കാത്തിരിക്കാതെ… [Asif] 67

കാത്തിരിക്കാതെ…

Author : Asif

 

“ഡാ… നീ ചെന്ന് വിളിച്ചാൽ അവളിറങ്ങി വരുമോ?” ശരത്ത് എന്റെ തോളിൽ തട്ടി സമാധാനിപ്പിച്ച് കൊണ്ട് ചോദിച്ചു.

“ഇല്ലടാ അവൾ വരില്ല…” ഞാൻ അൽപ്പം നിരാശയോടെ പറഞ്ഞു.

“പിന്നെ എന്ത് കോത്താഴത്തിലെ പ്രേമമാടെ…” ശരത്തിന്റെ ശബ്ദം ഉയർന്നു.

“അവളെയും ചേട്ടനെയും വളർത്താൻ അവളുടെ അച്ഛനും അമ്മയും ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. പിന്നെ ഞങ്ങളുടെ കാര്യത്തിൽ എതിർപ്പാണെങ്കിലും അവളുടെ വീട്ടുകാർക്ക് അവളെന്നാൽ വലിയ കാര്യമാണെടാ. അവൾക്കും അവരെ വിഷമിപ്പിക്കാൻ പറ്റില്ലടാ.” ഞാൻ അത് പറയുമ്പോൾ എന്റെ കണ്ണുനീർ ചാലിന്റെ ഒഴുക്ക് കൂടിയിരുന്നു.

“ഇത്രയൊക്കെ അവളെ ഇഷ്ടമാണെങ്കിൽ അവരെന്തിനാ നിങ്ങളുടെ കാര്യം എതിർക്കുന്നത്. അവൾക്ക് നിന്നെ ഇഷ്ടമാണ് എന്നവർക്കറിയാവുന്നതല്ലേ?” ശരത്തെന്നെ ചേർത്ത് പിടിച്ചു ചോദിച്ചു.

“അതിന് ഒരുപാട് കാരണങ്ങൾ ഉണ്ടെടാ… ഒന്നാമത് അവളെ എനിക്ക് പിടിച്ച് തരാൻ പറയത്തക്ക ജോലിയൊന്നും എനിക്കില്ലല്ലോ? ഒന്ന് രണ്ട് വർഷം എങ്കിലും കിട്ടിയിരുന്നെങ്കിൽ ഞാൻ സെറ്റിൽ ആയേനെ” ഞാൻ എന്റെ നിസ്സഹ അവസ്ഥ അവനെ അറിയിച്ചു.

” ഒന്ന് രണ്ട് വർഷമല്ലേ അത്രയും സമയം തരാൻ അവളുടെ വീട്ടുകാരോട് പറഞ്ഞാൽ പോരെ ” ശരത്ത് വീണ്ടും അവന്റെ സംശയം ചോദിച്ചു.

” അതൊന്നും അവര് സമ്മതിക്കില്ലടാ അവളുടെ വിവാഹം കഴിഞ്ഞിട്ട് വേണം അവളുടെ ചേട്ടന് വിവാഹം കഴിക്കാൻ. ഇപ്പോൾ തന്നെ പുള്ളിക്ക് മുപ്പത് വയസ്സ് കഴിഞ്ഞു.” ഞാൻ കണ്ണുനീർ തുടച്ചു കൊണ്ട് പറഞ്ഞു.

“അതിനെന്താ അവളുടെ ചേട്ടനോട് ആദ്യം കെട്ടാൻ പറ” അവൻ വീണ്ടും എനിക്കു പ്രതീക്ഷ തരാൻ ശ്രമിച്ചു.

” അതൊന്നും നടക്കില്ലടാ ഞാൻ അവളെക്കൊണ്ട് ഒരുപാട് തവണ ഈ കാര്യം പറയിച്ചിതാ. അവളുടെ വിവാഹം കഴിഞ്ഞേ കെട്ടു എന്ന വാശിയിലാ ചേട്ടൻ, ഇനി അങ്ങനെ നടന്നാലും എന്റെ കാര്യം അവരുടെ വീട്ടുകാർ സമ്മതിക്കില്ലടാ. ” ഞാൻ അത് പറഞ്ഞ് അലയടിക്കുന്ന കടകിനെയും, അസ്‌തമിക്കാൻ കാത്തുനിൽക്കുന്ന സൂര്യനെയും നോക്കി.

” ഇനിയെന്താ പുതിയ പ്രശനം. ” കുറച്ചു നേരത്തെ നിശബ്ദതക്ക് ശേഷം അവൻ ചോദിച്ചു.

” പുതിയതല്ലടാ ഞാനും അവളും ജനിച്ചത് മുതൽ തുടങ്ങിയതാ. ഞാനും അവളും രണ്ട് മതമല്ലേ? ” ഞാൻ അത് പറയുമ്പോൾ എന്റെ ഹൃദയത്തിൽ മൂർച്ചയുള്ള എന്തോ കുത്തി കയറുന്നുണ്ടായിരുന്നു.

“പിന്നെ രണ്ട് മതം ഈ കാലത്ത് ആരെങ്കിലും അതൊക്കെ നോക്കോ?” ശരത് എന്റെ അടുത്തേക്ക് ചേർന്ന് നിന്ന് അസ്തമയ സൂര്യനെ നോക്കികൊണ്ട് ചോദിച്ചു.

” അവളുടെ അച്ഛനും അമ്മയുമെമൊക്കെ ഭയങ്കര വിശ്വസികളടാ. മറ്റൊരു ജാതിക്ക് അവളെ കല്യാണം കഴിച്ച് കൊടുക്കില്ല, പിന്നല്ലേ എനിക്കു. ” അത് പറയുമ്പോൾ എന്റെ ശബ്ദം പതിവിലും ശാന്തമായിരുന്നു.

13 Comments

  1. നന്നായിട്ടുണ്ട്

  2. അവസാനം അവർ ഒന്നിച്ചോ ഇല്ലയോ അത് മാത്രം മനസിലായില്ല ബാക്കിയെല്ലാം നന്നായിരുന്നു

    1. ഒന്നിക്കണം എന്നൊക്കെയായിരുന്നു എന്റെയും ആഗ്രഹം ചിലപ്പപ്പോൾ അടുത്ത ജന്മത്തിൽ അവർ ഒന്നിക്കുമായിരിക്കും. വേലിക്കെട്ടുകളില്ലാത്ത ലോകത്ത്….

  3. നിധീഷ്

    ക്ലൈമാക്സ്‌ അങ്ങോട്ട് കത്തിയില്ല.. ❤❤

  4. വേതാളം

    ക്ലൈമാക്സിൽ എന്തോ ഒരു കുറവ് ഉള്ള പോലെ

    1. അത് കഥയല്ല ജീവിതം ആയത് കൊണ്ടാണ് ഭായ്…???

  5. വിരഹ കാമുകൻ???

  6. നല്ല കഥ…
    ഒത്തിരി ഇഷ്ടമായി
    ?

  7. Religion ?

Comments are closed.