കലിംഗ (3) [ESWAR] 81

സാറെ ….. പോർട്ട് ജോൺ അച്ചായന്റെ ആണ്…… പക്ഷെ കടൽ അലി ഭായിയുടെ ആണ്…… ഇന്ന് കേരളത്തിൽ മുഴുവൻ മയക്കുമരുന്ന് കടത്തുന്നത് അയാളാ…… ആൾ കരയിൽ വരാറില്ല…. പുള്ളി പുറം കടലിൽ കപ്പലിൽ ആണ്….. ഇത്രയേ എനിക്ക് അറിയാവൂ സാറെ……

അവന്റെ അടുത്ത് എങ്ങനെ എത്തും….?

ബഷിർ പേടിച്ചു ചുറ്റും നോക്കുന്നു.അയാൾ  സേവിയരുടെ അടുത്തേക്ക് നീങ്ങി.

പോർട്ടിന്റെ അവസാനം ഒരു കപ്പൽ ഉണ്ട്….. ചെകുത്താൻ…… അതിലാ അയാളുടെ ആളുകൾ വരുന്നേ………

സേവിയർ അയാളെ നോക്കി തലയാട്ടി. ബഷിർ ഓട്ടയും എടുത്ത് അപ്പോൾ തന്നെ അവിടെ നിന്നും പോയി. വിൻസെന്റ് തന്റെ കൈയിൽ ഇരുന്ന തോക്ക് ലോഡ് ചെയ്തു.അവർ രണ്ടും വണ്ടിയിൽ കേറി.വണ്ടി ഒരു മുഴക്കത്തോടെ മുന്നിലേക്ക് നീങ്ങി.

 

ഒരു പഴയ ബോട്ട്.അതിന്റെ മുകളിൽ വെള്ളയിൽ ചുവപ്പു നിറത്തിൽ ചെകുത്താൻ എന്ന് എഴുതിയിരിക്കുന്നു.നാലു പേര് ചേരുന്നു അതിൽ എന്തൊക്കെയോ എടുത്തു വയ്ക്കുന്നു. പെട്ടന്ന് അതിൽ ഉണ്ടായിരുന്ന ഒരാളുടെ നെഞ്ചിൽ വെടി കൊണ്ട് രക്‌തം എല്ലാവരുടെയും മുഖത്തേക്കും നോക്കുന്നു. മൂന്ന് പേരും പേടിച്ചുകൊണ്ട് തോക്ക് എടുക്കുന്നു. അപ്പോൾ രണ്ടാമനും വെടി കൊളളുന്നു. ബോട്ട് മുഴുവൻ ചോരയിൽ കുതിർന്നു. ബാക്കി രണ്ടു പേരും ഭയത്തോടെ പരസ്പരം നോക്കി.അവർ മുന്നിലുള്ള ഇരുട്ടിൽ നോക്കി.അപ്പോൾ സേവിയർ ചുരുട്ടും വലിച്ചു പുക ഊതി വിട്ടുകൊണ്ട് അവരുടെ മുന്നിലേക്ക് വന്നു. അതിൽ ഒരാൾ സേവിയറിനെ വെടി വയ്ക്കാൻ ഒരുങ്ങിയതും അവന്റെ കൈയിൽ ഒരു ബുള്ളറ്റ് തുളഞ്ഞു കേറി.വിൻസെന്റ് തന്റെ തോക്കു ചുണ്ടി കൊണ്ട് അവരുടെ അടുത്തേക്ക് വന്നു. സേവിയർ അവരെ രണ്ടുപേരെയും നോക്കി ചിരിച്ചു.

അലി ഭായ്…….

അയാൾ പുക ഊതി വിട്ടു കൊണ്ട് ചോദിച്ചു.രണ്ടുപേരും മിണ്ടാതെ നിന്നു.അയാൾ ബുള്ളറ്റ് കൊണ്ടവന്റെ കൈയിൽ പിടിച്ചു ഞെരിച്ചു.അവൻ വേദനയോടെ അലറി.അവന്റെ കൂടെ  ഉള്ളവൻ പേടിയോടെ സേവിയറിനെ നോക്കി.അയാൾ തൻ്റെ ചുരുട്ട് അവന്റെ മുറിവിലേക്കു വച്ചു.മറ്റവൻ നിന്ന് വിറയ്ക്കാൻ തുടങ്ങി.സേവിയർ തൻ്റെ തോക്ക് എടുത്ത് വിറയ്ക്കുന്നവന് നേരെ ചുണ്ടി.അവൻ കണ്ണുകൾ അടച്ചു.സേവിയർ വെടി വച്ചു.പക്ഷെ അത് ബുള്ളറ്റ് കൊണ്ടവനെ ആയിരുന്നു.അവൻ ജീവനറ്റു നിലത്തേക്ക് വീണു.

എനിക്ക് ഭയം ഇല്ലാത്തവരെ ഇഷ്ടമല്ല….. നീനെ എനിക്ക് ഇഷ്ടമായി……

സേവിയർ തോക്ക് അവന്റെ തലയിലൂടെ ഉരച്ചു കൊണ്ട് പറഞ്ഞു.

അലി………………………………

 

ബോട്ട് ഒരു വലിയ കപ്പലിന്റെ അടുത്തേക്ക് വന്ന് നിന്ന്.അവർ മൂന്നുപേരും അതിൽ നിന്നും കപ്പലിൽ കയറി. വിൻസെന്റ് തോക്ക് അവന്റെ ദേഹത്ത് വച്ച് കൊണ്ട് അവർ മൂന്നുപേരും ഇരുട്ടിലൂടെ അരവിന്ദിനെ പൂട്ടി വച്ചിരിക്കുന്ന മുറിയിൽ കയറി.അരവിന്ദിനെ അവിടെ ഒരു തൂണിൽ  കെട്ടി  ഇട്ടിരുന്നു. സേവിയർ അയാളുടെ അടുത്ത് പോയി അയാളെ തട്ടി നോക്കി.

3 Comments

  1. Bro just intro ayunne ullu. Kazhinja parts vayikku. Wait…..

    1. സൂര്യൻ

      എന്നാലും ഒരു idea കിട്ടണ്ടെ.അടുത്ത പാ൪ട്ട് താമസിക്കാതെ ഇട്ട നല്ലതായിരുുന്നു. ഗ്യാപ്പ് ആയാൽ flow പോക്കു൦

  2. Onnum pidikittunnilla.ithil aranu villain aranu nayakan

Comments are closed.