കാത്തിരുന്ന പുലരി…[ശിവശങ്കരൻ] 68

 

“പ്രിയേ… ഇന്ന് വല്ല്യ സന്തോഷത്തിലാണല്ലോ… ഏട്ടൻ വരുന്നതിന്റെ ആണോ…”

അപ്പുറത്തെ വീട്ടിലെ രാധേച്ചിയാണ്…

 

“അതേ ചേച്ചീ…”

 

“ശിവൻ എപ്പഴാ എത്താ…”

 

“വൈകീട്ട് എത്തുംന്നാ അച്ഛൻ പറഞ്ഞെ…”

അത് പറഞ്ഞപ്പോൾ ആ കുഞ്ഞു കണ്ണുകളിലെ തിളക്കം രാധേച്ചിക്ക് കാണാമായിരുന്നു…

 

“മോൾക്ക് അത്രക്ക് ഇഷ്ടാണോ ശിവനെ…”

 

“എന്റെ ഏട്ടനെ നിക്ക് ജീവനാ ചേച്ചീ… ആ അനാഥലയത്തിൽ തീരേണ്ട ജന്മമല്ലേ ഞാൻ… ആ എന്നെ…”

അവൾ വിതുമ്പാൻ തുടങ്ങി…

 

“അയ്യേ… കുഞ്ഞിപ്പെണ്ണു കരയാ… ചേച്ചി വെറുതെ ചോദിച്ചതല്ലേ… എനിക്കറിഞ്ഞൂടെ, ഈ പെണ്ണിന് അവളുടെ ഏട്ടനെ എത്ര ഇഷ്ടാന്ന്…”

 

അവൾ കണ്ണ് നിറച്ചു കൊണ്ട് പുഞ്ചിരിച്ചു…

 

“ഇതെങ്ങാനും ഇപ്പൊ ശിവൻ കണ്ടിരുന്നെങ്കിൽ ആ തൃക്കണ്ണ് തുറന്നു എന്നെ ഭസ്മാക്കിയേനെ, പെങ്ങളുകൊച്ചിനെ കരയിപ്പിച്ചൂന്നും പറഞ്ഞു…”

ഇത്തവണ അവൾ കണ്ണ് തുടച്ചു കൊണ്ട് പുഞ്ചിരിച്ചു…

 

“അതേ, രാധേച്ചിക്ക് ഒന്ന് പറഞ്ഞു തരാമോ എന്റെ മോളു ശിവപ്രിയ ആയ കഥ…”

 

“മ്മ്…” അവൾ ആലോചിക്കുകയാണ് എന്ന് രാധേച്ചിക്ക് മനസ്സിലായി, എവിടുന്നു തുടങ്ങും എന്നായിരിക്കും… കിച്ചൻ സ്ലാബിൽ കയറി ഇരിക്കുന്ന അവളുടെ വാക്കുകൾക്ക് കാതോർത്തു രാധേച്ചി പണികളിലേക്ക് കടന്നു…

 

“ഏട്ടന് 15 വയസ്സുള്ളപ്പോൾ മുതൽ സ്ഥിരമായി അവിടെ വരുമായിരുന്നു, അച്ഛന്റെയും അമ്മയുടെയും കൂടെ… ഒരിക്കൽ അവിടെ ഓടിക്കളിച്ചു കൊണ്ടിരിക്കെ തട്ടി വീണ എന്നെ പിടിച്ചെഴുന്നേൽപ്പിച്ചു കൈയ്യിലും കാലിലും പറ്റിയ മണ്ണ് തട്ടിക്കളയവേ, ആദ്യായി ഒരേട്ടന്റെ കരുതലും സ്നേഹവും ഞാൻ അറിയുകയായിരുന്നു…”

 

“അതെന്താ… അവിടെ തന്നെ വരാൻ കാരണം… ഇവിടെ വേറെയും ഓർഫനേജ് ഉണ്ടല്ലോ…”

 

“ആ അതിനും കാരണം ഞാനാ… ഞങ്ങൾ എല്ലാവരും ഒരുമിച്ചു പ്രാർത്ഥന കഴിഞ്ഞു, ഒരു നീണ്ട ഹാളിൽ കിടക്കും, ജനലിനടുത്തുള്ള സ്ഥലമാണ് എനിക്കുള്ളത്… ഒരു ദിവസം രാവിലെ കുളി ഒക്കെ കഴിഞ്ഞു അവിടെ വന്നിരുന്നു പഠിച്ചു കൊണ്ടിരുന്നപ്പോൾ പുറത്തു മണിയടി ശബ്ദം കേട്ടു, നോക്കിയപ്പോൾ ഐസ് ക്രീംകാരൻ ആണ്… ഞാൻ നോക്കി നിൽക്കുമ്പോൾ, അവിടെ നിർത്തിയിട്ടിരുന്ന കാറിൽ കയറാനെത്തിയ ഒരച്ഛനും അമ്മയും മോനും  വന്നു ഐസ് ക്രീം വാങ്ങിക്കുന്നു… കൊതിയുണ്ടെങ്കിലും വാങ്ങിത്തരാൻ ആ മോന്റെ പോലെ അച്ഛനും അമ്മയും എനിക്കില്ലല്ലോ… എങ്കിലും കൊതിയോടെ ഞാൻ നോക്കി നിന്നു… പക്ഷേ… ആ മോൻ എന്നെ കണ്ടിരുന്നു എന്ന കാര്യം ആ ഏട്ടൻ ഒരു ഐസ് ക്രീം വാങ്ങി റോഡ് മുറിച്ചു കടന്നു എന്റെ അടുത്ത് വന്നപ്പോഴാണ് ഞാൻ അറിഞ്ഞത്…

 

പിന്നീടുള്ള ഓരോ ദിനവും കാത്തിരുന്നത് ആ വരവിനായാണ്… ആ അനാഥാലയത്തിൽ രാവിലെ അമ്മമാർ വിളിച്ചെഴുന്നേൽപ്പിക്കും… ചേച്ചിമാർ പല്ല് തേപ്പിച്ചു, കുളിപ്പിച്ച് പുതിയ ഉടുപ്പൊക്കെ ഇടീക്കും…

പുതിയതെന്നു പറഞ്ഞാൽ, ആരെങ്കിലുമൊക്കെ കൊടുക്കുന്നതാവും, അവരുടെ പഴയത്… ഞങ്ങൾക്കത് പുതിയവ തന്നെ ആയിരുന്നല്ലോ…

 

എല്ലാ ദിവസവും രാവിലെ 10 മണിയാകുമ്പോൾ ആ ഏട്ടൻ വരും എനിക്ക് ഐസ് ക്രീം തരും…”

 

“അല്ല… ഇതൊക്കെ എത്ര വയസ്സിലാ…” രാധേച്ചിക്ക് അത്ഭുതമായി…

 

“അന്ന് എനിക്ക് 5 വയസ്സ് കാണും ഏട്ടൻ 10 ആം ക്ലാസ്സിലാ… ഇപ്പൊ ഞാൻ 15 വയസ്സ് ഏട്ടന് 25വയസ്സും പോരെ…”

 

“ആഹ്… ഇപ്പൊ ഓക്കേ… ബാക്കി പറ…”

14 Comments

  1. സുദർശനൻ

    നന്നായിട്ടുണ്ട്. വീണ്ടും പുതിയ കഥയുമായി വരണം.

    1. ശിവശങ്കരൻ

      നന്ദി സഹോ ???

    1. ശിവശങ്കരൻ

      നന്ദി സഹോ ???

  2. നിധീഷ്

    ????

    1. ശിവശങ്കരൻ

      ❤❤❤

  3. വളരെ നന്നായിട്ടുണ്ട് ബ്രോ ?

    1. ശിവശങ്കരൻ

      നന്ദി സഹോ ???

  4. Superb.

    1. ശിവശങ്കരൻ

      താങ്ക്സ് ?

    1. ശിവശങ്കരൻ

      അവളുടെ ഏട്ടൻ വന്നു, ആ സന്തോഷം കണ്ടു കണ്ണ് നനയുന്ന രാധേച്ചി അത്രേ ഉദ്ദേശിച്ചൊള്ളൂ ? സെറ്റ് ആയില്ലല്ലേ ?

      1. Chettan evide poyatharunnu?

        1. ശിവശങ്കരൻ

          അത് വായനക്കാരുടെ ഇഷ്ടത്തിന് വിട്ടുകൊടുത്തതാ, എന്തുവേണമെങ്കിലും ചിന്തിക്കാം, പഠിക്കാൻ ആകാം ജോലിക്ക് ആകാം… ?

Comments are closed.