രാജവേ……..
പെട്ടന്ന് ആണ് ആ അലർച്ച കേട്ടത് അത് അമൃതേന്ദ്ര സിംഹത്തിൻ്റെ ഉറ്റ കൂട്ടുകാരൻ ചിങ്കടൻ കുരങ്ങൻ ആയിരുന്നു.
എന്താടാ, എന്തിനാ നീ ഇങ്ങനെ ഓളിയിടുന്നെ
അത്…അത്… ശ്വാസം അടക്കി കൊണ്ട് അവൻ പറഞ്ഞു തുടങ്ങി, രാജാവേ നമ്മുടെ ചക്കി കുയിലിൻ്റെ കല്യാണത്തിന് പോയ അതിഥികളുടെ വണ്ടി ആക്രമിച്ചു അതിലുണ്ടായിരുന്നവരിൽ സഖാവ് ചെങ്കൻ കീരിയെയും സഖാവ് മങ്കൻ പാമ്പിനെയും അവർ കൊന്നു.
എന്താടാ നീ പറയുന്നെ സഖാകന്മാരെ കൊന്നെന്നോ, ആരു എന്തിന് വേണ്ടി.
അത് ആ N D F nte ഗുണ്ടകൾ ഞാൻ നേരിൽ കണ്ടതാണ്.
എന്നാലും ഈ കാടിനെ ജീവനും ജീവിതവും ആയി കരുതിയ 2 പേരെ എന്തിന് അവർ കൊന്നു ഇന്നേവരെ ഒരാളെയും വാക്ക് കൊണ്ട് പോലും ഉപദ്രവിക്കാത്തവര അവർ.
എന്നിട്ട് ആ വാഹനത്തിലെ മറ്റുള്ളവർ.
അവരെ ആരെയും ഒന്നും ചെയ്തില്ല nammude സഖാവ് ചെല്ലപ്പൻ പല്ലിയുടെ ഒരു ചിറ്റപൻ കൂടെ വണ്ടിയിൽ ഉണ്ടായിരുന്നു പക്ഷെ പുള്ളിയെ ഒന്നും ചെയ്തില്ല പുള്ളി പ്രസിനോഹീമ സമുദായത്തിൽ പെട്ട ആള കുത്തിയാൽ വെള്ള ചോരയെ വരൂ നമുക്ക് ചുവന്ന ചോര ഉള്ള സഖാക്കന്മാരെ മതിയെന്ന് അതിൽ ഒരുത്തൻ പറയുന്നത് കേട്ടു അതുകൊണ്ട് പുള്ളി രക്ഷപെട്ടു.
ഇതുകേട്ട അമൃതേന്ദ്രനിൽ ഒരു പുച്ഛം നിഴലിച്ചു, കുത്തിയാൽ ഒഴുകുന്ന ചോര ചുവപല്ലാതത്തുകൊണ്ട് വെറുതെ വിട്ടു അറച്ച് പോകുന്ന വേർത്തിരവു ഇതിലും നല്ലത് കൊല്ലാ മായിരുന്നില്ലെ ആ പാവത്തെ കൂടി.
ഞെരമ്പിൽ ഓടുന്ന ചോരയുടെ രാഷ്ട്രിയവും അവർ കണ്ടത് അക്രമത്തിൻ്റെത് തന്നെ അല്ലെങ്കിൽ ചോരയുടെ നിറത്തിൽ അയാളെ വെറുതെ വിടുമായിരുനില്ല. അതിലും ചോരയുടെ ചുവപ്പും, ചുവപ്പിൻ്റെ പാർട്ടിയും തന്നെ മുക്യം മനസ്സ് ആർക്കും കാണണ്ട.
സ്നേഹിക്കാൻ ഒരു മനസ്സ് ഉണ്ട് അത് ആരും കാണുന്നില്ല. മതത്തിൻ്റെ വേർതിരിവ് ജാതിയുടെ വേർതിരിവ് പ്രസ്ഥാനങ്ങളുടെ വേർതിരിവ് വിശ്വാസത്തിൻ്റെയും,അന്ധവിശ്വാസത്തിൻ്റെയും വേർതിരിവ് ഒന്നുചേർത്തു നിർത്താൻ കെട്ടിപ്പടുത്തതൊക്കെ കൊല്ലാനും പോർവിളിക്കാനും വേണ്ടിയായി.
തൻ്റെ കാടിൻ്റെ മുന്നോട്ടുള്ള പോക്കിൽ അമൃതേന്ദ്രൻ്റെ മനസ്സ് ഒന്ന് പിടഞ്ഞു.
അത് കണ്ട ചിങ്കടൻ ചോദിച്ചു എന്താ മസ്സിൽ ഒരു വിഷമം പോലെ.
ഇതൊക്കെ കേട്ടിട്ട് എങ്ങനെ വിഷമിക്കാത്തിരിക്കും മനുഷ്യരുടെ ഇടയിൽ മാത്രം കേട്ടു കേൾവി ഉള്ള ഒന്നായിരുന്നു ഇതൊക്കെ. പക്ഷേ കഴിഞ്ഞ കുറച്ച് കാലങ്ങളായി കാടിൽ നടക്കുന്ന സംഭവങ്ങൾ ഒക്കെ കൂട്ടി വായിക്കുമ്പോൾ എന്തോ പേടി തോനുന്നു ഈ കാടിനു സ്നേഹ ബന്ധത്തിൻ്റെ ഒരു ഭദ്രത ഉണ്ട് അത് നഷ്ടപ്പെടാൻ പാടില്ല നാളെ മതത്തിൻ്റെയും ജാതിയുടെയും പേരിൽ ഇവിടെ വസിക്കുനവർ തമ്മിൽ പൊരടിക്കാൻ പാടില്ല.
ഇല്ലെങ്കിൽ വിശ്വാസത്തിൻ്റെ പേരിൽ അക്രമം കാണിച്ചുകൂട്ടി അതിൻ്റെ പിന്നിൽ ഐതിഹ്യം ഉണ്ടെന്നും ചരിത്രം ഉണ്ടെന്നും പറഞ്ഞു നടക്കുന്ന മനുഷ്യരെ പോലെ ഈ കാടും മാറും.
അക്രമത്തെ ന്യായീകരിക്കാൻ അവർ വിശ്വാസത്തിൻ്റെ ചരിത്രത്തെ കൂട്ട് പിടിക്കും ഞങ്ങൾ ചെയ്തത് ഞങളുടെ മതം അനുശാസിക്കുന്നത് കൊണ്ടെന്ന് അവർ ആളുകളെ പറഞ്ഞു പറ്റിക്കും ഈ കാടിനെ തന്നെ അവർ ഇല്ലാതെ ആക്കും . ചരിത്രം എന്നും സത്യങ്ങൾ വളച്ചൊടിചിട്ടെ ഒള്ളു, ചരിത്രം ചതിച്ചിട്ടെ ഒള്ളു ,ചരിത്രം എന്നും ചതിച്ചവൻ്റെയും കൂടെ ആയിരുന്നു അത് നമ്മൾ ഓർക്കണം.
എന്താ ഇതിനൊരു പരിഹാരം ചിങ്കടൻ ചോദിച്ചു.
മൃഗങ്ങൾക്കിടയിൽ വിഷവിത്ത് പാകുന്നവരെ ഈ കാട്ടിൽ നിന്ന് അടിച്ചു ഓടികണം പ്രതികരിക്കുന്നതിനു പകരം ഇനി പോരാടണം.
ചിങ്കട ഉടനെ കാട്ടിലെ എല്ലാവരെയും മുത്തമന്ന് ആലിൻ്റെ താഴെ വരാൻ പറ ഇന്ന് ചില തീരുമാനങ്ങൾ തീർച്ച പെടുത്തണം.
❤️❤️❤️parayuvan vakkukal illa. Athrayk nannayi thannae ezhuthi.ithu fbyil post cheythirunnel kollandavarkk kondaenae
Thanks bro ❤️
മഷി ? ആദ്യം തന്നെ പിടിച്ചോ ?????
സമകാലിക പ്രസ്തിയുള്ള ഈ വിഷയം ഇലക്കും മുള്ളിനും കേടില്ലാത്ത അവതരിപ്പിച്ചതിൽ അഭിനന്ദനങ്ങൾ .
കൊള്ളണ്ടവർക്ക് കൊള്ളണ്ട സ്ഥലത്ത് തന്നെ കൊള്ളും ?. Narration ഗംഭീരം.
നമ്മുടെ നാട്ടിൽ സ്വാതന്ത്ര്യം ഉണ്ടായിട്ടും നമ്മൾ നേരിടുന്ന സ്വാതന്ത്ര്യം ഇല്ലായ്മ അതിനെ മറ്റൊരു രീതിയിൽ വരച്ചു കാട്ടി ??
ഇനിയും ഇതുപോലെ ഉള്ള കഥകളുമായി വരണം?
Thanks bro ❤️❤️
?
ആർക്കൊക്കെയോ കൊള്ളിച്ച പോലെ?…. എന്തൊക്കെ ആയാലും കദയുടെ അടിത്തറ സ്ട്രോങ്ങ് ആണ്….
അളിയന്നിട്ടൊരു തട്ടും അമ്മാവനിട്ടൊരു കോട്ടും എന്നു പറഞ്ഞപോലെ ആരെയും എടുത്തു പറയാതെ പലരെയും വിമർശിച്ചു….
ഓരോ നിമിഷവും നശിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ നാട്…. അതിലും സന്തോഷം കണ്ടെത്തുന്ന കുറെ നേതാക്കന്മാരും….വരുന്നിടത്തു വച്ചു കാണാമെന്നു വിചാരിച്ചു മുന്നോട്ട് പോകുന്ന നമ്മളും??????
ഈ നാട്ടിൽ ആർക്കും ഉപകാരമില്ലാതെ സ്വന്തം ലാഭത്തിനു വേണ്ടി വൃത്തികെട്ട രാഷ്ട്രിയം കളികുന്ന കുറച് എണത്തിനെ മനസ്സിൽ കണ്ട് തന്നെയാണ് ചില കഥാപാത്രങ്ങളെ എഴുതിയിരികുന്നത് പിന്നെ താങ്കൾ പറഞ്ഞ പോലെ നമ്മൾ പണി എടുത്താൽ നമുക്ക് ജീവിക്കാം അങ്ങനെ യെ ഈ നാട്ടിൽ ഇനി പറ്റൂ ❤️❤️
മഷി… എത്ര എഴുതിയാലും തീരാതിരിക്കട്ടെ ആ തൂലികയിലെ മഷി ♥️♥️♥️
വളരെ നല്ല ഒരു എഴുത്തായിരുന്നു. ഒരു മേഖലയിൽ മാത്രം ഒതുങ്ങാതെ ഒരു ചെറിയ കഥയിൽ തന്നെ ഇത്രയും സാമൂഹിക വിഷയങ്ങൾ ഉൾപ്പെടുത്തി അതൊക്കെ ചർച്ചക്കും മുഖവുരക്കെടുത്ത നിങ്ങളുടെ അധ്വാനം കൈയ്യടി അർഹിക്കുന്നതാണ്…????
ഒരുപാട് ഇഷ്ടപ്പെട്ടു…
മതം
രാഷ്ട്രീയം
നീതിന്യായം…
അങ്ങിനെ എല്ലാത്തിനും നേരെയുള്ള ഒരു നല്ല കാഴ്ചപാടായിരുന്ന കഥ…
വാക്കുകൾക്ക് ഒരു പാട് നന്ദി സഹോ ❤️
ഇപ്പൊ നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങൽ ഒക്കെ കേൾക്കുമ്പോ അതിനെ കുറിച്ച് എഴുതണം എന്ന് തോന്നി ഇപ്പൊ നടക്കുന്നതിൽ കുറച് കാര്യങ്ങൽ ഉൾകൊള്ളിച്ചു മനുഷ്യനെയും മൃഗങ്ങളെയും ഒരേ പോലെ ബാധിക്കുന്ന നീതിയും അവർക്കെതിരെ കണ്ണടകുന്ന നീതിയും, നിഷേധിക്കപെട്ട സ്വാതന്ത്ര്യവും അതിനെ കുറിച്ച് എഴുതാൻ ആണ് ശ്രമിച്ചത് അത് ഞാൻ കരുതിയ പോലെ നിങ്ങളിലേക്ക് എത്തിയെന്ന് അറിഞ്ഞതിൽ സന്തോഷം ഇനിയും ഈ സപ്പോർട്ട് പ്രതീക്ഷിക്കുന്നു ❤️❤️
?