കാടിൻ്റെ സ്വാതന്ത്ര്യം [മഷി] 47

കാടിൻ്റെ സ്വാതന്ത്ര്യം

Author : മഷി

 

എന്നെ ഇവിടെ കുറച് പേർക്ക് ഓർമ ഉണ്ടാകും എന്ന് കരുതുന്നു പേര് മഷി കുറച് അതികം സമയത്തെ ഇടവേളക്ക് ശേഷം ആണ് ഞാൻ ഒരു കഥയുമായി വരുന്നത് നിങ്ങളുടെ എല്ലാവരുടെയം സപ്പോർട്ട് വേണം

✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️

പച്ച പുതച്ചു കിടക്കുന്ന മരങ്ങളാലും,മൃഗങ്ങളാലും ചെറുജീവികളാലും പുഴകളാലും സമ്മൃദ്ധമായ ഒരു കാട്.

ഈ കാടിന് ഒരു പ്രത്യേകത ഉണ്ട് ഈ കാട് ഇന്ന് ‘ജീവിക്കുന്നത് ‘ 2022 il തന്നെ ആണ് ഇവിടെ മൃഗങ്ങൾ തമ്മിൽ സംസാരിക്കുകയും പരസ്പരം കലഹിക്കുകയും അഭിപ്രായ ഭിന്നതകൾ തുറന്നു പറയുകയും ചെയ്യും നമ്മൾ മനുഷ്യർ അനുഭവിക്കുന്ന എല്ലാ സൗകര്യങ്ങളും ഈ കാടിനും ഉണ്ട്. അങ്ങനെ ഉള്ള ഈ കാടിൻ്റെ കഥ ആണ് ഇത്.

സാധാരണ പോലെ കാടിൻ്റെ ഒരു പകൽ,

കാടിൻ്റെ രാജാവായ രവീന്ദ്ര അമൃതേന്ദ്ര സിംഹം തൻ്റെ പ്രണയിനി രണാദേവി പത്മിനിയോടോപ്പം നദീ തീരത്ത് സല്ലപിക്കുകയയിരുന്നു.

പത്മു എന്താ നിൻ്റെ മുഖത്തൊരു വാട്ടം

രാജന് എന്നോടൊരു സ്നേഹവും ഇല്ല ഇല്ലെങ്കിൽ ഞാൻ പറഞ്ഞത് മറക്കില്ലായിരുന്നു.

സ്നേഹമില്ലെന്നു മാത്രം പറയല്ലേ പതമു, നീ എൻ്റെ ജീവനല്ലെ.

എന്നിട്ടണോ ഞാൻ ആനവാൽ കൊണ്ട് ഒരു മോതിരം ചോതിച്ചിട്ട് മറന്നത്.

ഓഹോ അപ്പോ അതാണ് കാര്യം പെണ്ണേ ഇപ്പൊ ആനവാൽ ഒന്നും കിട്ടില്ല, രാജാവാണ് എന്ന് പറഞ്ഞിട്ട് കാര്യം ഒന്നുമില്ല ആനവാൽ പറിക്കാൻ ആനേടെ അടുത്ത് പോയാൽ നേരം പോലെ ഇരുന്നു എൻ്റെ സട ഊരി അവൻ മോതിരം ഉണ്ടാക്കി വിൽക്കും.

മാത്രവും അല്ല മറ്റുള്ള എല്ലാ മൃഗങ്ങളെയും പോലെ തന്നെ ആണ് അവരുടെ ശരീരത്തിലെ രോമം അത് പറിച്ചു അവർക്ക് ബുദ്ധിമുട്ട് ഉണ്ടാകാണോ ഒരു കാര്യം ഇല്ലാതെ കണ്ടവൻ മാർ വന്നു പേടി മാറാന് എന്നും പറഞ്ഞു കുറ്റി ചൂല്ലിന്ന് പുല്ലിഴ പറിക്കും പോലെ രോമം വലിച്ചൊണ്ടിരുന്ന ആർക്കായാലും ദേഷ്യം വരും.

നമ്മുടെ സടയിൽ നിന്ന് രോമം പറിച നമ്മുക്ക് ദേഷ്യം വരില്ലേ അതുപോലെ ആണ് ഇതും.

എന്നാലും കിട്ടിയാൽ കൊള്ളാമായിരുന്നു.

എൻ്റെ മുത്തിന് എന്തിനാ ആനവാൽ ഞാൻ ഇല്ലെ വേറെ എന്തുവേണേലും പറ ഞാൻ തരാം.

വേറെ……

രാജാവേ……..

11 Comments

  1. ❤️❤️❤️parayuvan vakkukal illa. Athrayk nannayi thannae ezhuthi.ithu fbyil post cheythirunnel kollandavarkk kondaenae

    1. Thanks bro ❤️

  2. മഷി ? ആദ്യം തന്നെ പിടിച്ചോ ?????

    സമകാലിക പ്രസ്തിയുള്ള ഈ വിഷയം ഇലക്കും മുള്ളിനും കേടില്ലാത്ത അവതരിപ്പിച്ചതിൽ അഭിനന്ദനങ്ങൾ .

    കൊള്ളണ്ടവർക്ക് കൊള്ളണ്ട സ്ഥലത്ത് തന്നെ കൊള്ളും ?. Narration ഗംഭീരം.

    നമ്മുടെ നാട്ടിൽ സ്വാതന്ത്ര്യം ഉണ്ടായിട്ടും നമ്മൾ നേരിടുന്ന സ്വാതന്ത്ര്യം ഇല്ലായ്മ അതിനെ മറ്റൊരു രീതിയിൽ വരച്ചു കാട്ടി ??

    ഇനിയും ഇതുപോലെ ഉള്ള കഥകളുമായി വരണം?

    1. Thanks bro ❤️❤️

  3. ആർക്കൊക്കെയോ കൊള്ളിച്ച പോലെ?…. എന്തൊക്കെ ആയാലും കദയുടെ അടിത്തറ സ്ട്രോങ്ങ്‌ ആണ്….
    അളിയന്നിട്ടൊരു തട്ടും അമ്മാവനിട്ടൊരു കോട്ടും എന്നു പറഞ്ഞപോലെ ആരെയും എടുത്തു പറയാതെ പലരെയും വിമർശിച്ചു….

    ഓരോ നിമിഷവും നശിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ നാട്…. അതിലും സന്തോഷം കണ്ടെത്തുന്ന കുറെ നേതാക്കന്മാരും….വരുന്നിടത്തു വച്ചു കാണാമെന്നു വിചാരിച്ചു മുന്നോട്ട് പോകുന്ന നമ്മളും??????

    1. ഈ നാട്ടിൽ ആർക്കും ഉപകാരമില്ലാതെ സ്വന്തം ലാഭത്തിനു വേണ്ടി വൃത്തികെട്ട രാഷ്ട്രിയം കളികുന്ന കുറച് എണത്തിനെ മനസ്സിൽ കണ്ട് തന്നെയാണ് ചില കഥാപാത്രങ്ങളെ എഴുതിയിരികുന്നത് പിന്നെ താങ്കൾ പറഞ്ഞ പോലെ നമ്മൾ പണി എടുത്താൽ നമുക്ക് ജീവിക്കാം അങ്ങനെ യെ ഈ നാട്ടിൽ ഇനി പറ്റൂ ❤️❤️

      1. മഷി… എത്ര എഴുതിയാലും തീരാതിരിക്കട്ടെ ആ തൂലികയിലെ മഷി ♥️♥️♥️

  4. വളരെ നല്ല ഒരു എഴുത്തായിരുന്നു. ഒരു മേഖലയിൽ മാത്രം ഒതുങ്ങാതെ ഒരു ചെറിയ കഥയിൽ തന്നെ ഇത്രയും സാമൂഹിക വിഷയങ്ങൾ ഉൾപ്പെടുത്തി അതൊക്കെ ചർച്ചക്കും മുഖവുരക്കെടുത്ത നിങ്ങളുടെ അധ്വാനം കൈയ്യടി അർഹിക്കുന്നതാണ്…????

    ഒരുപാട് ഇഷ്ടപ്പെട്ടു…
    മതം
    രാഷ്ട്രീയം
    നീതിന്യായം…
    അങ്ങിനെ എല്ലാത്തിനും നേരെയുള്ള ഒരു നല്ല കാഴ്ചപാടായിരുന്ന കഥ…

    1. വാക്കുകൾക്ക് ഒരു പാട് നന്ദി സഹോ ❤️
      ഇപ്പൊ നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങൽ ഒക്കെ കേൾക്കുമ്പോ അതിനെ കുറിച്ച് എഴുതണം എന്ന് തോന്നി ഇപ്പൊ നടക്കുന്നതിൽ കുറച് കാര്യങ്ങൽ ഉൾകൊള്ളിച്ചു മനുഷ്യനെയും മൃഗങ്ങളെയും ഒരേ പോലെ ബാധിക്കുന്ന നീതിയും അവർക്കെതിരെ കണ്ണടകുന്ന നീതിയും, നിഷേധിക്കപെട്ട സ്വാതന്ത്ര്യവും അതിനെ കുറിച്ച് എഴുതാൻ ആണ് ശ്രമിച്ചത് അത് ഞാൻ കരുതിയ പോലെ നിങ്ങളിലേക്ക് എത്തിയെന്ന് അറിഞ്ഞതിൽ സന്തോഷം ഇനിയും ഈ സപ്പോർട്ട് പ്രതീക്ഷിക്കുന്നു ❤️❤️

Comments are closed.