“ഹാ… അതങ്ങനെ കുറച്ചു ദിവസേ ഉണ്ടായോള്ളൂ… ഒരു ദിവസം രാവിലെ ഏട്ടൻ ഐസ് ക്രീം തന്നു പോന്നപ്പോൾ അവിടത്തെ അമ്മമാരിൽ ഒരാൾ കണ്ടു… ആ അമ്മ എന്നോട് ദേഷ്യപ്പെട്ടു, കൊതിയോടെ കഴിച്ചുകൊണ്ടിരുന്ന ഐസ് ക്രീം തട്ടിപ്പറിച്ചു വലിച്ചെറിഞ്ഞു… ആ ഐസ് ക്രീം നോക്കി ഞാൻ കരഞ്ഞു കൊണ്ടിരുന്നു… അതിനിടയിൽ എന്നോട് പറഞ്ഞു ഇനി മേലിൽ അനുവാദമില്ലാത്തവർ ആര് എന്ത് തന്നാലും വാങ്ങി കഴിക്കരുതെന്നു… ആ ജനലിന്റെ അടുത്ത് നിന്നും എന്റെ സ്ഥാനവും മാറ്റി… രണ്ടു ദിവസം പിന്നെ ഏട്ടനെ കാണാൻ പറ്റിയില്ല… അത് കഴിഞ്ഞു ഒരു ദിവസം ആണ് ഞാൻ ഓടിക്കളിച്ചു വീണതും ഏട്ടൻ എന്നെ പിടിച്ചെണീപ്പിച്ചതും… അപ്പൊ ഞാൻ ഏട്ടനോട് ചോദിച്ചത് എന്താണെന്നറിയോ…”
“എന്താ…” രാധേച്ചി പണികളൊക്കെ മറന്നു അവളുടെ വർത്തമാനം കേട്ടു ഇരിക്കുകയാണ്…
“ഏട്ടനേം അമ്മേം അച്ഛനും ഇവിടെ ആക്കീട്ട് പോയോ…ന്ന്… അപ്പൊ ഏട്ടന്റെ കണ്ണ് നിറഞ്ഞു, ഞാൻ ഏട്ടന്റെ കണ്ണ് തുടച്ചുകൊണ്ട് പറഞ്ഞു, ഇവിടുത്തെ മാതാവിനോട് പ്രാർത്ഥിച്ചാ മതി അമ്മയും അച്ഛനും തിരിച്ചു വരും… വന്നു ഏട്ടനെ കൊണ്ടോവും എന്ന് പറഞ്ഞു…”
അതും പറഞ്ഞു അവൾ കുടുകുടാ ചിരിച്ചെങ്കിലും,
രാധേച്ചിക്ക് ചിരി വന്നില്ല, അവൾ കാണാതെ ചേച്ചി കണ്ണ് തുടച്ചു… “എന്നിട്ട്…”
“അപ്പൊ ഏട്ടൻ എന്നെ കെട്ടിപ്പിടിച്ചു… നിന്നെ ഞാൻ കൊണ്ടോവാണ് എന്ന് പറഞ്ഞു… അപ്പഴേക്കും ഒരമ്മ വന്നു എന്നെ മദർ വിളിക്കുന്നൂന്നു പറഞ്ഞു…”
“എന്തിനാ” രാധേച്ചിക്ക് ആകാംഷ അടക്കാനായില്ല…
“അവിടെ മദർന്റെ മുന്നിൽ അച്ഛൻ ഇരിക്കുന്നുണ്ടായിരുന്നു… മദർ ചോദിച്ചു, അച്ഛന്റെ കൂടെ പോകുന്നതിൽ ഇഷ്ടമുണ്ടോന്നു… ഞാൻ പറഞ്ഞു ഞാൻ പോവില്ല, എനിക്ക് എന്റെ ഏട്ടന്റെ കൂടെ പോയാ മതീന്ന്… അപ്പൊ അവിടെ കൂടിയിരുന്നവരെല്ലാം ചിരിച്ചു… ഞാൻ നോക്കീപ്പോ ശിവേട്ടനും ചിരിക്കാർന്നു…”
നന്നായിട്ടുണ്ട്. വീണ്ടും പുതിയ കഥയുമായി വരണം.
നന്ദി സഹോ ???
Cool❤
നന്ദി സഹോ ???
????
❤❤❤
വളരെ നന്നായിട്ടുണ്ട് ബ്രോ ?
നന്ദി സഹോ ???
Superb.
താങ്ക്സ് ?
Ending ntha
അവളുടെ ഏട്ടൻ വന്നു, ആ സന്തോഷം കണ്ടു കണ്ണ് നനയുന്ന രാധേച്ചി അത്രേ ഉദ്ദേശിച്ചൊള്ളൂ ? സെറ്റ് ആയില്ലല്ലേ ?
Chettan evide poyatharunnu?
അത് വായനക്കാരുടെ ഇഷ്ടത്തിന് വിട്ടുകൊടുത്തതാ, എന്തുവേണമെങ്കിലും ചിന്തിക്കാം, പഠിക്കാൻ ആകാം ജോലിക്ക് ആകാം… ?