കാലവർഷം [ചെമ്പരത്തി ] 211

ഒന്നര വർഷത്തിനു ശേഷം, സമ്പത്ത് തോല്പിക്കാൻ തുടങ്ങിയെന്നു തോന്നിയപ്പോൾ, എട്ടാം വയസിൽ തന്നെ അനാഥത്വത്തിന്റെ പടുകുഴിയിലേക്ക് നിഷ്കരുണം വലിച്ചെറിഞ്ഞ പണത്തിനെ തോൽപിക്കണം എന്ന വാശിയോടെ പ്രതീക്ഷകളുടെ ഭാന്ധവും പേറി സ്വർണം വിളയുന്ന മരുഭൂമിയിലേക്ക് ചേക്കേറി…..

 

‘പോകണ്ടാ……’

എന്ന അവളുടെ വാക്കുകളെക്കാൾ ശക്തി ഉണ്ടായിരുന്നു പണം ഉണ്ടാക്കണം എന്ന അയാളുടെ വാശിക്ക്….കിട്ടിയ ജോലിയുടെയും,അയാളുടെ ആത്മാർത്ഥതയുടെയും, വന്നു കയറിയ പെണ്ണിന്റെ പ്രാർത്ഥനയുടെയും ഫലമാകണം….തൊട്ടതെല്ലാം വിജയം ആയിരുന്നു….

 

ആറര വർഷങ്ങൾക്കിപ്പുറം നാട്ടിൽ കാലുകുത്തുമ്പോൾ എല്ലാം നേടിയെന്നൊരു അഹങ്കാരവും കൂട്ടിനുണ്ടായിരുന്നു…..

ഭാര്യ, പണം, വീട്, വാഹനം, പദവി അങ്ങനെ എല്ലാം കാൽക്കീഴിൽ ഒതുങ്ങിയപ്പോൾ പക്ഷെ അവളുടെ മുഖത്തെ പുഞ്ചിരിയുടെ തിളക്കം മങ്ങിയത് അറിഞ്ഞിരുന്നില്ല…

അറിഞ്ഞിരുന്നില്ല എന്നല്ല…. ശ്രദ്ധിച്ചിരുന്നില്ല എന്ന് വേണം പറയാൻ……..

 

 

ആഴ്ചകൾ രണ്ട്, പഴുത്തില പോലെ കൊഴിഞ്ഞു വീണു… ഒരു നാൾ ഉറക്കംഎണീക്കുമ്പോൾ അരികിലവളെ കണ്ടില്ല………

അല്ലെങ്കിലും അടുക്കളയിൽ പണി ഉണ്ടെങ്കിൽ അരികിലവളെ കാണാറില്ല….. പതിവായി കിട്ടുന്ന കട്ടൻ കാപ്പി കിട്ടാൻ വൈകിയപ്പോൾ പതിയെ എഴുന്നേറ്റു അടുക്കളയിലേക്ക് നടന്നു……

 

തലേന്ന് രാത്രി കഴുകി കമിഴ്ത്തിയ ചായപാത്രം സ്ഥാനം തെറ്റാതെ അവിടെത്തന്നെ ഉണ്ടായിരുന്നു…..

പക്ഷെ ചാരിയിട്ടിരുന്ന അടുക്കള വാതിലിലൂടെ വീശിയടിച്ച കാറ്റിൽ പാറി വന്ന മഴത്തുള്ളികളാൽ,അരികിലിരുന്ന സ്പടികത്തിൽ തീർത്ത ഗ്ലാസിനടിയിൽ സ്ഥാനം പിടിച്ചിരുന്ന നാലായി മടക്കിയ ഒരു വെള്ളപേപ്പർ ചെറുതായി നനഞ്ഞു തുടങ്ങിയിരുന്നു …

89 Comments

  1. Hats off… ??
    എട്ടു പേജുകളും അയാളുടെ പ്രണയത്തിന്റെ തീവ്രതയിൽ കോർത്തെടുക്കപ്പെട്ടത്… ഒരാൾക്ക് ഇത്രത്തോളം പ്രണയിക്കാൻ കഴിയുമെന്ന് തെളിയിക്കുന്ന വരികൾ… ഒടുക്കമില്ലാത്ത പ്രണയത്തിന്റെ മാന്ത്രികത… അതിന്റെ താപം.. നോവ്… നൊമ്പരം… എല്ലാം ഹൃദയത്തിൽ ആഴ്ന്നിറങ്ങി നോവ് പടർത്തി… ❤ സ്നേഹം ?

    1. ❦︎❀ചെമ്പരത്തി ❀❦︎

      ചിലർ അങ്ങിനെ ആണ് നിളാ…… തിരിച്ചൊന്നും പ്രതീക്ഷിക്കാതെ അവർ സ്നേഹിക്കും….. അവർക്കു കിട്ടുന്നത് അവഗണയും നൊമ്പരവും വേദനയും ആണെങ്കിൽ പോലും അവർ സ്നേഹിച്ചു കൊണ്ടേയിരിക്കും… സ്വയം എരിഞ്ഞു കൂടെയുള്ളവരുടെ ജീവിതത്തിൽ വെളിച്ചം പരത്തുന്നവർ………
      സ്നേഹപൂർവ്വം ?????❤❤?

  2. മേനോൻ കുട്ടി

    ചെമ്പു മാമ ❤❤❤

    അറിഞ്ഞില്ല… ആരും പറഞ്ഞില്ല…

    ഇത്രയും അനസ് മൊഹമ്മദ്‌ ആണെന്ന് ഇപ്പോഴാണ് മനസിലായത്… വൈകി ആണെങ്കിലും വായിക്കാനും അറിയാനും സാധിച്ചല്ലോ!

    സസ്നേഹം ❤❤❤

    -മേനോൻ കുട്ടി

    1. ❦︎❀ചെമ്പരത്തി ❀❦︎

      ????????????????????????❤❤❤❤❤❤❤????❤സ്‌നേഹം മ്യാൻ….

  3. വെറുതെ എങ്കിലും ഇങ്ങനെ കരയിപ്പിക്കരുത് ആരെയും…..

    ♥️♥️♥️♥️♥️♥️♥️♥️♥️

    1. ❦︎❀ചെമ്പരത്തി ❀❦︎

      ഇല്ല മ്യാൻ…. ????❤❤❤??

  4. അടിപൊളി ayikk

    1. ❦︎❀ചെമ്പരത്തി ❀❦︎

      താങ്ക്യൂ ജാങ്കോ.. ???❤❤❤?

  5. Eshttayi✌️❤️

    1. ചെമ്പരത്തി

      ?????????❤❤???സ്നേഹം BAJ…,…

Comments are closed.