കടലും കായലും മലകളും പുഴകളുമെല്ലാം അവൾക്ക് സ്വീകരണമുറിയിലെ ടെലിവിഷനിലും അഞ്ചു ഇഞ്ചു ഡിസ്പ്ലേ യിലെ സ്മാർട് ഫോണിലും മാത്രം കണ്ടു പരിചിതമുള്ളവയാണ്.
നാളെ ചിലപ്പോൾ സ്‌കൂളും കലാലയവുമെല്ലാം അവൾക്ക് കഥകളിൽ മാത്രം ഒതുങ്ങുന്നവയാവാം.
ലോകം മുഴുവൻ പ്രാർത്ഥിക്കുമ്പോൾ ഞങ്ങളും പ്രാർത്ഥിക്കുന്നു.
മുഖത്തെ തുണിയുടെ മൂടുപടം ഇല്ലാതെ സാനിറ്റൈസർ എന്ന ദ്രാവകം ഇല്ലാതെയൊരു പുലരി.
അവസാന കോവിഡ് രോഗിയും ആശുപത്രിയിൽ നിന്നും രോഗമുക്തി നേടി വീട്ടിൽ തിരികെയെത്താൻ.
വിശക്കുന്നവർക്കെല്ലാം ഭക്ഷണം ലഭിക്കാൻ.
ജോലി നഷ്ടപ്പെട്ടവർക്കെല്ലാം ജീവിതം തിരിച്ചു പിടിക്കാൻ.
എന്റെ വാവൂട്ടിയുമൊത്ത് കുന്നും മലയും പുഴകളും കണ്ടു യാത്രചെയ്യാൻ.
അതെല്ലാം കാണുമ്പോൾ അവൾ ചിരിക്കും. എണ്ണം തികയാത്ത നിരയില്ലാത്ത അവളുടെ കുഞ്ഞു പല്ലുകൾ കാട്ടി.
ഇപ്പോൾ അവൾ ഇടയ്ക്കിടെ പറയാറുണ്ട്.
“വീട്ടിൽ പൊ കോറോണേ ” ന്ന്
എന്താല്ലേ കുഞ്ഞു മനസ്സിൽ കള്ളമില്ല.
അവളുടെ ആഗ്രഹങ്ങൾ അമ്പോറ്റി സഫലം ആക്കട്ടെ.
ദൈവമെന്നത് മനുഷ്യരിലൂടെയാണെന്ന യാഥാർഥ്യം മറക്കുന്നില്ല. എന്നിരുന്നാലും ആശിച്ചു പോകുന്നു ഞാൻ അദൃശ്യമായൊരു ശക്തി ഞങ്ങൾക്കിടയിൽ ഉണ്ടായെങ്കിൽ. ഒരുപാട് കുഞ്ഞുങ്ങളുടെ കണ്ണീരകറ്റുവാൻ അവരുടെ അമ്പോറ്റിയ്ക്ക് സാധിച്ചിരുന്നുവെങ്കിൽ…
വാവൂട്ടി വളരും നാളെയവൾ യുവതിയാവും.
ഓർത്തു വെയ്ക്കാൻ ഒരുപിടി നല്ല ഓർമ്മകൾ അവൾക്ക് ലഭിക്കട്ടെ. നാളെയുടെ പുലരികൾക്കും സന്തോഷങ്ങൾ നൽകുവാൻ സാധിച്ചിടട്ടെ
Nte mashe othiri ishttayitto?❤️?
Its so touchy…. god bless everyone we help each other that all i can say…. nice one bro✌
എന്താ പറയുക മനസ്സിൽ തട്ടി❤
കള്ളക്കം ഇല്ലാത്ത മനസ്സ് ഇന്ന് വരിഞ്ഞുമുറുകിയ സമൂഹത്തിൽ വീർപുമുട്ടി കഴിയുന്നു
അതേ സഹോ ഒരുപാട് കുഞ്ഞുങ്ങളുടെ ഭാവിയാണ് ഇപ്പോൾ നശിക്കുന്നത്
☺️❤️
❤️❤️❤️
♥♥♥♥♥
❤️❤️❤️
മനസ്സിൽ തട്ടിയ എഴുത്ത്…കിടു..????❤️❤️❤️
സ്നേഹത്തോടെ ഹൃദയം ❤️❤️❤️©
നന്ദി സഹോ
സ്നേഹം ❤️❤️❤️
????
❤️❤️❤️
Bahuth acha ???. Kollam
നന്ദി സഹോ ❤️❤️❤️