” എന്നാൽ നീ ഒരു കാര്യം ചെയ്യ് നീ മതം മാറ് അപ്പോൾ പ്രശ്നം എല്ലാം തീരുമല്ലോ? ” അവനിൽ നിന്നും ഒട്ടും പ്രതീക്ഷിക്കാത്ത കാര്യമായിരുന്നു അത്.
അത് കേട്ടതും ഞാൻ അവന്റെ മുഖത്ത് നോക്കി ഒന്ന് ചിരിച്ചു. പിന്നെ മറുപടിയൊന്നും പറയാതെ എന്റെ ബൈക്കിന് അടുത്തേക്ക് നടന്നു.
” ഡാ പോകല്ലേ… നിക്കടാ ഞാൻ വെറുതെ പറഞ്ഞതല്ലേ… ” എന്ന് വിളിച്ച് കൂവികൊണ്ട് അവൻ എന്റെ പുറകെ വന്നു.
ഞാൻ ബൈക്കിൽ സ്റ്റാർട്ട് ചെയ്തതും അവൻ വന്ന് പുറകിൽ കയറി.
ഞാൻ വണ്ടി മുന്നോട്ട് പായിക്കുന്തോറും കണ്ണിലെ കണ്ണുനീർ കാഴ്ച്ച മറച്ചെങ്കിലും. ഞാൻ അത് തുടച്ച് മുന്നോട്ട് തന്നെ പായിച്ചു. പുറകിലിരുന്ന് ശരത്ത് എന്തൊക്കെയോ പറഞ്ഞെങ്കിലും എന്റെ ചെവിയിൽ അതൊന്നും കയറിയില്ല. എന്നിൽ നിന്നും മറുപടിയൊന്നും കിട്ടാത്തത് കൊണ്ടാണെന്നു തോന്നുന്നു, കുറച്ചു കഴിഞ്ഞ് അവനും നിശബ്ദനായി.
ഒരുപാട് വണ്ടികൾക്ക് നടുവിൽ പല തരത്തിലുള്ള ശബ്ദ കോലാഹാലത്തിലൂടെ കടന്ന് പോകുമ്പോഴും എന്റെ ചിന്തകളിൽ അവളുടെ ഓർമ്മകൾ വന്ന് നിറഞ്ഞു.
പ്ലസ്ടു കഴുഞ്ഞ് പോളി ടെക്‌നിക്കും കഴിഞ്ഞ് കുടുംബത്തിന് വലിയ പ്രാരാബ്ങ്ങൾ ഒന്നും ഇല്ലാത്തത് കൊണ്ട് എല്ലാവരും നിർബന്ധിച്ചപ്പോഴാണ് ഞാൻ ബി-ടെക്കിന് കയറാൻ തീരുമാനിച്ചത്. പഠിക്കാൻ മിടുക്കനായിരുന്നെങ്കിലും പൊതുവെ അന്ധർമുഖനായ ഞാൻ തിരഞ്ഞെടുത്തത് വലിയ കുറച്ച് ബാച്ചുകളും കുട്ടികളും പഠിക്കുന്ന ഒരു പ്രൈവറ്റ് എഞ്ചിനീയറിംഗ് കോളേജാണ്.
ഹോസ്റ്റലിൽ നിന്നത് കൊണ്ട് തന്നെ ഹോസ്റ്റൽ ഫീസിനും കോളേജ് ഫീസിനും വീട്ടുകാരെ ബുദ്ധിമുട്ടിക്കാതിരിക്കാൻ, ക്ലാസ്സ് കഴിഞ്ഞ് ചെറിയ പാർട്ട് ടൈം ജോബേക്കെ ചെയ്തിരുന്നു.
ആ ഇടക്കാണ് ഗൗരി എന്റെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്. ഒരേ ഇയർ ആയിരുന്നെങ്കിലും രണ്ട് ബ്രാഞ്ച് ആയിരുന്നു ഞാനും അവളും.
ഒരേ ഇയറിൽ പഠിക്കുന്ന രണ്ട് വയസ്സിന് മൂത്ത പയ്യനോട് തോന്നിയ കൗതുകമോ, ക്ലാസ്സിലെ പെൺകുട്ടികൾ പോലും സംശയം ചോദിക്കുന്ന പഠിപ്പിയോട് തോന്നിയോ ബഹുമാനമോ? അവളെ എന്നിലേക്ക് അടുത്തത്.
ഇങ്ങോട്ട് വന്ന് പരിചയപ്പെട്ടതും പെട്ടെന്ന് തന്നെ കൂട്ടായതും അവൾ തന്നെയാണ്. എന്നെ കുറിച്ച് അറിയാനുള്ള ആഗ്രഹം അവളുടെ ഓരോ ചോദ്യങ്ങളിൽ ഉണ്ടായിരുന്നു. ഒരു നല്ല സുഹൃത്തിനെ കിട്ടിയെന്ന് വിശ്വസിച്ച ഞാൻ പക്ഷെ പതിയെ അവൾക്ക് എന്നോടുള്ളത് സൗഹൃദത്തേക്കാൾ മുകളിൽ എന്തോ ആണെന്ന് അറിയാൻ വൈകി.
ഒടുവിൽ ആ ബന്ധം മറ്റൊരു തരത്തിലേക്ക് വളരുന്നു എന്ന് മനസ്സിലാക്കി ഞാൻ ഒഴിഞ്ഞു മാറാൻ ശ്രമിക്കുമ്പോഴും അവളെന്നോട് കൂടുതൽ അടുക്കുകയായിരുന്നു. അവളുടെ കുട്ടിത്തം നിറഞ്ഞ സ്നേഹത്തിന്ന് മുന്നിൽ പിടിച്ചു നിൽക്കാൻ എനിക്കു കഴിയുമായിരുന്നില്ല. പരസ്പരം തുറന്നു പറഞ്ഞില്ലെങ്കിലും ആ ബന്ധത്തിന്റെ വളർച്ച ഞങ്ങൾ അറിയുന്നുണ്ടായിരുന്നു.
നന്നായിട്ടുണ്ട്
അവസാനം അവർ ഒന്നിച്ചോ ഇല്ലയോ അത് മാത്രം മനസിലായില്ല ബാക്കിയെല്ലാം നന്നായിരുന്നു
ഒന്നിക്കണം എന്നൊക്കെയായിരുന്നു എന്റെയും ആഗ്രഹം ചിലപ്പപ്പോൾ അടുത്ത ജന്മത്തിൽ അവർ ഒന്നിക്കുമായിരിക്കും. വേലിക്കെട്ടുകളില്ലാത്ത ലോകത്ത്….
Kollam bro
ക്ലൈമാക്സ് അങ്ങോട്ട് കത്തിയില്ല.. ❤❤
ക്ലൈമാക്സിൽ എന്തോ ഒരു കുറവ് ഉള്ള പോലെ
അത് കഥയല്ല ജീവിതം ആയത് കൊണ്ടാണ് ഭായ്…???
❤
നല്ല കഥ…
ഒത്തിരി ഇഷ്ടമായി
?
Religion ?
Yes
❤️❤️
1 st