കാലവർഷം [ചെമ്പരത്തി ] 211

അവന്റെ ആവശ്യം
കഴിഞ്ഞപ്പോൾ എന്നെയവൻ, മാംസ ദാഹികൾ ആയ ചെന്നായ്ക്കൾക്ക് മുന്നിലേക്ക്‌ വലിച്ചെറിഞ്ഞു….

നീ വേദനിപ്പിക്കാതെ നുണഞ്ഞ എന്റെ ചുണ്ടുകളിൽ പലരുടെയും കൂർത്ത ദ്രമ്ഷ്ടകൾ ആഴ്ന്നിറങ്ങി…

നീ മൃദുവായി ലാളിച്ച എന്റെ മാറിടമൊട്ടുകൾ ആരുടെയൊക്കയോ തഴമ്പ് നിറഞ്ഞ കൈത്തലങ്ങളിൽ ഞെരിഞ്ഞു ചതഞ്ഞു….

മാസത്തിലെ കഠിന വേദനയുടെ ദിവസങ്ങളിൽ നീ ചുംബനമർപ്പിച്ചിരുന്ന എന്റെ അടിവയറിൽ പക്ഷെ ചുംബനമിട്ടത് തിളങ്ങുന്ന ചുവന്ന കണ്ണുള്ള സിഗരറ്റ് കുറ്റികൾ ആയിരുന്നു…….

അലറികരഞ്ഞ എന്റെ വായകളെ മൂടുവാൻ നാലോ അതിലധികമോ കൈകൾ നീണ്ടു വന്നിരുന്നു….

നീറിപ്പുകഞ്ഞു ചുവപ്പ് പടർന്ന അടിവയർ പൊത്തിപ്പിടിച്ചു ചുരുണ്ടുകൂടുമ്പോൾ ഞാൻ ഓർത്തിരുന്നു.. ഒരു തൂവസ്പർശം പോലെ നീ എന്നിൽ അലിഞ്ഞിരുന്നത്….

എന്റെ ഒരു കുഞ്ഞു വേദനയിൽ പോലും നിന്റെ മുഖം വാടിയിരുന്നത്…..

 

ഒടുവിൽ എങ്ങു നിന്നോ വന്ന ധൈര്യത്തിൽ അവനെ എതിർത്തതിന്റെ ഫലം ഒരു കമ്പിവടിയുടെ രൂപത്തിൽ എന്റെ നട്ടെല്ലിനെ തകർത്തപ്പോൾ ഞാൻ വീണ്ടും അനാഥയായി….. സർക്കാർ ആശുപത്രിയിലെ വാർഡിൽ മരണം കാത്തു കഴിയുന്ന അനാഥരിൽ ഒരുവൾ…..

 

 

അവിടെ വച്ചു നീയെന്നെ കണ്ടപ്പോൾ, ‘നീയെന്നരികിലെത്തുന്നതിനു ഒരു നിമിഷം മുന്നേ എന്റെ ജീവനെ തിരിച്ചെടുക്കണേ’ എന്ന് അറിയാവുന്ന ദൈവങ്ങളോടെല്ലാം ഞാൻ അലറികരഞ്ഞു പറഞ്ഞു…… ആരുമെന്നെ തുണച്ചില്ല………

 

ഒടുവിൽ  ഞാൻ വലിച്ചെറിഞ്ഞു പോയ നീ തന്നെ വന്നു….. എന്നെ വീണ്ടും ജീവിതത്തിലേക്കു കൈ പിടിച്ചു കയറ്റാൻ….

89 Comments

  1. Hats off… ??
    എട്ടു പേജുകളും അയാളുടെ പ്രണയത്തിന്റെ തീവ്രതയിൽ കോർത്തെടുക്കപ്പെട്ടത്… ഒരാൾക്ക് ഇത്രത്തോളം പ്രണയിക്കാൻ കഴിയുമെന്ന് തെളിയിക്കുന്ന വരികൾ… ഒടുക്കമില്ലാത്ത പ്രണയത്തിന്റെ മാന്ത്രികത… അതിന്റെ താപം.. നോവ്… നൊമ്പരം… എല്ലാം ഹൃദയത്തിൽ ആഴ്ന്നിറങ്ങി നോവ് പടർത്തി… ❤ സ്നേഹം ?

    1. ❦︎❀ചെമ്പരത്തി ❀❦︎

      ചിലർ അങ്ങിനെ ആണ് നിളാ…… തിരിച്ചൊന്നും പ്രതീക്ഷിക്കാതെ അവർ സ്നേഹിക്കും….. അവർക്കു കിട്ടുന്നത് അവഗണയും നൊമ്പരവും വേദനയും ആണെങ്കിൽ പോലും അവർ സ്നേഹിച്ചു കൊണ്ടേയിരിക്കും… സ്വയം എരിഞ്ഞു കൂടെയുള്ളവരുടെ ജീവിതത്തിൽ വെളിച്ചം പരത്തുന്നവർ………
      സ്നേഹപൂർവ്വം ?????❤❤?

  2. മേനോൻ കുട്ടി

    ചെമ്പു മാമ ❤❤❤

    അറിഞ്ഞില്ല… ആരും പറഞ്ഞില്ല…

    ഇത്രയും അനസ് മൊഹമ്മദ്‌ ആണെന്ന് ഇപ്പോഴാണ് മനസിലായത്… വൈകി ആണെങ്കിലും വായിക്കാനും അറിയാനും സാധിച്ചല്ലോ!

    സസ്നേഹം ❤❤❤

    -മേനോൻ കുട്ടി

    1. ❦︎❀ചെമ്പരത്തി ❀❦︎

      ????????????????????????❤❤❤❤❤❤❤????❤സ്‌നേഹം മ്യാൻ….

  3. വെറുതെ എങ്കിലും ഇങ്ങനെ കരയിപ്പിക്കരുത് ആരെയും…..

    ♥️♥️♥️♥️♥️♥️♥️♥️♥️

    1. ❦︎❀ചെമ്പരത്തി ❀❦︎

      ഇല്ല മ്യാൻ…. ????❤❤❤??

  4. അടിപൊളി ayikk

    1. ❦︎❀ചെമ്പരത്തി ❀❦︎

      താങ്ക്യൂ ജാങ്കോ.. ???❤❤❤?

  5. Eshttayi✌️❤️

    1. ചെമ്പരത്തി

      ?????????❤❤???സ്നേഹം BAJ…,…

Comments are closed.