ഈ നിമിഷം വരെ താൻ ചോദിച്ചിട്ടും ഇല്ല, അവൾ പറഞ്ഞിട്ടും ഇല്ല….. എന്തിനാണ് പോയതെന്നോ,എങ്ങോട്ടാണ് പോയതെന്നോ,എന്താണ് പറ്റിയതെന്നോ….
പക്ഷെ ഇന്ന് രാവിലെ അവൾ, ഈ കാലത്തിനിടയിൽ ആദ്യമായി ആവശ്യപ്പെട്ടു…… ഒരു സെറ്റ് സാരി.. അതും അവളുടെ പ്രിയപ്പെട്ട കടയിൽ നിന്നും…..
ബസ് ഒന്ന് ആടിയുലഞ്ഞു നിന്നതോടെ ഓർമകളുടെ ഭാണ്ഡം മുറുക്കിക്കെട്ടി അയാൾ ചുറ്റും നോക്കി…….
തനിക്കിറങ്ങേണ്ട സ്റ്റോപ്പിന് അര കിലോമീറ്റർ പിൻപിൽ ആണ്……
മുൻ ചക്രത്തിൽ കുത്തിനിറച്ചിരുന്ന വായു എന്നെന്നേക്കുമായി രക്ഷപെട്ട് പോയിരുന്നു….
ബസിനെ കാക്കാതെ, തന്റെ കൈവശം ഉണ്ടായിരുന്ന തുണിക്കൂട് നെഞ്ചോടടുക്കികൊണ്ട് അയാൾ അലറിപ്പെയ്യുന്ന മഴയെ നേരിടാൻ കഴിയാതെ ഇടവും വലവും ചാഞ്ചാടുന്ന കുടയെ കയ്യിലേന്തി,കാലുകൾ വലിച്ചു വച്ചു നടന്നു……മലവെള്ളം കുത്തിയൊഴുകുന്ന നടവഴിയുടെ വലതുവശത്തു,ഉയർന്ന മൺ തിട്ടക്ക് മുകളിലെ വീട്ടിലേക്കു ഉള്ള ഒതുക്കുകല്ലുകളെ ഓരോന്നായി പിന്നിലാക്കി കയറിചെന്നപ്പോൾ കണ്ടു…. ചുറ്റുമുള്ളവരെല്ലാം മുറ്റത്തുണ്ട്….
അയാളെ നോക്കിയ കണ്ണുകളിൽ എല്ലാം സഹതാപത്തിന്റെ ചെറുകണങ്ങൾ നിറഞ്ഞിരുന്നു…. കയ്യിൽ നിന്നും നിലത്തെ വെള്ളത്തിലേക്കു വീണു ചിതറിയ തുണിക്കവറിനുള്ളിൽ നിന്നും പുറത്തു വന്ന സെറ്റ് സാരിയോടൊപ്പം തന്നെ ഉണ്ടായിരുന്നു…. ഒരു മുഴം മുല്ലപ്പൂവും, ഏതാനും മധുരമൂരുന്ന ജിലേബികളും…..
തുറന്നു കിടന്ന മുൻവാതിലിലൂടെ കടന്നു വന്ന ശക്തമായ കിഴക്കൻ കാറ്റിൽ തൂങ്ങിയാടിയ കാലുകളെ പിടിച്ചുനിർത്തിയപ്പോഴേക്കും, അവളുടെ ഉള്ളിൽ തുടിച്ചിരുന്ന പ്രാണൻ എങ്ങോ പോയ് മറഞ്ഞിരുന്നു…..
Hats off… ??
എട്ടു പേജുകളും അയാളുടെ പ്രണയത്തിന്റെ തീവ്രതയിൽ കോർത്തെടുക്കപ്പെട്ടത്… ഒരാൾക്ക് ഇത്രത്തോളം പ്രണയിക്കാൻ കഴിയുമെന്ന് തെളിയിക്കുന്ന വരികൾ… ഒടുക്കമില്ലാത്ത പ്രണയത്തിന്റെ മാന്ത്രികത… അതിന്റെ താപം.. നോവ്… നൊമ്പരം… എല്ലാം ഹൃദയത്തിൽ ആഴ്ന്നിറങ്ങി നോവ് പടർത്തി… ❤ സ്നേഹം ?
ചിലർ അങ്ങിനെ ആണ് നിളാ…… തിരിച്ചൊന്നും പ്രതീക്ഷിക്കാതെ അവർ സ്നേഹിക്കും….. അവർക്കു കിട്ടുന്നത് അവഗണയും നൊമ്പരവും വേദനയും ആണെങ്കിൽ പോലും അവർ സ്നേഹിച്ചു കൊണ്ടേയിരിക്കും… സ്വയം എരിഞ്ഞു കൂടെയുള്ളവരുടെ ജീവിതത്തിൽ വെളിച്ചം പരത്തുന്നവർ………
സ്നേഹപൂർവ്വം ?????❤❤?
ചെമ്പു മാമ ❤❤❤
അറിഞ്ഞില്ല… ആരും പറഞ്ഞില്ല…
ഇത്രയും അനസ് മൊഹമ്മദ് ആണെന്ന് ഇപ്പോഴാണ് മനസിലായത്… വൈകി ആണെങ്കിലും വായിക്കാനും അറിയാനും സാധിച്ചല്ലോ!
സസ്നേഹം ❤❤❤
-മേനോൻ കുട്ടി
????????????????????????❤❤❤❤❤❤❤????❤സ്നേഹം മ്യാൻ….
വെറുതെ എങ്കിലും ഇങ്ങനെ കരയിപ്പിക്കരുത് ആരെയും…..
♥️♥️♥️♥️♥️♥️♥️♥️♥️
ഇല്ല മ്യാൻ…. ????❤❤❤??
അടിപൊളി ayikk
താങ്ക്യൂ ജാങ്കോ.. ???❤❤❤?
Eshttayi✌️❤️
?????????❤❤???സ്നേഹം BAJ…,…