കാടിൻ്റെ സ്വാതന്ത്ര്യം 2 [മഷി] 43

രാജൻ രാജൻ്റെ മനസ്സിലെ ബുദ്ധിമുട്ട് എന്നിക്ക് മനസ്സിലാവും, പക്ഷേ അതിന് ഒരു പരിഹാരവും ഉണ്ട്.

എഹ്… സത്യമോ? എന്താണ് ആ പരിഹാരം.

പറയാം രാജൻ പക്ഷേ അതിൻ ഏറ്റവും നല്ലത് രാജൻ അറിഞ്ഞിരിക്കേണ്ട ഒരു കഥയാണ്. രാജൻ ഇനി ചെയ്യേണ്ടത് എന്താണെന്ന് ഇതിലൂടെ മനസ്സിലാവും.

കഥയോ… എന്ത് കഥ എന്നാൽ നീ അത് വേഗം പറ.

പറയാം….ഒരു അഞ്ഞൂറ് വർഷം മുൻപ് നമ്മുടെത് പോലെ തന്നെ മറ്റൊരു കാട്ടിൽ ഒരു കല്യാണം നടന്നു അവിടുത്തെ രാജാവിൻ്റെ മകളുടെ. ആ കാട്ടിലെ എല്ലാവരെയും വിളിച്ചുകൂട്ടി അതിഗംഭീരമായ,ആർഭാടമായ ഒരു കല്യാണം.

ഹാ.. അതിനെന്താട ഒരു സിംഹത്തിൻ്റെ മകളുടെ കല്യാണം അല്ലേ അപ്പോ അത് ഗംഭീരം ആയിരിക്കുമല്ലോ, ആർഭാടമായിരിക്കുമല്ലോ.

അല്ല രാജൻ ഒരു സിംഹത്തിൻ്റെ മകളുടെ അല്ല ഒരു കാക്കയുടെ മകളുടെ.

എന്തു കാക്കയുടെ മകളുടെയോ…. അത് അതെങ്ങനെ,ഒരു കാക്ക എങ്ങനെ കാട്ടിലെ രാജാവ് ആകും.

അതെ രാജൻ കാക്കയാണ് ആ കാട്ടിലെ രാജാവ് മാത്രമല്ല അവിടെ മറ്റൊരു പ്രത്യേകത കൂടി ഉണ്ട് കറുത്തവർക്കാണ് ആ കാട്ടിൽ മുൻഗണന.

അത് കഴിഞ്ഞ് മാത്രമേ മറ്റാർക്കും ഒള്ളു.

അങ്ങനെ ആ കാട്ടിലേ എല്ലാവരും കല്യാണത്തിന് മറ്റോരു ദേശത്തു നിന്ന് വന്ന കൊക്ക് കല്യാണത്തിന് സദ്യ കഴിക്കാൻ പോയി കരടിയുടെയും,ആനയുടെയും കൂടെ പോയിരുന്നു. പക്ഷേ കഴിക്കുന്നതിനിടയിൽ കാക്ക വീട്ടുകാർ കൊക്കിനെ സദ്യ കഴിക്കുന്നതിനിടയിൽ തടഞ്ഞു. കരുത്തവർ കഴിക്കുന്നത് കണ്ടില്ലെട അതിനടയിൽ ആണോ നീ കേറി ഇരിക്കുന്നത് എന്ന് ചോദിച്ചു. പാവം കൊക്ക് പേടിച്ച് തൻ്റെ നിറവ്യത്യാസം മറ്റേത് അവസരത്തിലും കീഴെ ആണെങ്കിലും അന്നതിന് മുന്നിൽ അത് ഉണ്ടാവില്ലെന്ന് കൊക്ക് കരുതി പക്ഷേ കാക്ക സമുദായത്തിന് അന്നമെന്നോ അരുണമെന്നോ ഉണ്ടായിരുന്നില്ല.

ഇതൊരു കുറ്റമായി കണ്ട കാക്കകൾ കോക്കിനെ രാജാവിൻ്റെ അടുത്ത് കൊണ്ടുപോയി ഇവൻ കാട്ടുമര്യാദ തെട്ടിച്ചു എന്ന് പറഞ്ഞു. രാജാവ് കൊക്കിനേ വിജാരണ ചെയ്തു.

നീ എന്തിനു കറുത്തവരുടെ കൂടെ ഇരുന്നു, നിന്നെ പോലെ ഉള്ള കീഴ്ജാതികൾക്ക് എന്തിനും പിന്നീട് ആണ് അവസരം എന്നറിയില്ലെ.

അത് രാജൻ ഭക്ഷണത്തിന് മുന്നിൽ അങ്ങനെ ഉണ്ടോ, അതാ ഞാൻ….

എന്താ ഭക്ഷണത്തിന് മുന്നിൽ അതുവേണ്ട എന്നുണ്ടോ,നിന്നെപോലെയുള്ള ജന്മങ്ങൾ കഴിക്കുന്നതിൻ്റെ ഒപ്പം ഞങ്ങള്ളും കഴികണം എന്നാവും. ഞങ്ങളുടെ എചിലിൻ്റെ ഒപ്പം ഇരിക്കാൻ ഇല്ലാത്തവൻ കാക്കകളുടെ ഒപ്പം ഇരികണം മോഹം കൊള്ളാം.

ജീവൻ എല്ലാവരിലും ഒന്നല്ലെ രാജൻ.

അല്ലല്ലോ.. നിനക്കൊരു ജീവിതം ഉണ്ട് ഇവിടെ ഞങ്ങളുടെ കീഴെ. ഈ അന്തസ്സും, അഭിമാനവും,അഭിചാത്യവും ഒക്കെ വെറും ഒരു കൊക്കായ നിനകുണ്ടോ. അതും ദേഹം മുഴുവൻ പാണ്ട് വന്നപോലെ വെളുത്തിരികുന്ന നിനക്കു ഈ കറുപ്പിൻ്റെ പ്രൗഢിയും, അഴകും, നിനക് ഏഴ് ജന്മം ജനിച്ചാൽ കിട്ടുമോ, കൊക്ക് കരുത്താൽ കാക്ക ആകില്ല അത് നീ ഓർത്തു വെച്ചോ.

ഇവിടെ ഈ കാട്ടിൽ കറുത്തവൻ്റേതാണ് നിയമം,ബാക്കിയുള്ളവന്മാർ എല്ലാം അതിൻ താഴെ.

അങ്ങനെ കറുത്ത വർഗക്കാർക്ക് ആയിരുന്നു അവിടെ മുൻഗണന ഭരണം കാക്ക സമുദായത്തിനും, കാക്കക്കും, കരടിക്കും, ആനക്കും ഒക്കെ ജീവിതം സന്തോഷപൂർണം, മറ്റുള്ളവർകെല്ലാം ജീവിതം ഒരു തരത്തിൽ അടിമത്തം. ഈ കറുത്തവരുടെ മേലാളളതം അവിടെ എല്ലാത്തിലും നിലനിന്നു. ഉണ്ണുനതിലും ഉറങ്ങുനതിലും, ഉടുക്കുനതിലും എല്ലാം.

5 Comments

  1. Super

    1. Thank u❤️

    1. Thank you ❤️☺️

    2. ☺️❤️

Comments are closed.