കലിംഗ (3) [ESWAR] 81

അവൻ ഞെട്ടി സേവിയറിനെ നോക്കി വീണ്ടും ഉന്നം പിടിച്ചു.വീണ്ടും വെടി പൊട്ടി.

രണ്ട്……

അവൻ വിറച്ചു കൊണ്ട് എല്ലാവരെയും നോക്കി.അരവിന്ദ് ദയയോടെ അവനെ നോക്കി. 

മൂന്ന്…..

അത് പറഞ്ഞതും രണ്ടു വെടി ശബ്ദം എല്ലാവരും കേട്ടു. എല്ലാവരും അവനെ നോക്കി അവൻ ജീവനോടെ അവിടെ നിന്നും സേവിയർ മുകളിലേക്കാണ് ആ വെടി വച്ചേ.പക്ഷെ അവർ ഒരു അലർച്ച കേട്ടു,അവൻ അരവിന്ദിനെ വെടി വച്ചിരുന്നു. അത് അവൻ്റെ തോളിൽ തുളച്ചു കയറി ചോര വന്നു കൊണ്ടിരുന്നു.

ഞാൻ നിന്നോട് എവിടെ വെടി വയ്ക്കാൻ പറഞ്ഞെ….? നീ എവിടെയാ വച്ചേ…..?

ഇതും പറഞ്ഞു കൊണ്ട് അയാൾ അവന്റെ രണ്ടു കാലിലും വെടി വച്ച്.അവന്റെ നിലവിളി എല്ലാവരും പേടിയോടെ കേട്ടു 

കൊണ്ട് പോയി കടലിൽ കളയാടാ……മീനിന് എങ്കിലും വല്ല കിട്ടട്ടെ……..

രണ്ടു പേര് ചേർന്ന് അവനെ വലിച്ചു കൊണ്ട് പോയി.രക്തം അവിടെ തളം കെട്ടി നിന്നു.

നമ്മൾ എവിടെയാ നിർത്തിയെ…… ആ ആർക്കെങ്കിലും പറ്റോ…..

എല്ലാരേയും നോക്കി ചോദിച്ചു. എല്ലാവരും പകച്ചു നിൽക്കുകയായിരുന്നു.വിൻസെന്റ് അവിടേക്കു വന്നു അയാൾ കൃത്യമായി വെടി വച്ചു.ആപ്പിൾ രണ്ടായി തെറിച്ചു.സേവിയർ അയാളെ നോക്കി ചിരിച്ചു.പക്ഷെ പെട്ടന്ന് അയാൾ ചിരി നിർത്തി.അവിടെ ഉണ്ടായിരുന്ന കത്തി എടുത്തു.

ഇനി ഒരുത്തനും നമ്മളെ നേർക്ക് കൈ ചുണ്ടരുത്…..

അതും പറഞ്ഞു കൊണ്ട് അയാൾ അരവിന്ദിന്റെ ചുണ്ട് വിരൽ മുറിച്ചെടുത്തു.അയാളുടെ കൈ ചോരയിൽ കുതിർന്നു.

ഇവന്റെ കണ്ണ്, കാത്, നാക്ക് എല്ലാം മുറിച്ച് പോർട്ടിൽ കെട്ടി തൂക്കി ഇട്….. ഇനി ഒരുത്തനും നമ്മൾ ചെയ്യുന്നത് നോക്കുകയോ,കാണുകയോ,കേൾക്കുകയോ ചെയ്യരുത്…….. മനസ്സിലായോ….

എല്ലാവരും പേടിയോടെ അയാളെ നോക്കി തലയാട്ടി.അയാൾ ചിരിച്ചു കൊണ്ട് മുറിച്ച വിരൽ അരവിന്ദിനു നേർക്കു എറിഞ്ഞു.കത്തിയിലെ ചോര അവന്റെ ദേഹത്ത് തേച്ചു. അയാൾ അലിയോടൊപ്പം അവിടെ നിന്നും നടന്നു.അയാളുടെ മുഖത്തു ക്രൂരമായ ചിരി അപ്പോഴും നിറഞ്ഞു നിന്നു.

അലി കഴിഞ്ഞ തവണ കച്ചവടം കുറവായിരുന്നു…..

അത്….. അത് നോക്കിക്കൊള്ളാം….

ഇല്ലെങ്കിൽ തന്നെ കൊന്ന് അടുത്തവനെ ഞാൻ വയ്ക്കും…..

സേവിയർ അവിടെ ഉണ്ടായിരുന്നു കസേരയിൽ കേറി ഇരുന്നു. അവിടെ ഉണ്ടായിരുന്ന വെള്ള പോടീ അയാൾ കുറച്ചു എടുത്ത് വലിച്ചു കേറ്റി.കുറച്ചു കഴിഞ്ഞ് അയാൾക്ക് ഒരു ഫോൺ വന്നു.

ഹലോ…..

ഹലോ….. ഇച്ചായാ….. ജോൺ അച്ചായൻ…..

ഹലോ,എന്താടാ…..

3 Comments

  1. Bro just intro ayunne ullu. Kazhinja parts vayikku. Wait…..

    1. സൂര്യൻ

      എന്നാലും ഒരു idea കിട്ടണ്ടെ.അടുത്ത പാ൪ട്ട് താമസിക്കാതെ ഇട്ട നല്ലതായിരുുന്നു. ഗ്യാപ്പ് ആയാൽ flow പോക്കു൦

  2. Onnum pidikittunnilla.ithil aranu villain aranu nayakan

Comments are closed.