കാതോരം 3 ??? [നൗഫു ] 4534

ഹെന്നയോട്..ഷാമു സംസാരിക്കുന്ന സമയം ആണേൽ അവൾ ഫാത്തിമയെ നോക്കി പുച്ഛിച്ചു ചിരിക്കുവാനും മറന്നില്ല…

പക്ഷെ അതൊന്നും എന്നെ ബാധിക്കുന്ന വിഷയമേയല്ല എന്ന പോലെ ആയിരുന്നു ഫാത്തിമയുടെ പെരുമാറ്റം..

❤❤❤

ഷാമു തന്നോട് സംസാരിക്കുമ്പോഴും അടുത്ത് വന്നിരിക്കുമ്പോഴും മറ്റുള്ളവരിൽ വ്യത്യാസമായിട്ടാണ് അവന് തന്നോടുള്ള സമീപനം എന്ന് ആ ഓരോ നിമിഷങ്ങളിലും മനസിലാകാറുണ്ട്.. അവൻ ഒരു ഫ്രണ്ട് ആണെന്ന് പറയുമ്പോഴും.. അതിനെല്ലാം ഉപരി പ്രണയിനിയോട് എന്ന പോലെ ആയിരുന്നു പലപ്പോഴും ഉള്ള പെരുമാറ്റം. പക്ഷെ അതെല്ലാം എന്റെ തോന്നലാണെന്നുള്ള രീതിയിൽ മാത്രമേ ഞാൻ എടുത്തിരുന്നുള്ളു..

കാരണം നിങ്ങൾക് അറിയാമല്ലോ.. ആ സമയം ഒരു പ്രണയം മനസിൽ താലോലിക്കുക എന്നത് എനിക്ക് ചിന്തിക്കാൻ പോലും കഴിയില്ല.. പേടിയോ മറ്റെന്തോ എന്നെ അതിൽ നിന്നെല്ലാം പിന്തിരിപ്പിച്ചു…

ഒരിക്കൽ ഞാൻ എന്റെ ബെഞ്ചിൽ ഒരു പുസ്തകവും വായിച്ചു ഇരിക്കുക ആയിരുന്നു… ആ സമയം ക്ലാസ്സിൽ ടീച്ചഴ്സ് ആരുമില്ല.. പെട്ടന്ന് ഷാമു എന്റെ അടുത്ത് വന്നിരുന്നു….എന്റെ നേരെ ഒരു ബുക്ക്‌ നീട്ടി.. അതൊരു കുഞ്ഞു ഡയറി പോലെ ഉള്ള ബുക്ക്‌ ആയിരുന്നു..

മുന്നിൽ നിറയെ ലവ് ചിഹ്നങ്ങൾ വരച്ചു വെച്ചിരുന്നു…

അതിൽ ഒന്ന് മുതൽ കുറെ അക്കങ്ങൾ എഴുതി കുറെ പേജുകൾ .. ഓരോ പേജുകളും വായിച്ചു ഞാൻ മെല്ലെ പേജ് മറിച്ചു കൊണ്ടിരുന്നു …

അവസാനം അതിൽ ഇരുപത്തി മൂന്നാമതെ പേജിൽ ഒരു പേര് കണ്ടു.. ഒരു ഷോക്ക് ഏറ്റത് പോലെ… കൈ കാലുകളിൽ ഒരു വിറയൽ പോലെ…

23 : ഫാത്തിമ…

“”ഇതെന്താ.””

ഉള്ളിൽ നിന്നും വാക്കുകൾ കിട്ടാതെ ശബ്ദം ഇടറി കൊണ്ട് ഞാൻ അവനോട് ചോദിച്ചു…

അവൻ ഒരു പുഞ്ചിരി നൽകി.. പിന്നെ മെല്ലെ പറഞ്ഞു തുടങ്ങി.. അവന്റെ കഴിഞ്ഞു പോയ കാലം.. അഞ്ചാം ക്ലാസ് മുതൽ അവൻ വീഴ്ത്തിയ, അവൻ ഇഷ്ട്ടപെട്ട ഓരോ പെൺകുട്ടികളുടെയും പേരുകൾ ആയിരുന്നു അതിൽ…

അതെല്ലാം കേട്ടു കഴിഞ്ഞപ്പോൾ എനിക്ക് പെട്ടന്ന് എന്റെ പേര് കണ്ട ഓർമ്മ വന്നത്… ഞാൻ പെട്ടന്ന് തന്നെ ചോദിച്ചു…

“”അപ്പൊ നീ എന്നെ ഇഷ്ട്ടപെട്ടിരുന്നോ..””

മനസിൽ അടക്കി വെക്കാൻ കഴിയാത്ത വിറയലോടെ ഞാൻ ഷാമുവിനോട് ചോദിച്ചു…

“ഹേയ്.. ഇല്ല…””

അവൻ ആദ്യം എന്നെ നോക്കിയെങ്കിലും പെട്ടന്ന് പുറത്തേക് കണ്ണോടിച്ചു കൊണ്ട് പറഞ്ഞു..

അവന്റെ കണ്ണുകളുടെ ചലനത്തിൽ നിന്ന് തന്നെ ഞാൻ അറിയുന്നുണ്ട് ഷാമുവിന് എന്നോട് തോന്നിയ ഇഷ്ടം..

കുറച്ചു നേരം അവൻ മൗനമായി ഇരുന്നു… പിന്നെ പറഞ്ഞു തുടങ്ങി…

“”നിന്നെ എനിക്ക് ഇഷ്ട്ടമായിരുന്നോ എന്ന് ചോദിച്ചാൽ ഇഷ്ടമൊക്കെ ആയിരുന്നു.. പിന്നെ.. നീ എന്നോട് മിണ്ടാതെ നടന്നപ്പോൾ..””

Updated: November 25, 2021 — 4:43 pm

22 Comments

  1. എത്ര കാലം ഇനി കാത്തിരിക്കണം

  2. Next part Indavumo bro

    1. ഉണ്ടാവും ഇപ്പൊ ഒരു തിരക്കഥ യുടെ പുറകിലാണ്..?..

      ഇട്ടിട്ട് പോവില്ല ?

  3. ഇതിനി വരോ…

    ഞാൻ അന്നെ പറഞ്ഞതാ… ??

  4. സപ്പോർട്ട് ഉണ്ട് ബ്രോ. ധൈര്യമായി മുന്നോട്ട് പോവുക.

  5. ???????

  6. Nannayittund Noufukka. Wtg 4 nxt part…

  7. ഒന്നും ഉരിയാടാതെ, ഇത് പോലെ വെറൈറ്റി സ്റ്റോറി അക്കു മുത്തേ?,, ഇനിയും മുന്നോട്ട് പോട്ടെ???? ഫുൾ സപ്പോർട് ഉണ്ടാവും മച്ചാ??

  8. Abdul Fathah malabari

    നൗഫു അണ്ണാ കഥ പൊളിച്ചുട്ടാ
    ഒമ്പതരക്ക് തുടങ്ങി എട്ടരവരെ ജോലിയാ ഇപ്പോൾ
    പിന്നെ നമ്മടെ ജിന്നും മാലകയും ബാക്കി ഉടനുണ്ടാകുമോ
    എനിക്ക് ഏറെ പ്രിയപ്പെട്ട കഥയായിരുന്നു അത്

  9. പേജ് 30 അല്ലേൽ 40 ആക്കണേ എന്നാലേ
    വായിക്കാനിത് കാണു

  10. സൂപ്പറ

  11. Parayan vakkukkal illa tharan sneham mathram ??lots of hugs and lots of kissess

  12. Mohabbath annu muthe ninte mechian aro kannuvechu

  13. Awesome feel?????

  14. Mind blowing classic item

  15. ഒന്നും ഉരിയാടാ എന്ന് katha pole angu munottu potte നൗഫു

  16. Manoharam thanne e partum

  17. Iam a big fan of u continue maan?

  18. Katta support # ### waiting

  19. അധികം ഇല്ലല്ലോ ??

Comments are closed.