കലിംഗ (3) [ESWAR] 81

സേവിയർ…….

അയാൾ പതുക്കെ വിളിച്ചു. പെട്ടന്ന് അവിടേക്കു 10-20 പേര് തോക്കും മറ്റ് ആയുധങ്ങളുമായി കേറി വന്നു.അവരുടെ നടുവിലൂടെ തടിച്ച നീണ്ട താടിയുള്ള ഒരാൾ കേറി വന്നു.

സാറെ ഇത് കമ്മീഷ്ണർ ഓഫീസിൽ അല്ല…… വഴി തെറ്റി വന്നത് നരകത്തിലേക്കാണല്ലോ….?

അലി, ഞാൻ എവിടെ പോകുന്നോ അതാണ് നരകം……

സേവിയർ ചുരുട്ട് വലിച്ചു കൊണ്ട് നിസാരമായി പറഞ്ഞു.അരവിന്ദ് പതുക്കെ പറഞ്ഞു.

സർ ഇവിടെ വരരുതായിരുന്നു………

സേവിയർ ചിരിച്ചു കൊണ്ട് അയാളെ നോക്കി.

ഇനി ഇപ്പൊ വന്നതല്ലേ,എങ്ങനെയാ വെറും കയ്യോടെ നിങ്ങളെ വിടണേ….?

അലി അതും പറഞ്ഞു കൊണ്ട് തന്റെ തോക്ക് സേവിയറിനു നേരെ ചുണ്ടി.എല്ലാവരും അവരുടെ നേരെ തോക്ക് ചുണ്ടി.അലി അയാളെ നോക്കി ചിരിച്ചു. സേവിയറും അയാളെ നോക്കി ചിരിച്ചു കൊണ്ട് തോക്ക് അയാളുടെ കൈയിൽ നിന്നും വാങ്ങി.അരവിന്ദ് എന്ത് നടക്കുന്നു എന്ന് അറിയാതെ നോക്കി. 

അരവിന്ദേ,ഞാൻ നിങ്ങളോട് അപ്പോഴേ പറഞ്ഞില്ലേ പറ്റാത്ത പണിക്കു നില്കരുതെന്ന്…..ഇപ്പൊ ഇത്ര ചെറുപ്പത്തിലേ മരിക്കേണ്ട യോഗം വന്നില്ലേ….? ഇപ്പോഴും ഒന്നും മനസിലായിലെ…….. ഈ കാട്ടിലെ രാജാവ് ഞാൻ ആണ്……. എൻ്റെ 400 കോടിയുടെ ചരക്കാണ് നീ കത്തിച്ചു കളഞ്ഞേ…… നീ അറിയണം ഈ കാട് എന്താണെന്നു…..

സേവിയർ നടന്നു അവിടെ ഇരുന്ന ഒരു ആപ്പിൾ അയാളുടെ തലയിൽ വയ്ക്കുന്നു.അയാൾ നടന്നു വിൻസെന്റ് പിടിച്ചു വച്ചിരുന്നവന്റെ അടുത്ത് വന്നു.

നീനെ എനിക്കു ഇഷ്ടമായി പോയി.അത് കൊണ്ട് ……

അയാൾ അവനെ പിടിച്ചു മുന്നിലേക്ക് കൊണ്ട് വന്നു.അവന്റെ കൈയിൽ അയാളുടെ തോക്ക് കൊടുത്തു.

നീ ആ ആപ്പിളിൽ വെടി വച്ചാൽ നീ ജീവനോടെ പോവും,ഇല്ലെങ്കിൽ നീ ചാവും……

അയാൾ അവന്റെ ചെവിയിൽ കോല ചിരിയോടെ പറഞ്ഞു. അവൻ വിറച്ചു കൊണ്ട് തോക്ക് പിടിച്ചു. അവൻ അയാളെ നോക്കിയതും അവൻ പേടിച്ചു നിന്നു. പെട്ടന്ന് സേവിയർ മുകളിലേക്ക് വെടി വച്ചു.

ഒന്ന്…….

3 Comments

  1. Bro just intro ayunne ullu. Kazhinja parts vayikku. Wait…..

    1. സൂര്യൻ

      എന്നാലും ഒരു idea കിട്ടണ്ടെ.അടുത്ത പാ൪ട്ട് താമസിക്കാതെ ഇട്ട നല്ലതായിരുുന്നു. ഗ്യാപ്പ് ആയാൽ flow പോക്കു൦

  2. Onnum pidikittunnilla.ithil aranu villain aranu nayakan

Comments are closed.