കാപ്പി പൂത്ത വഴിയേ…. [ചെമ്പരത്തി ] 906

‍‍കാപ്പി പൂത്ത വഴിയേ…..| kaappi poottha vazhiye….- | Author : ചെമ്പരത്തി

 

View post on imgur.com

 

 

NH -766 — കൊല്ലഗൽ – കോഴിക്കോട് – കോയമ്പത്തൂർ ഹൈവേ ,  ബാവലി ഫോറെസ്റ്റ് ചെക്ക് പോസ്റ്റ്‌ കർണാടക,

 രാവിലെ മൂന്നുമണി…..

 

കറുത്തിരുണ്ട കാടിന്റെ വന്യതക്കു മൂർച്ച കൂട്ടാനായി പെയ്തിറങ്ങിയ കോടമഞ്ഞിന്റെ പുതപ്പിനെ, തന്റെ മഞ്ഞ വെളിച്ചത്താൽ കീറി മുറിച്ചു പാഞ്ഞെത്തിയ പുതിയ, 2010 മോഡൽ ഫോർഡ് എൻഡവർ    ബന്ദിപ്പൂർ വന്യജീവി സങ്കേതത്തിൽ ഉൾപ്പെട്ട ബാവലി ഫോറെസ്റ്റ് ചെക്ക്പോസ്റ്റിൽ വന്നു നിന്നു….,

ചെക്ക് പോസ്റ്റ് നിന്നുള്ള മഞ്ഞവെളിച്ചം റോഡിലേക്ക് ഒഴുകി വീഴുന്നുണ്ടായിരുന്നു……

 

തണുത്തു മരവിപ്പിച്ചു പെയ്തിറങ്ങി കാടിനെ മൂടിയ കോടമഞ്ഞ്,ചുറ്റിനും  ഉണ്ടായിരുന്ന കൂരിരുട്ടിനു പുതപ്പിന് ആവരണം സമ്മാനിച്ചു ..

ഗ്ലാസ്സിലേക്ക് ഒഴുകി വീണ് മഞ്ഞുകണങ്ങൾ എ വൈപ്പർ ബ്ലേഡ് നിഷ്കരുണം തുടച്ചു തള്ളി…..

 

യൂണിഫോമിന് മുകളിൽ ജാക്കറ്റും, തലയും മുഖവും മൂടി മങ്കിക്യാപ്പും വച്ച ഫോറെസ്റ്റ് ഗാർഡ് അടുത്തേക്കു വന്നപ്പോൾ, ഡിക്കി ഓപ്പൺ ചെയ്തതിനു ശേഷം വണ്ടിയുടെ rc ബുക്കും തന്റെ ലൈസെൻസും മറ്റു പേപ്പറുകളും എടുത്തു ഡ്രൈവിംഗ് സീറ്റിൽ നിന്നും ഡേവിഡ് പുറത്തിറങ്ങി…..

അലസമായി മുഖത്തേക്കു ചിതറി വീണ നീളൻ മുടിയിഴകളെ വിരൽകൊണ്ട് മാടിയൊതുക്കി.

 

വണ്ടിക്കു ചുറ്റും ഒരുറൌണ്ട് കറങ്ങി ഉള്ളിലേക്ക് ടോർച് അടിച്ചു മൊത്തമൊന്നു നോക്കി തിരിച്ചെത്തിയ ഗാർഡിന്റെ കയ്യിൽ

55 Comments

  1. ഇങ്ങനെയൊക്കെ എങ്ങനെ എഴുതുന്നു ?!!!

  2. വായിക്കാൻ തുടങ്ങിതെ ഉള്ളു. ❤❤❤?
    നിഴലായി അരികെ supergood feeling ആയിരുന്നു

  3. Sory മോനെ..

    വായിക്കാൻ ലേറ്റ് ആയിപ്പോയി, വായിക്കാനൊരു മൂഡ് കിട്ടിയത് ഇന്നാണ്, ഇനി കൊഴപ്പല്ല.. കാത്തിരിപ്പിന്റെ ലിസ്റ്റിലേക്ക് അടുത്തൊരു കഥ കൂടി.. ❤

    1. ❦︎❀ചെമ്പരത്തി ❀❦︎

      താങ്ക്സ് മാൻ….. വായിച്ചിട്ട് പറയൂ… ???????❤❤❤❤???

Comments are closed.