തിരികെ അവന്റെ അടുത്ത് വന്നു….
പേപ്പറുകൾ എല്ലാം ഒന്നുകൂടി ചെക്ക് ചെയ്തിട്ട് ഡേവിഡ് കൈയിലേക്ക് തിരിച്ചു കൊടുത്തിട്ട് പോയ്ക്കോളാൻ ആംഗ്യം കാട്ടി…..
ബോണറ്റിൽ നിന്ന് ഇറങ്ങി പേപ്പർ വാങ്ങിച്ചിട്ട് ഡ്രൈവിംഗ് സീറ്റിൽ കയറിയ അവൻ പേപ്പറുകൾ ഗ്ലൗബോക്സിലേക്ക് വച്ചു……
തിരിഞ്ഞ് ചെക്ക് പോസ്റ്റിലേക്ക് നടക്കുന്ന ഗാർഡിനെ ഒന്ന് നോക്കിയിട്ട് അവൻ ആക്സിലേറ്ററിൽ കാലമർത്തി ക്ലച്ച് റിലീസ് ചെയ്തു….. നിന്ന നിൽപ്പിൽ ഒന്ന് പമ്പരം പോലെ കറങ്ങി ടയറുകൾ മുന്നോട്ടു കുതിച്ചു…
കാട്ടിക്കുളത്തിന് മൂന്ന് കിലോമീറ്റർ മുൻപ് വളവ് തിരിഞ്ഞ് ഇറക്കം ഇറങ്ങുമ്പോൾ മുൻപിലേക്ക് വന്ന ആനക്കൂട്ടത്തെ കണ്ടു ഡേവിഡിന്റെ കാൽ ബ്രേക്കിൽ അമർന്നു….. റോഡിൽ ചെറുതായി പാടുകൾ വീഴ്ത്തി ടയറുകൾ ആനക്കൂട്ടത്തിൽ നിന്നും ഏകദേശം മുപ്പതു മീറ്റർ അകലെയായി ഉരഞ്ഞുനിന്നു…..
കൂട്ടത്തിൽ ഉണ്ടായിരുന്ന കൊമ്പൻ,റോഡിന്റെ നടുവിൽ നിന്നിട്ട് പതിയെ അവന്റെ വണ്ടിക്ക് നേരെ തിരിഞ്ഞു നിന്നു….
കൂടെ ഉണ്ടായിരുന്ന ആറോളം പിടിയാനകളും മൂന്ന് കുഞ്ഞുങ്ങളും റോഡിൽ നിന്ന് കയറി അപ്പുറം എത്തി എന്ന് കണ്ടതിനു ശേഷം മാത്രം ആണ് കൊമ്പൻ ഒന്ന് ചീറ്റിയിട്ട് അവരുടെ പുറകെ കയറി പോയത്…..
തന്റെ കൂടെ ഉണ്ടായിരുന്നവരെ സംരക്ഷിച്ചുകൊണ്ടുള്ള കൊമ്പന്റെ നിൽപ്പ്
ഇങ്ങനെയൊക്കെ എങ്ങനെ എഴുതുന്നു ?!!!
വായിക്കാൻ തുടങ്ങിതെ ഉള്ളു. ❤❤❤?
നിഴലായി അരികെ supergood feeling ആയിരുന്നു
Sory മോനെ..
വായിക്കാൻ ലേറ്റ് ആയിപ്പോയി, വായിക്കാനൊരു മൂഡ് കിട്ടിയത് ഇന്നാണ്, ഇനി കൊഴപ്പല്ല.. കാത്തിരിപ്പിന്റെ ലിസ്റ്റിലേക്ക് അടുത്തൊരു കഥ കൂടി.. ❤
താങ്ക്സ് മാൻ….. വായിച്ചിട്ട് പറയൂ… ???????❤❤❤❤???