കാപ്പി പൂത്ത വഴിയേ…. [ചെമ്പരത്തി ] 909

അവൻ പെട്ടെന്ന് തന്നെ 43ൽ എത്തി………

രാമേട്ടൻ പറഞ്ഞ പ്രകാരം ഇടത്തോട്ട് തിരിഞ്ഞ് വാളാട് റൂട്ടിൽ കയറി….

 

പത്തു പതിനാല് കിലോമീറ്റർ ഓടി ടൗണിൽ എത്തിയതിനുശേഷം ഇടത്തേക്ക് തിരിഞ്ഞിട്ടു വണ്ടി സൈഡാക്കി അവൻ വീണ്ടും രാമേട്ടനെ വിളിച്ചു….

 

“രാമേട്ടാ ഞാൻ ടൗണിലെത്തി….. ഇനി എങ്ങോട്ടാണ്…..??”

 

“ഡേവികുഞ്ഞെ അവിടുന്ന് പാലം കയറാതെ, പാലത്തിന്റെ തൊട്ട് അടുത്തുന്നു ഇടത്തോട്ട് ഉള്ള റോഡെ ഒരു രണ്ട് കിലോമീറ്റർ പുഴ സൈഡിൽ കൂടി തന്നെ വരുക… അവിടെ ഒരു വളവ് കാണാം അവിടുന്ന് ഇടത്തേക്കുള്ള മണ്ണിട്ട റോഡ് ആണ്…അവിടുന്ന് തിരിഞ്ഞു ഒരു അഞ്ഞൂറ് മീറ്റർ ഓടിക്കഴിയുമ്പോൾ ഒരു,ഓടിട്ട ചെറിയ വീട് കാണാം അവിടുന്ന് ഒരു കിലോമീറ്റർ കൂടി ഉണ്ട്….

ആ വീട് കഴിഞ്ഞു… ഇത്തിരി കൂടി മുന്നോട്ട് വന്നാൽ കോൺക്രീറ്റ് റോഡ് ആണ്…. അവിടെ കുറച്ചു ദൂരമേ ഒന്നും ചെയ്യാതെ ഇട്ടിട്ടുള്ളൂ…..ഇങ്ങെത്തിക്കഴിയുമ്പോൾ ഒരേ പോലെ ഉള്ള രണ്ട് വാർപ്പ് വീടുകൾ രണ്ട് സൈഡിലും ആയിക്കാണാം….. അതിൽ വലതു സൈഡിൽ ഉള്ള വീടാണ് നമ്മുടെ…..”

 

 

“ശരി….”

പറഞ്ഞു കൊണ്ടവൻ ക്ലച്ചിൽ നിന്നും കാൽ എടുത്തു…

രണ്ട് കിലോമീറ്റർ മുന്നോട്ട് ഓടിയപ്പോഴേക്കും രാമേട്ടൻ പറഞ്ഞത് പോലെ വീതി കുറഞ്ഞ ഒരു മൺറോഡ് ഡേവിഡിന്റെ കാഴ്ചയിൽ പതിഞ്ഞു….

 

വീതി കുറഞ്ഞ മൺറോഡ് ആണെങ്കിലും ഗട്ടറുകൾ ഒന്നും ഇല്ലാതിരുന്നതിനാൽ സാമാന്യം നല്ല വേഗതയിൽ ആയിരുന്നു എൻഡവർ……

 

കുറച്ചു ദൂരത്തു നിന്നെ അവൻ കണ്ടു രാമേട്ടൻ പറഞ്ഞ ഓടിട്ട ചെറു വീട്….

അടുത്ത്തെങ്ങും മറ്റു വീടുകൾ ഒന്നും ഉണ്ടായിരുന്നില്ല……. അതിനടുത്തായി ഉയർത്തി ഏതാനും തെങ്ങുകൾ നിന്നിരുന്നു….അതിനപ്പുറം പച്ചപ്പുതച്ച മരങ്ങൾ തിങ്ങി വളരുന്നുണ്ടായിരുന്നു…..

 

അതൊക്കെ ശ്രദ്ധിച്ചു വണ്ടിയോടിച്ച ഡേവിഡിന്റെ കണ്ണിൽ ആ ചെറു വീടിന്റെ മുറ്റത്ത് നിന്നും ഉരുണ്ടു വന്ന ബോളും , അതിനെ പിടിക്കാൻ പുറകെ ഓടി ഇറങ്ങി വന്ന കുരുന്നും പതിഞ്ഞില്ല……

 

എന്തോ ഒന്ന് വണ്ടിയിൽ തട്ടി തെറിച്ചത് കണ്ട അവന്റെ കാൽ ബ്രേക്കിൽ ആഞ്ഞമർന്നു…..അതോടൊപ്പം സ്റ്റീറിങ് വലത്തേക്കു വെട്ടിച്ചു….

 

ബ്രേക്കിന്റെ മുരൾച്ചയെ തോല്പ്പിക്കും വിധം ഒരു കുരുന്നിന്റെ അലറിക്കരച്ചിൽ അവിടെ മുഴങ്ങി…..

വലത്തേക്കു നിരങ്ങിയ വണ്ടിയുടെ ഫ്രണ്ട് ടയർ, മഴക്കാലത്ത് വെള്ളം പോകാൻ നിർമ്മിച്ച ആഴം കുറഞ്ഞ കനാലിലേക്ക് ഇറങ്ങി വലതു വശം ചരിഞ്ഞു നിന്നു….

55 Comments

  1. ഇങ്ങനെയൊക്കെ എങ്ങനെ എഴുതുന്നു ?!!!

  2. വായിക്കാൻ തുടങ്ങിതെ ഉള്ളു. ❤❤❤?
    നിഴലായി അരികെ supergood feeling ആയിരുന്നു

  3. Sory മോനെ..

    വായിക്കാൻ ലേറ്റ് ആയിപ്പോയി, വായിക്കാനൊരു മൂഡ് കിട്ടിയത് ഇന്നാണ്, ഇനി കൊഴപ്പല്ല.. കാത്തിരിപ്പിന്റെ ലിസ്റ്റിലേക്ക് അടുത്തൊരു കഥ കൂടി.. ❤

    1. ❦︎❀ചെമ്പരത്തി ❀❦︎

      താങ്ക്സ് മാൻ….. വായിച്ചിട്ട് പറയൂ… ???????❤❤❤❤???

Comments are closed.