ഓർമകളിലുള്ള ആ ചിരി അവളുടെ മുഖത്തേക്കും അതുകണ്ടുനിന്ന രാധേച്ചിയുടെ മുഖത്തേക്കും വ്യാപിച്ചു…
മുറ്റത്തേക്ക് കാർ വന്നു നിൽക്കുന്നത് കണ്ടു അവൾ ഓടി…
“മോളേ പതുക്കെ…” രാധേച്ചി വിളിക്കുമ്പോഴേക്കും നിലത്തു കിടന്ന കമ്പിൽ തട്ടി ദേ കിടക്കുന്നു നമ്മുടെ പ്രിയക്കുട്ടി നിലത്തു…
“ഒന്നും പറ്റീല്ല…” ചാടിയെഴുന്നേറ്റ് വളിച്ച ഒരു ചിരിയോടെ രാധേച്ചിയെ നോക്കി പറഞ്ഞിട്ട് ഓടുമ്പോൾ ഒരു ചിരിയോടെ രാധേച്ചി കണ്ടു ആ ഓട്ടത്തിന് പഴയ സ്പീഡ് ഇല്ലായിരുന്നു…
ഓടിച്ചെന്നു ഏട്ടനെ കെട്ടിപ്പിടിച്ചു നിക്കുന്ന അവളെ കണ്ടു രാധേച്ചി ആനന്ദാശ്രു പൊഴിച്ചു… നാളെ മുതൽ രാവിലെ രാധേച്ചീ എന്നും വിളിച്ചു അവൾ ഓടിയെത്തില്ലല്ലോ എന്നോർത്തു രാധേച്ചി നെടുവീർപ്പിട്ടു…
സാരില്ല്യ… എന്നും പുലരിയിൽ നിറചിരിയോടെ നിൽക്കുന്ന അവളെ കാണാൻ കഴിഞ്ഞാൽ മതി…
എന്നും കൈലാസത്തിലെ ശിവശങ്കരന്റെ പൊന്നനിയത്തിയായി… ശിവപ്രിയയായി കഴിയാൻ മഹാദേവൻ ന്റെ കുട്ടിയെ അനുഗ്രഹിക്കട്ടെ… രാധേച്ചി പ്രാർത്ഥിച്ചു…
*********************
സമർപ്പണം : എനിക്ക് പിറക്കാതെ പോയ എന്റെ അനിയത്തിക്കുട്ട്യോൾക്ക്, ഒരുപാട് സ്നേഹത്തോടെ അവരുടെ ശങ്കരേട്ടൻ… ❤❤
നന്നായിട്ടുണ്ട്. വീണ്ടും പുതിയ കഥയുമായി വരണം.
നന്ദി സഹോ ???
Cool❤
നന്ദി സഹോ ???
????
❤❤❤
വളരെ നന്നായിട്ടുണ്ട് ബ്രോ ?
നന്ദി സഹോ ???
Superb.
താങ്ക്സ് ?
Ending ntha
അവളുടെ ഏട്ടൻ വന്നു, ആ സന്തോഷം കണ്ടു കണ്ണ് നനയുന്ന രാധേച്ചി അത്രേ ഉദ്ദേശിച്ചൊള്ളൂ ? സെറ്റ് ആയില്ലല്ലേ ?
Chettan evide poyatharunnu?
അത് വായനക്കാരുടെ ഇഷ്ടത്തിന് വിട്ടുകൊടുത്തതാ, എന്തുവേണമെങ്കിലും ചിന്തിക്കാം, പഠിക്കാൻ ആകാം ജോലിക്ക് ആകാം… ?