കാടിൻ്റെ സ്വാതന്ത്ര്യം 2 [മഷി] 43

അടിമകൾ ആയാണ് അവർ ജീവിച്ചതെന്ന് അവർക്ക് തോന്നണം നമ്മൾ തന്നെ അത് അവരോട് തുറന്നു പറയണം, പൊതുമദ്യതിൽ നിന്ന് ഏറ്റുപറഞ്ഞു മാപ്പുചോദിക്കണം ഇനിമുതൽ അവരുടെ കൂടെ നമ്മൾ ഉണ്ടെന്ന് അവർക്ക് തോന്നണം, വേണ്ട വിധത്തിൽ അവരെ സഹായിക്കണം നമ്മൾ പറയുന്നത് അവരുടെ നന്മക്കാണെന്ന് അവർക്ക് തന്നെ തോന്നണം, നമ്മളുടെ പദ്ധധികൾ അവർക്ക് ഗുണമേ ചെയ്യൂ എന്ന് വിശ്വസ്സിപിക്കണം പതിയെ നമ്മളുടെ പദ്ധതികളിൽ അവരറിയാതെ തന്നെ അവർ തമ്മിൽ തമ്മിൽ അവരെ എത്തികണം, അവസാനം അവരുടെ നന്മക്കെന്ന് പറഞ്ഞു നമ്മൾ ചെയ്യിക്കുന്നതും നമ്മൾ പറയുന്നതും അവർ അതുപോലെ അനുസരിച്ച് നമ്മളുടെ അടിമകൾ ആവണം. ഇത്ര തന്നെ അല്ലേ രാജൻ ഭരണം ഇത് അല്ലേ നമ്മള് ചെയ്തിരുനോള്ളൂ…

ഇതുകേട്ട് രാജാവും ചിങ്കടനും ഉറക്കെ ചിരിക്കുന്നു….

നീ ഒരു അതിഭുദ്ധിമാൻ തന്നെ ചിങ്കട, അവർ പോലും അറിയാതെ അവർ അടിമകൾ ആവുന്നു അവർക്കെന്ന് കരുതി അദ്വാനിക്കുന്നു ജീവിക്കുന്നു.

ഇങ്ങനെ ഒരു അവസരത്തിൽ എന്നിക്ക് ഇത്രയും നല്ല ഒരു മാർഗം പറഞ്ഞു തന്നതിൽ നന്നി,പക്ഷേ ഒരു നന്നിയിൽ ഒതുക്കിയ പോര നിനോടുള്ള എൻ്റെ കടപാട് പറ ചിങ്കട നിനക്ക് എന്ത് വേണം.

അയ്യോ രാജൻ എനിക്ക് ഒന്നും വേണ്ട എന്നും അങ്ങയുടെ കൂടെ ഇങ്ങനെ നിന്നാൽ മാത്രം മതി.

ഇതുകേട്ട രാജൻ ഒന്ന് ചിരിക്കുന്നു….ഉടനെ തൻ്റെ അടുത്തിരുന്ന കത്തി എടുത്തു ചിങ്കടൻ്റെ കഴുത്ത് അരിഞ്ഞു…പ്രാണ വേദനയിൽ ചിങ്കടൻ രാജൻ എന്ന് ഉറക്കെ വിളിച്ചു.

വേറെ വഴിയില്ല ചിങ്കട.

എന്തിന് രാജൻ എന്നോട്…

ഹ അത് എന്ത് ചോദ്യം ചിങ്കട നീ തന്നെ അല്ലെ എനിക്ക് അത് പറഞ്ഞു തന്നത് അധികാരത്തോടുള്ള ആർത്തിയും പണതിനോടുള്ള ആർത്തിയും ഉള്ളവർ എല്ലായിടത്തും എല്ലാവരുടെ കൂടെയും ഇല്ലെ ചിങ്കട.

അതുകൊണ്ടല്ലേ ഞാൻ അയൽരാജ്യത്ത് പറഞ്ഞു വെച്ച കരാറും,വാക്കിനും പുറമെ നീ ഇടപെട്ടത്തും ഞാൻ അറിയാത്ത ഒരു ബന്ധം നീ വാക്കാൽ ഉറപിച്ചതും ഈ ഭരണവും, എൻ്റെ സമ്പത്തും കണ്ടല്ലെ ചിങ്കട പിന്നെ അന്ന് സങ്കടൻ കഴുത പറഞ്ഞത് നീ ശ്രദ്ധിച്ചോ ചിങ്കട

“സുഹൃത്ത് എന്ന് പറഞ്ഞു അങ്ങയുടെ കൂടെ ഉള്ള ചിങ്കടൻ അവൻ ശെരിക്കും അങ്ങയുടെ സുഹൃത്ത് ആണോ, അങ്ങനെ ഒരു സുഹൃത്ത് ബന്ധം അങ്ങേക്ക് അവനോടു ഉണ്ടോ പോട്ടെ അവൻ അങ്ങയോട് ഉണ്ടോ. അവൻ ശെരിക്കും ഒരു അടിമ അല്ലേ അങ്ങേക്ക് വേണ്ടി ഉത്തരുകൾ നിറവേറ്റുന്ന ഒരു അടിമ”.

സത്യമല്ലേ അത്,അത് അവനു മനസിലായി നിനക്ക് എന്നോട് ആ ബന്ധം ഉണ്ടോ എന്നോള്ള അവൻ്റെ ചോദ്യം എന്നെ ഒന്ന് ചിന്തിപ്പിച്ചു എനിക്ക് നിന്നോട് ഇല്ലാത്തത് എന്തായലും നിനക്ക് എന്നോട് ഉണ്ടാവിലല്ലോ, അതേ ആ ചോദ്യം എന്നെ വല്ലാതെ ഒന്ന് പേടിപ്പിച്ചു അതുകൊണ്ട് ഞാൻ നിന്നെ കുറിച്ച് നന്നായി ഒന്ന് അന്വേഷിച്ചു അപോഴല്ലെ ചിങ്കട നിൻ്റെ ആ മാർഗം എനിക്കു മനസ്സിലായത്.കൂടെ നിന്നുകൊണ്ട് ഞാൻ പോലും അറിയാതെ എന്നെ ചതികുന്ന വിദ്യ. പിന്നെ എൻ്റെ കൂടെ നിൽക്കാൻ നേരത്തെ നീ പറഞ്ഞ അടിമകളെ എത്രെ വേണമെങ്കിലും എനിക്ക് കിട്ടും, എൻ്റെ ആവിശ്യം പോലെ ഉപയോഗിക്കാം എനിക്ക് എതിരെ തിരിയുമ്പോ എങ്ങനെ ഇല്ലാതാക്കണമെന്നും എന്നിക്കറിയാം. ഇനി തീർക്കാനുള്ളത് aa സങ്കടൻ കഴുതയെ ആണ് അവൻ എന്തൊക്കെയോ അരിഞ്ഞു വെച്ചിടുണ്ട് അതാണ് എന്നോട് അവൻ അന്ന് ആ പോതുമധ്യതിൽ അങ്ങനെ ചോദിക്കാൻ ഉള്ള കാരണം അവനിക്ക് സ്വാതന്ത്ര്യം വേണം പോലും തൂഫ്….

5 Comments

  1. Super

    1. Thank u❤️

    1. Thank you ❤️☺️

    2. ☺️❤️

Comments are closed.