അങ്ങനെ സ്വാതന്ത്ര്യം ഉണ്ടായിരുന്നെങ്കിൽ ഞാൻ സംസാരിക്കാൻ തയ്യാർ ആയ നേരത്ത് ചിങ്കടൻ എന്നെ എതിർക്കില്ലായിരുന്നു, ശിക്ഷ വിധി നടപ്പാക്കാൻ രാജന് ഒറ്റക് തീരുമാനം എടുത്തു അത് എല്ലാവരെയും അറിയിക്കുന്നു പകരം അവർക്ക് വേണ്ട ശിക്ഷ എന്തെന്ന് ഈ ജനങ്ങൾക്ക് തീരുമാനിക്കാൻ അവസരം ഉണ്ടാകുമായിരുന്നു, ഇവിടെ ഉള്ള ഓരോരുത്തർക്കും അവരവർക്ക് പറയാൻ ഉള്ളത് ധൈര്യമായി അവർ പറയുമായിരുന്നു അതാണ് സ്വാതന്ത്ര്യം ഇവിടെ ഇപ്പൊൾ നടക്കുന്നത് സ്വാതന്ത്ര്യം ആണോ അങ്ങ് തന്നെ തീരുമാനിക്കുന്നു അങ്ങ് തന്നെ നടത്തുന്നു. സുഹൃത്ത് എന്ന് പറഞ്ഞു അങ്ങയുടെ കൂടെ ഉള്ള ചിങ്കടൻ അവൻ ശെരിക്കും അങ്ങയുടെ സുഹൃത്ത് ആണോ, അങ്ങനെ ഒരു സുഹൃത്ത് ബന്ധം അങ്ങേക്ക് അവനോടു ഉണ്ടോ പോട്ടെ അവൻ അങ്ങയോട് ഉണ്ടോ. അവൻ ശെരിക്കും ഒരു അടിമ അല്ലേ അങ്ങേക്ക് വേണ്ടി ഉത്തരുകൾ നിറവേറ്റുന്ന ഒരു അടിമ.
ആമൃതേന്ദ്രൻ നോക്കിയ ചിങ്കടൻ്റെ മുകത്തെ ഭാവം എന്തെന്ന് മനസ്സിലാക്കാൻ രാജന് ആ നിമിഷം കഴിഞ്ഞില്ല ശെരി ആണ് അവൻ എനിക്കൊരു അടിമ തന്നെ ആയിരുന്നു.
ഈ കാടിനു വേണ്ടത് സ്നേഹമാണ്, സാഹോദര്യം ആണ് പരസ്പരം സ്നേഹിക്കുക ജാതിയുടെയും മതത്തിൻ്റെയും അളവുകോലുകൾ ജീവിതത്തെ ഭന്ധികാത്ത വിധം സ്നേഹവും വർഗ്ഗവും, പ്രായവും, നിറവും ഒന്നും തടയാത്ത സ്നേഹം ആ സ്നേഹവും സാഹോദര്യവും പോരെ രാജന് ഈ കാടിനു അത് തന്നെ അല്ലെ സ്വാതന്ത്ര്യം !!
നിലവിൽ കെട്ടുകോണിരിക്കുന്ന ചില കാര്യങ്ങളെ പറ്റി ഓർത്തപ്പോൾ എഴുതിയത് ആണ് ഈ കഥ എൻ്റെ മനസ്സിൽ വന്ന ഒരു idea അത്ര മാത്രം ഇഷ്ടപെട്ടാൽ കമൻ്റ് ചെയ്യുക നിങ്ങളുടെ നിർദ്ദേശങ്ങൾ തീർച്ചയായും പറയുക
നന്ദി
Thanks bro
മഷി ? ആദ്യം തന്നെ പിടിച്ചോ ?????
സമകാലിക പ്രസ്തിയുള്ള ഈ വിഷയം ഇലക്കും മുള്ളിനും കേടില്ലാത്ത അവതരിപ്പിച്ചതിൽ അഭിനന്ദനങ്ങൾ .
കൊള്ളണ്ടവർക്ക് കൊള്ളണ്ട സ്ഥലത്ത് തന്നെ കൊള്ളും ?. Narration ഗംഭീരം.
നമ്മുടെ നാട്ടിൽ സ്വാതന്ത്ര്യം ഉണ്ടായിട്ടും നമ്മൾ നേരിടുന്ന സ്വാതന്ത്ര്യം ഇല്ലായ്മ അതിനെ മറ്റൊരു രീതിയിൽ വരച്ചു കാട്ടി ??
ഇനിയും ഇതുപോലെ ഉള്ള കഥകളുമായി വരണം?
Thanks bro

?
ആർക്കൊക്കെയോ കൊള്ളിച്ച പോലെ?…. എന്തൊക്കെ ആയാലും കദയുടെ അടിത്തറ സ്ട്രോങ്ങ് ആണ്….
അളിയന്നിട്ടൊരു തട്ടും അമ്മാവനിട്ടൊരു കോട്ടും എന്നു പറഞ്ഞപോലെ ആരെയും എടുത്തു പറയാതെ പലരെയും വിമർശിച്ചു….
ഓരോ നിമിഷവും നശിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ നാട്…. അതിലും സന്തോഷം കണ്ടെത്തുന്ന കുറെ നേതാക്കന്മാരും….വരുന്നിടത്തു വച്ചു കാണാമെന്നു വിചാരിച്ചു മുന്നോട്ട് പോകുന്ന നമ്മളും??????
ഈ നാട്ടിൽ ആർക്കും ഉപകാരമില്ലാതെ സ്വന്തം ലാഭത്തിനു വേണ്ടി വൃത്തികെട്ട രാഷ്ട്രിയം കളികുന്ന കുറച് എണത്തിനെ മനസ്സിൽ കണ്ട് തന്നെയാണ് ചില കഥാപാത്രങ്ങളെ എഴുതിയിരികുന്നത് പിന്നെ താങ്കൾ പറഞ്ഞ പോലെ നമ്മൾ പണി എടുത്താൽ നമുക്ക് ജീവിക്കാം അങ്ങനെ യെ ഈ നാട്ടിൽ ഇനി പറ്റൂ

മഷി… എത്ര എഴുതിയാലും തീരാതിരിക്കട്ടെ ആ തൂലികയിലെ മഷി ♥️♥️♥️
വളരെ നല്ല ഒരു എഴുത്തായിരുന്നു. ഒരു മേഖലയിൽ മാത്രം ഒതുങ്ങാതെ ഒരു ചെറിയ കഥയിൽ തന്നെ ഇത്രയും സാമൂഹിക വിഷയങ്ങൾ ഉൾപ്പെടുത്തി അതൊക്കെ ചർച്ചക്കും മുഖവുരക്കെടുത്ത നിങ്ങളുടെ അധ്വാനം കൈയ്യടി അർഹിക്കുന്നതാണ്…????
ഒരുപാട് ഇഷ്ടപ്പെട്ടു…
മതം
രാഷ്ട്രീയം
നീതിന്യായം…
അങ്ങിനെ എല്ലാത്തിനും നേരെയുള്ള ഒരു നല്ല കാഴ്ചപാടായിരുന്ന കഥ…
വാക്കുകൾക്ക് ഒരു പാട് നന്ദി സഹോ


ഇപ്പൊ നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങൽ ഒക്കെ കേൾക്കുമ്പോ അതിനെ കുറിച്ച് എഴുതണം എന്ന് തോന്നി ഇപ്പൊ നടക്കുന്നതിൽ കുറച് കാര്യങ്ങൽ ഉൾകൊള്ളിച്ചു മനുഷ്യനെയും മൃഗങ്ങളെയും ഒരേ പോലെ ബാധിക്കുന്ന നീതിയും അവർക്കെതിരെ കണ്ണടകുന്ന നീതിയും, നിഷേധിക്കപെട്ട സ്വാതന്ത്ര്യവും അതിനെ കുറിച്ച് എഴുതാൻ ആണ് ശ്രമിച്ചത് അത് ഞാൻ കരുതിയ പോലെ നിങ്ങളിലേക്ക് എത്തിയെന്ന് അറിഞ്ഞതിൽ സന്തോഷം ഇനിയും ഈ സപ്പോർട്ട് പ്രതീക്ഷിക്കുന്നു
?