കാടിൻ്റെ സ്വാതന്ത്ര്യം 2 [മഷി] 43

സ്കൂളിൽ കുട്ടികളിൽ മുന്നിൽ സ്ഥാനം കറു ത്തവർക്ക് , കൂരകെട്ടാൻ ഭൂമി കറുത്തവർക്ക് ഒരുമിച്ച് അതും രാജാവിൻ്റെ പ്രത്യേക ധന സഹായത്തോടെ കീഴാളനു ഭൂമി രാജാവിന് കരം അടച്ചു ഭൂമി പതിച്ചതിന് ശേഷം ചതുപ്പ് നിലത്ത്,വിശപ്പടക്കാൻ കറുത്തവൻ സൗജന്യം പക്ഷേ കീഴാളനു കൊട്ടാരത്തിൽ നിന്ന് പണം കൊടുത്ത്, കറുത്തവർ വാങ്ങിയതിന് ശേഷം അവസാനം മാത്രം.ഇങ്ങനെ അവരുടെ ജീവിതം ദുഷ്കരമായി. പക്ഷേ കറുത്ത വർഗ്ഗത്തിൻ്റെ ഈ നിയമങ്ങൾ ജനങ്ങളെ വീർപ്പുമുട്ടിചു എങ്ങനെ എങ്കിലും അവരുടെ ഭരണവും, അധികാരവും താഴെ ഇറക്കാൻ കാട്ടിലെ മറ്റു ജീവികൾ പദ്ധതിയിട്ടു, കൊക്കുകൾ അതിനു പദ്ധതി തയ്യാറാക്കി സിംഹവും, പുലിയും ,കടവയും, ആമയും,അടക്കം എല്ലാവരും ഒപ്പം നിന്നു.

പക്ഷേ എങ്ങനെ കാക്കകളുടെ ഭരണം താഴെ ഇറക്കി ചിങ്കട നേരായ വഴിക്ക് അത് സാധ്യമോ?

ഒരിക്കലും ഇല്ല രാജൻ, സമരം കൊണ്ടും സൗമ്യത കൊണ്ടും ഒന്നും അതിനു സാധിക്കില്ല.

പിന്നെ എങ്ങനെ?

അത് തന്നേ രാജൻ ചതി അതെ നടക്കു.

എന്നിട്ടു എന്ത് സംഭവിച്ചു.

പണത്തിൻ്റെയും ,അധികാരമോഹത്തിൻ്റെയും ആർത്തിപൂണ്ടവർ എല്ലാ കാലത്തും എല്ലാവരുടെ കൂടെയും ഉണ്ടാവും രാജൻ, കാക്ക സമുദായത്തിൻ്റെ ഭരണം കാക്കകളുടെ ഈ ആർത്തികൊണ്ട് തന്നെ താഴെ വീണു, അല്ല അതിനെ കീഴാളൻമാർ മുതലെടുത്തു. അങ്ങനെ കീഴാളൻമാർ ഭരണം പിടിച്ചെടെത്തു എല്ലാവരുടെയും അഭിപ്രായ പ്രകാരം കൊക്ക് സമുദായം ഭരണത്തിൽ വന്നു.

അപ്പോൾ സങ്കടൻ ഇവിടെ പറഞ്ഞപോലെ എല്ലാവർക്കും സന്തോഷമുള്ള, സ്വാതന്ത്ര്യം ഉള്ള ഒരു ഭരണം ലഭിച്ചു കാണും അല്ലേ?

ഹ ഹ ഹാ…..അതിൻ ചിങ്കടൻ ഉറക്കെ ചിരിച്ചു.

എന്താ…എന്തിനാ നീ ചിരിക്കുന്നത് ചിങ്കട.

ഞാൻ നേരത്തെ പറഞ്ഞത് രാജൻ മറന്നോ, അധികാരമോഹവും, പണത്തിൻ്റെ മോഹവും എല്ലാവരിലും ഉണ്ട് രാജൻ അവർ എല്ലായിടത്തും ഉണ്ട് .

അപ്പോ നീ പറഞ്ഞു വരുന്നത്.

കാക്ക സമുദായത്തെ താഴെ ഇറക്കിയ കൊക്കുകൾ ആദ്യം ചെയ്തത് കാക്കകളെ അവരുടെ അടിമയാകുക്ക എന്നതായിരുന്നു.രാജ്യവും രാജഭരണവും, കൊട്ടാരവും സമ്പത്തും എല്ലാം കണ്ട കൊക്കുകൾ എന്തിന് ഇതെല്ലാം വെറുതെ തങ്ങളുടെ കൂടെ നിന്നവർക്ക് കൊടുക്കണം എന്നാലോചിച്ചു. അന്ന് അടിമകൾ ആയിരുന്ന അവരെ എന്തുകൊണ്ട് ഇന്നും അടിമകൾ ആയി വെച്ചുകൂട എന്ന് കൊക്കുകൾ തീരുമാനിച്ചു. രാജ്യം അവരുടെ കൈകളിൽ ആയി ചതിക് കൂട്ടുനിന്നവർക്കേതിരെ തന്നെ അവർ പഠിപ്പിച്ച തന്ത്രം പ്രയോഗിച്ചു.

ഇന്ന് അവിടെ വെളുത്ത വർഗ്ഗത്തിൻ്റെ മേലാളത്തം, അവരുടെ നിയമം, അവരുടെ പ്രൗഢി, അവരുടെ അധികാരം, കറുത്തവർ അടിമകൾ അന്ന് അവർക്കെതിരെ വിവേജനം എങ്കിൽ ഇന്ന് ഇവർക്കെതിരെ അത് തുടരുന്നു ഒന്നും മാറിയിട്ടില്ല രാജൻ കറുത്തവൻ വെളുത്തവനേ കളിയാക്കിയതിൽ നിന്ന് ഇന്ന് വെളുത്തവൻ കരുത്തവനെ കളിയാക്കുന്നു, സമാധാനം ഇല്ല സ്വാതന്ത്ര്യം ഇല്ല ഭരണം മാത്രം,അല്ല അടിച്ചമർത്തൽ മാത്രം ഒന്നും മാറില്ല രാജൻ ഒന്നും!

രാജൻ ഞാൻ പറഞ്ഞത് ഇവിടെ ഇങ്ങനെ ഉപയോഗിക്കണം എന്ന് മനസിലായോ?

സമരവും, സൗമ്യതയും ഇവിടെയും പറ്റില്ലലോ ചിങ്കട അപ്പൊ പിന്നെ…അത് പറഞ്ഞു രാജൻ ഒന്ന് ചിരിച്ചു….

അത് തന്നെ രാജൻ ചതി, കൂടെ നിക്കണം സ്നേഹവും, സമാധാനവും സ്വാതന്ത്ര്യവും ഉണ്ടെന്ന് തെറ്റിദരിപ്പിക്കണം കൂടെ നിക്കണം എന്നിട്ട് രാജ്യവും, ഭരണവും നമ്മുടേതാക്കണം.

5 Comments

  1. Super

    1. Thank u❤️

    1. Thank you ❤️☺️

    2. ☺️❤️

Comments are closed.