കാർത്തിയും മീനുവും
Author : Kannettan
“ചേട്ടാ.. ഈ കാർത്തിയുടെ വീട്..?” കാർത്തിയെന്നു പറഞ്ഞതുകൊണ്ടാണോ ആവോ.? ആ ചേട്ടന് പെട്ടന്നു കിട്ടിയില്ല. വീട്ടിൽ എന്തു വിളിക്കും എന്നൊന്നും എനിക്ക് അറിയില്ല. അവൻ ബാങ്കിലാ ജോലി ചെയ്യുന്നേ എന്ന് പറഞ്ഞപ്പോ ദേ വരുന്നു കുറച്ചു extra ഡീറ്റൈൽസും വഴിയും. നേരെ പോയിട്ട് second left.
കാർത്തിക് മോഹൻ. ഒരേ ജില്ലയിലെ വെവ്വേറെ സ്ഥലങ്ങളിൽ ജനിച്ച ഞങ്ങൾ തമ്മിൽ കഴിഞ്ഞ 6 മാസം മുൻപ് വരെ ഒന്ന് കണ്ടിട്ട് പോലുമുണ്ടായിരുന്നില്ല. കഴിഞ്ഞ ബാങ്ക് ടെസ്റ്റ്‌നു വേണ്ടി പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് എന്ന സ്ഥലത്തേക്ക് പോകുന്ന വഴിയാണ് ഞങ്ങൾ ആദ്യമായി കാണുന്നത്. ഞങ്ങൾ തമ്മിൽ ആദ്യമായി ഞാൻ ശ്രദ്ദിച്ച സമാനതകൾ. ഞങ്ങൾ രണ്ടുപേരും ഒരേ എക്സാം എഴുതാൻ ഒരേ സ്റ്റേഷനിൽ നിന്നും ഒരേ വണ്ടി പിടിച്ചവരാണ്. എക്സാം സെന്ററും ഒന്നുതന്നെ. അടിപൊളി. പറഞ്ഞു വന്നപ്പോൾ എന്റെ ഒരു അടുത്ത കൂട്ടുകാരനെ അവനു പരിചയമുണ്ട്. പിന്നെ ഒന്നും നോക്കിയില്ല അവന്റെ കൂടെ അങ്ങ് കൂടി. അങ്ങോട്ടേക്ക് പോയപ്പോ രണ്ടുപേർക്കും ചർച്ച ചെയ്യാൻ ഒരു വിഷയം മാത്രം എക്സാം. ഏകദേശം 4 മണിക്കൂർ യാത്ര അവസാനിച്ചപ്പോളേക്കും ഞങ്ങൾ നല്ല കൂട്ടുകാരായി. എക്സാം തകർത്തെഴുതി. എനിക്ക് പിന്നെ കിട്ടിയാലും ഇല്ലെങ്കിലും പോട്ടെ പുല്ല് എന്ന മൈൻഡ് ആയതുകൊണ്ട് NO ടെൻഷൻ. എക്സാം കഴിഞ്ഞു പുറത്തിറങ്ങിയപ്പോളാ വേറെ ഒരു തമാശ. തിരിച്ചുപോരാൻ വണ്ടിയില്ല. ഉച്ചക്ക് ശേഷമുള്ള എക്സാം കഴിഞ്ഞു വെറുതെ അങ്ങനെ ആ സ്ഥലത്തു കറങ്ങി നടന്നു അവിടെ സ്റ്റേ ചെയുന്നത് എനിക്ക് ഇഷ്ട്ടമുള്ള കാര്യമാണ്. സത്യത്തിൽ എക്സാം സെന്റർ കുറച്ചു ദൂരെ കിട്ടിയാലും അത് അറ്റൻഡ് ചെയ്യുന്നതിന് ഇതും ഒരു കാരണമാണ്. പിന്നെ ഇന്നാണെങ്കിൽ ഒരു കൂട്ടുമുണ്ട്. പിന്നെ ഒന്നും നോക്കിയില്ല. കുറച്ചു അവിടെ കറങ്ങി നടന്നു രാത്രി ഒരു OYO റൂം ബുക്ക് ചെയ്ത്. കറക്കം ഒക്കെ കഴിഞ്ഞു റൂമിൽ എത്തി ഫ്രഷായി കഴിഞ്ഞപ്പോ അവന്റെ വിതം മാറി. അവൻ ബുക്ക് ഒക്കെ തുറന്നു പഠിക്കാൻ ഇരിക്കുന്നു. അതും എന്റെ മുൻപിൽ. ഞാൻ സമ്മതിക്കോ..? ഓരോന്നു പറഞ്ഞു അടുത്ത് കൂടി. അന്ന് അവൻ ചോദിച്ചു. “Who is your inspiration.?” പഠിപ്പിക്കൾ ഇങ്ങനെ പലതും ചോദിക്കും. വ്യക്തവും കൃത്യവുമായി “അങ്ങനെ ആരുമില്ല” എന്ന് പറയാൻ ചെലപ്പോ എനിക്ക് മാത്രം കഴിയുമായിരുന്നുള്ളൂ. പിന്നെ വെറുതെ ഒരു ഫോര്മാലിറ്റിക്ക് ഞാനും ചോദിച്ചു “നിന്റെയോ” അവിടെ നിന്നാണ് ഞാൻ മീനുവിനെ കുറിച്ച് അറിയുന്നത്.
മീനാക്ഷി… കാർത്തിയുടെ മീനു. അവന്റെ അടുത്ത ഫ്രണ്ട്. ഒരുപക്ഷെ ഞങ്ങൾക്കിടയിൽ അവന്റെ മറ്റൊരു സുഹൃത്തിനെ കുറിച്ച് ഒരിക്കലും സംസാരിച്ചിട്ട് പോലുമില്ല. പ്രണയം എന്ന് ഞാൻ തെറ്റിദ്ധരിച്ച ഒരു സൗഹൃദം. ഈ പാടൊക്കെ അവൻ ചെയുന്നത് അവളുടെ ചീത്ത കേൾക്കാതിരിക്കാൻ വേണ്ടി മാത്രമാണ്. വാക്കുകളിലൂടെ അവൻ പറഞ്ഞ ആ കൂട്ടുകാരി എനിക്ക് ഒരു കൗതുകമായിരുന്നു. അവനു വേണ്ട എക്സാം ഗൈഡൻസ് കൊടുക്കുന്നതും.
ഇത് ഇത്രയേ ഉള്ളോ കഥ നല്ലതായിരുന്നു പക്ഷെ ഒരു ഏൻഡ് ഇല്ലല്ലോ
നല്ല തുടക്കം page കൂട്ടി തുടരൂ
തുടർകഥയാണോ
?
thudarkadhayano ?
thudakkam kollam.
തുടർക്കഥ ആണോ . ഒരു end illath pole. Ezhuth ishtayitto. Next partinayi kathirikunu
❤
?