കാപ്പി പൂത്ത വഴിയേ…. [ചെമ്പരത്തി ] 909

വണ്ടിയുടെ പേപ്പറുകൾ കൊടുത്തതിനുശേഷം ഡ്രൈവർ സൈഡിലെ ബോണറ്റിൽ ചാരി, മുഖത്തിന് ചേരാത്തവണ്ണം നീണ്ട താടിയിൽ ഒന്ന് വിരൽ ഓടിച്ചു കൊണ്ട് അവൻ നിന്നു…..

 

തലേന്ന് പകൽമുഴുവൻ മദ്യപിച്ചതിന്റെ ആകണം കണ്ണുകൾ ആകെ ചുവന്നു കലങ്ങിയിരുന്നു…..

 

“എവിടുന്നാ വരുന്നേ……?”

 

“ബാംഗ്ലൂർ…..”

 

 

“എങ്ങോട്ടേക്കാണ്…….?”

 

“മാനന്തവാടി..”

 

“വണ്ടിക്കുള്ളിൽ വേറെ ആരെങ്കിലും ഉണ്ടോടോ……???”

ഗാർഡ് അവനെ നോക്കി പരുഷമായിട്ട് ചോദിച്ചു….

 

“തനിക്ക് കണ്ണിന് വല്ല കുഴപ്പമുണ്ടോ…..???? ലൈറ്റ് അടിച്ചു നോക്കിയിട്ട് ആരെയെങ്കിലും കണ്ടായിരുന്നോ……???”

 

എടുത്തടിച്ച പോലുള്ള അവന്റെ മറുചോദ്യം കേട്ടിട്ട് ഒന്ന് വിളറിയ ഗാർഡ് അവനെ ഒന്ന് സൂക്ഷിച്ചുനോക്കി….

 

“ഹും……ആ ഡിക്കി ഒന്ന് തുറക്ക്……”

 

“അത് തുറന്നാ ഇട്ടേക്കുന്നേ….തനിക്ക് വേണമെങ്കിൽ പോയി  നോക്ക്…”

 

അലസമായി അയാളെ ശ്രദ്ധിക്കാതെ പറഞ്ഞിട്ട് അവൻ തണുത്തുറഞ്ഞ മഞ്ഞു കണങ്ങൾ വീണ ബോണറ്റ് ലേക്ക് ചാടിക്കയറി ഇരുന്നു

 

അവനെ ഒന്ന് രൂക്ഷമായി നോക്കിയ ശേഷം അയാൾ പോയി ഡിക്കിയും സൈഡ് ഡോറുകളും എല്ലാം തുറന്ന് പരിശോധിച്ചിട്ട്

55 Comments

  1. ഇങ്ങനെയൊക്കെ എങ്ങനെ എഴുതുന്നു ?!!!

  2. വായിക്കാൻ തുടങ്ങിതെ ഉള്ളു. ❤❤❤?
    നിഴലായി അരികെ supergood feeling ആയിരുന്നു

  3. Sory മോനെ..

    വായിക്കാൻ ലേറ്റ് ആയിപ്പോയി, വായിക്കാനൊരു മൂഡ് കിട്ടിയത് ഇന്നാണ്, ഇനി കൊഴപ്പല്ല.. കാത്തിരിപ്പിന്റെ ലിസ്റ്റിലേക്ക് അടുത്തൊരു കഥ കൂടി.. ❤

    1. ❦︎❀ചെമ്പരത്തി ❀❦︎

      താങ്ക്സ് മാൻ….. വായിച്ചിട്ട് പറയൂ… ???????❤❤❤❤???

Comments are closed.