന്നിട്ട് ഒരു ചായൊക്കെ കുടിച്ചിട്ട് പോയാ പോരെ …. ഭാ….. ”
ഒരു ചെറു ചിരിയോടെ അവർ പറഞ്ഞിട്ട് തിരിഞ്ഞു നടന്നു.
കുഞ്ഞുമോൻ മടിച്ച് മടിച്ച് വി കെ സി ന്റെ ഹവായ് ചെരുപ്പും അഴിചിട്ട് പന്തും കൈയ്യിലെടുത്ത് അവരുടെ പുറകെ ചെന്നു.
“മോനിരിക്ക് ഞാൻ ചായ എടുത്തിട്ട് വരാം …. ”
“ഇവിടെയോ…… ഇവടെ വിരുന്നു കാരെല്ലെ ഇരിക്ക്യാ…..”
ലീവിങ്ങ് റൂമിലെത്തിയപ്പൊ അവിടെയുള്ള സോഫയിലേക്ക് വിരൽ ചൂണ്ടി അവര് പറഞ്ഞതിന് ഒന്നും ആലോചിക്കാതെ തന്നെ കുഞ്ഞുമോനും മറുപടി പറഞ്ഞു.
“അയിനെന്താ … കുഞ്ഞുമോനെന്റെ വിരുന്നു കാരനല്ലെ …. ”
“ഞാനൊ…! വിരുന്നാര് വല്ലപ്പോഴും അല്ലെ വരൂ …… ഞാനിനി എന്നും വരൂലെ …. ”
“ആഹാ …. അപ്പൊ മോൻ വീട്ടിലെവിടിരുന്നാ ചായ കുടിക്കല് –?”
“അയിന് ഇന്ന സ്ഥലം ന്നൊന്നും ഇല്ല്യ, പക്ഷെ നിക്കിഷ്ടം വീതനെമെ ഇര്ന്ന് കൂടിക്കാനാ …. ”
“അതെന്താ ….. ?”
“അതെന്താച്ചാ …. ചായേം കുടിക്കാം അമ്മേനോട് വർത്താനോം പറയാലോ …..”
“ന്നാ… പോരെ …..”
“എങ്ങട്ട് ….?”
“അടുക്കളേയ്ക്ക് ….. അല്ലാതെങ്ങട്ടാ …..”
അതും പറഞ്ഞ് തിരിഞ്ഞ് നടന്ന അവരുടെ കൂടെ കുഞ്ഞുമോനും ചെന്നു.
അടുക്കളയിലെ ഗ്യാസ് സ്‌റ്റൗ വെച്ച കോൺക്രീറ്റു സ്ലാബ് ചൂണ്ടി കുഞ്ഞുമോനോടവർ ഇരിക്കാൻ പറഞ്ഞു. ഏന്തിവലിഞ്ഞ് കയറിയിരുന്നിട്ട് കൈയ്യിലിരുന്ന പാൽ കുപ്പി കാണിച്ച് കുഞ്ഞുമോൻ ചോദിച്ചു …..
“ഏച്ചി …. ഈ പാൽ …. ”
” ഏച്ചിന്നോ ….! യ്ക്ക് നിന്റെ അമ്മേന്റെ പ്രായം ണ്ട് ചെക്കാ …..”
“അല്ല അതിപ്പോ പേരറിയാത്തോരെ യേച്ചീ ന്ന് വിളിക്കണതല്ലെ ഒരു മര്യാദ… ” കുഞ്ഞുമോനൊരു പുഞ്ചിരിയോടെ ചോദിച്ചു.
“അയിനിന്റെ പേര് ഡോ: ജയശ്രീ ന്നാ …. ”
“ഡോക്ടറേന്ന് വിളിക്കാൻ ഞാൻ ങ്ങളെ കാണാൻ വന്ന രോഗി അല്ലല്ലോ. പിന്നെ മൂത്തോരാരേങ്കിലും പേര് വിളിക്കോ ….?” ഇത് ചോദിക്കുമ്പോ കുഞ്ഞുമോന്റെ മുഖത്ത് ശുണ്ഠി നിറഞ്ഞിരുന്നു.
ഇതു കണ്ട് ജയ കുഞ്ഞുമോന്റെ വെളുത്തു തുടുത്ത കവിളുകളിൽ പിടിച്ച് പറഞ്ഞു.
“ന്നാ ഇയ്യെന്നെ അമ്മേന്ന് വിളിച്ചോടാ ……”
❤❤❤❤❤
നന്നായിട്ടുണ്ട്.❤️❤️
അങ്ങനെ ഒന്നുമില്ല bro…. ഒരാരോ തീം അതിനനുസരിച് അങ്ങഴുതുന്നു എന്നെ ഉള്ളൂ. ഇഷ്ടമായതിൽ ഒരുപാടു സന്തോഷം …. മുഷിപ്പിക്കാതെ തന്നെ അടുത്ത ഭാഗം തരാം ….
സ്നേഹപൂർവ്വം ….. iraH ……
Kollatto,ezhuthu vayikan nalla resam indu ithu bro yude saily aano i mean ningalude nadinte basha saily or kadhakku vendi ezhuthiyathu aano. Enthayalum kadha kidukki nalla charecters, avrude name karyangal oke paranjathu ishtamayi pinne panthu thatti varunna aa bagam athu polichu ❤️❤️ waiting for next part ?
Nannayittund…
മനോഹരമായ എഴുത്ത്. വീണ്ടും കൂടുതല്‍ പേജുകളോടെ പ്രതീക്ഷിക്കുന്നു.
പോകാൻ മറന്ന വഴികൾ – കമെന്റ് section ക്ലോസ്ഡ് ആണല്ലോ ?.
ന്താ പറയേണ്ടെന്ന് അറീല, ????
നിഞ്ഞെേ സ്നേഹം iraH
നന്നായിട്ടുണ്ട് ❣️. എഴുത് രീതിക്ക് പുതുമ ഇണ്ട്, ജയമ്മ-കുഞ്ഞി-കണ്ണൻ ഇന്റെറക്ഷൻസ് നല്ല രസണ്ട്. പന്തിനോടുള്ള പ്രണയാം ☺️, കാത്തിരിക്കുന്നു ട്ടോ ?