കാലവർഷം [ചെമ്പരത്തി ] 211

കാലവർഷം

Author :ചെമ്പരത്തി

കാലവർഷം


തന്റെ ഊന്നുവടി നിലത്തൂന്നി, ചുമച്ചു ചുമച്ചു കുന്നു കയറുന്ന വൃദ്ധനപ്പോലെ ആ ksrtc ബസ് കറുത്ത പുക പുറത്തേക്കു തള്ളിക്കൊണ്ട് ചുരം താണ്ടി മുകളിൽ എത്തി…. നിരന്ന പാത കണ്ടൊരുനിമിഷം നിന്നശേഷം യവ്വനം വീണ്ടെടുത്തപോലത് കുതിച്ചു പാഞ്ഞു….

 

ബസിന്റെ വേഗത കൂടിയപ്പോൾ ഉണ്ടായ ഉലച്ചിലിൽ ആകണം, ഏറ്റവും പിൻ സീറ്റിൽ ഇരുന്നിരുന്ന ആമനുഷ്യൻ, ഞെട്ടി തന്റെ കണ്ണുകൾ വലിച്ചു തുറന്നു.

കയ്യിൽ നിന്നും വഴുതിപ്പോകാൻ തുടങ്ങുന്ന പുതുമണം പരത്തുന്ന,തുണിക്കവർ അയാൾ ഒന്ന് കൂടി ഭദ്രമായി നെഞ്ചോട് ചേർക്കുന്നതിനിടയിലും, അതിന്റെ ഏറ്റവും മുകളിൽ ഇരുന്ന രണ്ട് ചെറു കടലാസ് പൊതികൾ അമർന്നുടയാതെ സൂക്ഷിച്ചിരുന്നു…..

 

ചെറുതായി കോടമഞ്ഞു മൂടിയ പാതയിൽ, പിന്നോട്ടോടുന്ന വനത്തിന്റെ, മഴവീണു നനഞ്ഞ വശ്യതയോടൊപ്പം അയാളുടെ ഓർമകളും പിന്നോട്ടോടി….

 

ഒൻപതു വർഷങ്ങൾക്കു മുൻപ് താൻ അവളെ, കഴുത്തിൽ മിന്നു കെട്ടി തന്റെതാക്കിയ ആ ദിവസം…… അന്നുമിതേ പോലെ തകർത്തു പെയ്യുന്ന കാലവർഷം  മണ്ണിനെ തന്റെ കാൽകീഴിൽ ആക്കാൻ എന്നവണ്ണം ആയിരുന്നു പെയ്തിരുന്നത്…..

 

അധികമാരും ഉണ്ടായിരുന്നില്ല…. അല്ലെങ്കിലും ഒരു അനാഥപെണ്ണിന്റെ കല്യാണത്തിന് അധികം ആര് വരാൻ…

 

കൊഴിഞ്ഞു വീണ ദിനങ്ങൾ എല്ലാം സന്തോഷത്തിന്റേത് ആയിരുന്നു…

എങ്കിലും ആ ചെടിയിൽ ഒരു പൂമൊട്ട് മാത്രം വിരിഞ്ഞില്ല എന്നതിന് തങ്ങൾക്കിടയിലെ സന്തോഷം കളയാൻ ഉള്ള കരുത്തുണ്ടായിരുന്നില്ല….

89 Comments

  1. Hats off… ??
    എട്ടു പേജുകളും അയാളുടെ പ്രണയത്തിന്റെ തീവ്രതയിൽ കോർത്തെടുക്കപ്പെട്ടത്… ഒരാൾക്ക് ഇത്രത്തോളം പ്രണയിക്കാൻ കഴിയുമെന്ന് തെളിയിക്കുന്ന വരികൾ… ഒടുക്കമില്ലാത്ത പ്രണയത്തിന്റെ മാന്ത്രികത… അതിന്റെ താപം.. നോവ്… നൊമ്പരം… എല്ലാം ഹൃദയത്തിൽ ആഴ്ന്നിറങ്ങി നോവ് പടർത്തി… ❤ സ്നേഹം ?

    1. ❦︎❀ചെമ്പരത്തി ❀❦︎

      ചിലർ അങ്ങിനെ ആണ് നിളാ…… തിരിച്ചൊന്നും പ്രതീക്ഷിക്കാതെ അവർ സ്നേഹിക്കും….. അവർക്കു കിട്ടുന്നത് അവഗണയും നൊമ്പരവും വേദനയും ആണെങ്കിൽ പോലും അവർ സ്നേഹിച്ചു കൊണ്ടേയിരിക്കും… സ്വയം എരിഞ്ഞു കൂടെയുള്ളവരുടെ ജീവിതത്തിൽ വെളിച്ചം പരത്തുന്നവർ………
      സ്നേഹപൂർവ്വം ?????❤❤?

  2. മേനോൻ കുട്ടി

    ചെമ്പു മാമ ❤❤❤

    അറിഞ്ഞില്ല… ആരും പറഞ്ഞില്ല…

    ഇത്രയും അനസ് മൊഹമ്മദ്‌ ആണെന്ന് ഇപ്പോഴാണ് മനസിലായത്… വൈകി ആണെങ്കിലും വായിക്കാനും അറിയാനും സാധിച്ചല്ലോ!

    സസ്നേഹം ❤❤❤

    -മേനോൻ കുട്ടി

    1. ❦︎❀ചെമ്പരത്തി ❀❦︎

      ????????????????????????❤❤❤❤❤❤❤????❤സ്‌നേഹം മ്യാൻ….

  3. വെറുതെ എങ്കിലും ഇങ്ങനെ കരയിപ്പിക്കരുത് ആരെയും…..

    ♥️♥️♥️♥️♥️♥️♥️♥️♥️

    1. ❦︎❀ചെമ്പരത്തി ❀❦︎

      ഇല്ല മ്യാൻ…. ????❤❤❤??

  4. അടിപൊളി ayikk

    1. ❦︎❀ചെമ്പരത്തി ❀❦︎

      താങ്ക്യൂ ജാങ്കോ.. ???❤❤❤?

  5. Eshttayi✌️❤️

    1. ചെമ്പരത്തി

      ?????????❤❤???സ്നേഹം BAJ…,…

Comments are closed.