കാപ്പി പൂത്ത വഴിയേ…. [ചെമ്പരത്തി ] 909

അത് പക്ഷേ ഇത്തിരി………”

കൊടുത്ത ആയിരം വാങ്ങി കയ്യിൽ വെച്ച് അയാൾ 5 മിനിറ്റിന് ശേഷം തിരിച്ച് വന്നിട്ട് പറഞ്ഞു….

 

“എന്തായാലും കുഴപ്പമില്ല താൻ എടുത്തിട്ട് വാ…..”

 

“സർ ഞാൻ റൂമിലോട്ട് എത്തിച്ചാൽ പോരെ……??? ഇവിടെ കൊണ്ടു വന്നാൽ ആകെ പ്രശ്നമാകും……ബാർ ഓപ്പൺ ആകുന്ന ടൈം ആയിട്ടില്ല അത് മാത്രമല്ല ഹോട്ടൽ കൂടി അല്ലേ….”

 

“ഓ ആയിക്കോട്ടെ…. അതുമതി…..”

പറഞ്ഞിട്ട് ഡേവിഡ് തന്റെ മുമ്പിൽ കൊണ്ടുവച്ച ഭക്ഷണത്തിലേക്ക് ശ്രദ്ധവച്ചു…

 

പതിനഞ്ചു മിനിറ്റ് കൊണ്ട് ഭക്ഷണം കഴിച്ചു തീർത്തു ഡേവിഡ്റൂമിലെത്തി…..

 

മുമ്പിൽ വോഡ്കയുടെ കുപ്പി കണ്ടെങ്കിലും എന്തോ മദ്യപിക്കാൻ ഒരു മനസ്സ് വന്നില്ല….

 

പുറത്തെ തണുപ്പിനോട് മത്സരിക്കാൻ എന്നവണ്ണം ശ്രമിച്ചുകൊണ്ടിരുന്ന എസി ഒന്നു കൂടി അഡ്ജസ്റ്റ് ചെയ്തിട്ട് ഡേവിഡ് പതിയെ കിടക്കയിലേക്ക് മറിഞ്ഞു…

 

ഇരു കൈകളും തലയ്ക്ക് പിന്നിൽ കോർത്ത് കുറെ നേരം മുകളിലേക്ക് നോക്കി കിടന്നെങ്കിലും ഉറക്കം അവനെ പിടികൂടിയില്ല…..

 

മനസ്സ് അസ്വസ്ഥതമാകാൻ തുടങ്ങിയതോടെ അവൻ വേഗം എഴുന്നേറ്റു വണ്ടിയുടെ കീയും ഫോണും റൂമിന്റെ താക്കോലും എടുത്തു…..

55 Comments

  1. ഇങ്ങനെയൊക്കെ എങ്ങനെ എഴുതുന്നു ?!!!

  2. വായിക്കാൻ തുടങ്ങിതെ ഉള്ളു. ❤❤❤?
    നിഴലായി അരികെ supergood feeling ആയിരുന്നു

  3. Sory മോനെ..

    വായിക്കാൻ ലേറ്റ് ആയിപ്പോയി, വായിക്കാനൊരു മൂഡ് കിട്ടിയത് ഇന്നാണ്, ഇനി കൊഴപ്പല്ല.. കാത്തിരിപ്പിന്റെ ലിസ്റ്റിലേക്ക് അടുത്തൊരു കഥ കൂടി.. ❤

    1. ❦︎❀ചെമ്പരത്തി ❀❦︎

      താങ്ക്സ് മാൻ….. വായിച്ചിട്ട് പറയൂ… ???????❤❤❤❤???

Comments are closed.