കുഞ്ഞിക്കിളി 65

 

ജനിച്ചു നാളുകൾ മാത്രമായ എന്റെ കുഞ്ഞിനെ കൊറോണയും പിടികൂടിയപ്പോൾ  വീട് മുഴുവൻ  കണ്ണീരിലായി.

 

വെളിരാജ്യത്ത് നിൽക്കുന്ന അളിയൻ ഒരിക്കൽ പോലും മോളെ അടുത്ത് കണ്ടിരുന്നില്ല. ഒന്നെടുത്തിട്ട് പോലുമില്ല.

 

പ്രാർത്ഥനയോടെ കാത്തിരുന്നു ഞങ്ങളെല്ലാം. അസുഖം മാറിക്കിട്ടാൻ.

 

പുറത്ത് പോലും ഇറങ്ങാനാവാതെ. ശരിയായി ഭക്ഷണം കഴിക്കാനാവാതെ. നല്ല വിദ്യാഭ്യാസം ലഭിക്കാതെ. ഒരുപാട് ജീവിതങ്ങൾ ഉണ്ട്‌ ഈ സമയത്ത്. ഒരുപാട് കുഞ്ഞുങ്ങൾ കഷ്ടപ്പെടുന്നുണ്ട് ഇന്നേരം.

 

കാഴ്ചകൾ കാണാതെ പ്രകൃതിയെ അറിയാതെ ആകാശത്തെ അമ്പിളിയെയും നക്ഷത്രങ്ങളെയും അറിയാതെ അവൾ വളരുകയാണ്.

 

എന്തെങ്കിലും കഴിക്കുന്നേരം അവൾക്ക് കാത്തുവിനെ കാണണം. സ്മാർട്ട്‌ ഫോണിലെ ഡിസ്‌പ്ലെയിൽ കാണുന്ന കൊച്ചു പൂച്ച കുഞ്ഞിന്റെ കഥ കണ്ടുകൊണ്ടാണ് അവൾ ആഹാരം കഴിക്കുന്നത്.

 

കാലത്തിന്റെ പോക്കിനനുസരിച്ചു കുഞ്ഞുങ്ങളും മാറുകയാണ്.

 

അവരുടെ ശൈലികളും നിർബന്ധങ്ങളും മാറുന്നു.

 

മണ്ണിൽ ചവിട്ടി നടക്കുന്ന ബാല്യം ഇന്ന് മക്കൾക്ക് ഇല്ല. ഓടിക്കളിച്ചും കണ്ണുപൊത്തിയും നടന്ന കാലം ഇന്നില്ല. അവൾക്ക് പരിചയമുള്ളത് ഒരു കഷ്ണം തുണിയിൽ മുഖം പകുതി മറച്ച മനുഷ്യരെയാണ്.

 

കണ്ണുകൾ മാത്രം കണ്ടുകൊണ്ട് ആളുകളെ തിരിച്ചറിയാൻ പഠിച്ചിരിക്കുന്നു അവളിന്ന്.

 

സാനിറ്റൈസർ കയ്യിലൊഴിക്കുന്നേരം ഒരു കുഞ്ഞു കൈ എന്റെ നേർക്കും നീളും.

 

“മാമാ എനിച്ചും വേണം ”

 

കൗതുകമുള്ളൊരു വസ്തുവിനെ കാണുന്നത് പോലെയാണ് അവൾക്കത്. മണമുള്ളൊരു ദ്രാവകം.

 

പക്ഷെ അതില്ലാത്തൊരു ദിവസവും അവൾക്കില്ല.

 

“പുറത്തേക്കിറങ്ങരുത്. കൊറോണ പിടിക്കും ”

 

അവളെ പുറത്തേക്കിറങ്ങാതിരിക്കാൻ അമ്മ പേടിപ്പിക്കുന്ന വാക്കാണിത്.

 

 

പണ്ടത്തെ അമ്മമാർ കഥകളിലൂടെ സൃഷ്‌ടിച്ച അഞ്ചു കണ്ണനും കൊക്കാച്ചിയും ഒക്കെ ഇന്ന് മറ്റൊരു അവതാരത്തിലൂടെ യാഥാർഥ്യമായിരിക്കുന്നു.

 

എന്നിരുന്നാലും കഥകളിലൂടെയും സങ്കൽപ്പങ്ങളിലൂടെയും അവർ സൃഷ്‌ടിച്ച കഥാപാത്രത്തിന് മനസ്സിലെങ്കിലും ഒരു രൂപമുണ്ടായിരുന്നു.

 

പക്ഷെ കൊറോണയെന്ന മഹാമാരിയ്ക്ക് രൂപമില്ല.  മനുഷ്യന് നേർക്ക് അവനൊരു പോർ തൊടുത്തു വിടുമ്പോൾ ജീവിതത്തിൽ പരാജയപ്പെടുന്നവരും മരണപ്പെടുന്നവരും നാളെ ചിലപ്പോൾ ഓർമ്മകൾ മാത്രമാകും.

 

തലമുറകളെ തന്നെ ഉന്മൂലനം ചെയ്യുന്ന മഹാമാരിയിൽ നിന്നും വാവൂട്ടിയെ സംരക്ഷിക്കണം. ഓരോ മക്കളും എന്റെ വാവൂട്ടിയെ പോലെയല്ലേ…

 

ഭൂമിയെന്ന സ്വർഗ്ഗത്തെ അറിയാതെ എന്റെ കുഞ്ഞ് നാല് ചുമരുകൾക്കുള്ളിൽ അവളുടെ ജീവിതം തുടങ്ങുന്നു.

14 Comments

  1. Nte mashe othiri ishttayitto?❤️?

  2. Its so touchy…. god bless everyone we help each other that all i can say…. nice one bro✌

  3. എന്താ പറയുക മനസ്സിൽ തട്ടി❤
    കള്ളക്കം ഇല്ലാത്ത മനസ്സ് ഇന്ന് വരിഞ്ഞുമുറുകിയ സമൂഹത്തിൽ വീർപുമുട്ടി കഴിയുന്നു

    1. അതേ സഹോ ഒരുപാട് കുഞ്ഞുങ്ങളുടെ ഭാവിയാണ് ഇപ്പോൾ നശിക്കുന്നത്

  4. കാർത്തിവീരാർജ്ജുനൻ

    ☺️❤️

    1. ❤️❤️❤️

  5. നിധീഷ്

    ♥♥♥♥♥

    1. ❤️❤️❤️

  6. ??????????????_??? [«???????_????????»]©

    മനസ്സിൽ തട്ടിയ എഴുത്ത്…കിടു..????❤️❤️❤️
    സ്നേഹത്തോടെ ഹൃദയം ❤️❤️❤️©

    1. നന്ദി സഹോ
      സ്നേഹം ❤️❤️❤️

    1. ❤️❤️❤️

  7. Bahuth acha ???. Kollam

    1. നന്ദി സഹോ ❤️❤️❤️

Comments are closed.